»   » പുലിമുരുകനെ മലര്‍ത്തിയടിക്കാന്‍ ഇനി ആര്; അണിയറയില്‍ തയ്യാറെടുക്കുന്ന അഞ്ച് 'ബിഗ്' ചിത്രങ്ങള്‍

പുലിമുരുകനെ മലര്‍ത്തിയടിക്കാന്‍ ഇനി ആര്; അണിയറയില്‍ തയ്യാറെടുക്കുന്ന അഞ്ച് 'ബിഗ്' ചിത്രങ്ങള്‍

By: Rohini
Subscribe to Filmibeat Malayalam

കലക്ഷന്‍ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തിയും സ്വന്തം റെക്കോഡുകളെ തിരുത്തിയെഴുതിയും മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിജയ യാത്ര തുടരുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരിയ്ക്കും പുലിമുരുകന്‍ എന്നാണ് വിലയിരുത്തലുകള്‍.

എന്നാല്‍ പുലിമുരുകനെ മലര്‍ത്തിയടിയ്ക്കാന്‍ അണിയറയില്‍ ചില ചിത്രങ്ങള്‍ തയ്യാറെടുക്കുന്നുണ്ട്. ഇതിലേത് ചിത്രമായിരിയ്ക്കും പുലിമുരുകന്റെ കലക്ഷന്‍ റെക്കോഡുകളെ മറികടുക്കുക എന്ന് നോക്കാം


കര്‍ണ്ണന്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ചിത്രമാണ് കര്‍ണ്ണന്‍. മലയാളത്തിന്റെ ബാഹുബലിയായിരിയ്ക്കും കര്‍ണ്ണന്‍ എന്നാണ് വിലയിരുത്തലുകള്‍. 250 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


ലൂസിഫര്‍

ബജറ്റിലല്ല, താരസമ്പന്നതയിലാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, മോഹന്‍ലാല്‍ നായകന്‍, മുരളി ഗോപിയുടെ തിരക്കഥ.. എന്നൊക്കെ കേട്ടപ്പോള്‍ തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്.


ദ ഗ്രേറ്റ് ഫാദര്‍

ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിവച്ചാണ് മമ്മൂട്ടി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ഏറ്റെടുത്തിരിയ്ക്കുന്നത്. മെഗാസ്റ്റാറിന്റെ താടിവളര്‍ത്തിയ ലുക്കൊക്കെ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സംഘവുമാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


ദുല്‍ഖര്‍ - അമല്‍ നീരദ് ചിത്രം

ഏറെ സസ്‌പെന്‍സുകളോടെയാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമെത്തുന്നത്. ചിത്രത്തിന്റെ പേര് പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അജി മാത്യു എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. താരപുത്രന്റെ മാസ് ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടല്‍


കായംകുളം കൊച്ചുണ്ണി

മലയാളത്തില്‍ തയ്യാറെടുക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി. ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan went on to script a new record in first day collections at the box office. But, some big Malayalam films are in the pipeline which are capable of breaking this record.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam