സ്‌നേഹിക്കുന്നതിന് വേണ്ടി മോഹന്‍ലാല്‍ അവസാന ശ്വാസം വരെ അത് ചെയ്യും, ആ സംഭവം പറഞ്ഞ് വൈശാഖ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് വൈശാഖ്. ഒരുപിടി മികച്ച മാസ് ചിത്രങ്ങളാണ് സംവിധായകന്‍ മലയാള പ്രേക്ഷകര്‍ക്ക് നല്‍കിയത്. സംഹസംവിധായകനായി കരിയര്‍ തുടങ്ങിയ വൈശാഖ് 2010 ല്‍ പുറത്ത് ഇറങ്ങിയ പോക്കിരി രാജ എന്ന ചിത്രത്തിലൂടൊയാണ് സംവിധായകന്‍ ആകുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. മെഗാസ്റ്റാറിന്റെ മാസ്‌ക്ലാസ് ചിത്രമായിരുന്നു പോക്കിരി രാജ. ഇന്നും മിനിസ്‌ക്രീനില്‍ ചിത്രം ആരാധകരെ നേടുന്നുണ്ട്.

പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ്, മല്ലുസിംഗ്,സൗണ്ട് തോമ, മധുരരാജ, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. പ്രേക്ഷകര്‍ക്ക് മിനിമം പ്രതീക്ഷ നല്‍കി കൊണ്ടാണ് വൈശാഖ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നത്. നൈറ്റ് ഡ്രൈവ്, മോണ്‍സ്റ്റാര്‍ എന്നിവയാണ ഇനി പുറത്ത് വരാനുള്ള വൈശാഖ് ചിത്രം.

മോഹന്‍ലാലിന്‌റെ ആത്മാര്‍ത്ഥത


ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യൂ, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മാര്‍ച്ച് 11ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. നൈറ്റ് ഡ്രൈവിന് പിന്നാലെ മോണ്‍സ്റ്ററും റിലീസിന് ഒരുങ്ങുന്നുണ്ട്. പുലിമുരുകന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ഏറെ പ്രതീക്ഷയാണ് ചിത്രം നല്‍കുന്നത്. ഇപ്പോഴിത സിനിമ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വൈശാഖ്. ജാങ്കോ സ്‌പെയിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്നെ സ്‌നേഹിക്കുന്നവരോടുള്ള മോഹന്‍ലാലിന്‌റെ ആത്മാര്‍ത്ഥതയെ കുറിച്ചാണ് പറയുന്നത്.

വൈശാഖിന്റെ വാക്കുകള്‍ ഇങ്ങനെ

വൈശാഖിന്റെ വാക്കുകള്‍ ഇങ്ങനെ... ''മോണ്‍സ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം സാറിന് തീരെ വയ്യായിരുന്നു. അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ പൊയ്‌ക്കോളൂ എന്ന് പറഞ്ഞു. പുള്ളി പാതി തമാശയായും പാതി കാര്യമായും പറഞ്ഞത് ഞാന്‍ തളര്‍ന്ന് വീഴുന്നത് വരെയും ഇത് ചെയ്യും എന്നാണ്. എനിക്ക് അത് വളരെ വൈകാരികമായി തോന്നി. പുള്ളിയ്ക്ക് അത് ചെയ്യാതിരിക്കാം. മോഹന്‍ലാലിനെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ അത് ചെയ്യും എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്', വൈശാഖ് പറഞ്ഞു.

പുലിമുരുകന്റെ രണ്ടാഭാഗം

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്റെ രണ്ടാഭാഗത്തെ കുറിച്ചും പറഞ്ഞിരുന്നു. അങ്ങനെയൊര രണ്ടാഭാഗത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണെന്നും വൈശാഖ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'പുലി മുരുകന്‍ രണ്ടാം ഭാഗത്തെ ഒരിക്കലും ആലോചിച്ചിട്ടില്ല. സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ല. അതിനെ കുറിച്ചൊരു ചര്‍ച്ച നടത്തിയിട്ടേയില്ല. പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല.അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നതിനെ പറ്റി എനിക്കറിയില്ല. അങ്ങനെയൊന്ന് ചിന്തിക്കാനുള്ള സാഹചര്യം വന്നിട്ടില്ല. ഇനി ചിന്തിക്കുമോയെന്ന് അറിയില്ല,' വൈശാഖ് പറഞ്ഞു.

Recommended Video

ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
പോക്കിരി രാജയുടെ മൂന്നാം ഭാഗം

അതുപോലെ മമ്മൂട്ടി ചിത്രമായ പോക്കിരി രാജയുടെ മൂന്നാം ഭാഗം പ്ലാന്‍ ചെയ്തിട്ടില്ലെന്നും വൈശാഖ് പറയുന്നു.''മധുരരാജ സിനിമ അവസാനിക്കുന്ന സമയത്ത് മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് കാണിച്ചിരുന്നു. അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചത്. അങ്ങനെയൊരു പ്രൊജക്ട് പ്ലാന്‍ ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.മോണ്‍സ്റ്ററിന് മുമ്പ് ആദ്യം മമ്മൂക്കയെ വെച്ചുള്ള പടമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ന്യൂയോര്‍ക്ക് എന്നായിരുന്നു സിനിമയുടെ പേര്. ഷൂട്ടിംഗിന് വേണ്ടിയുള്ള പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊവിഡ് അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ട സിനിമ ആയതിനാലും അങ്ങനെയൊരു സാഹചര്യമല്ലാത്തതിനാലും അത് നിര്‍ത്തിവെച്ചുവെന്നും വൈശാഖ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X