twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകന്‍ ഇഫക്ട്; മലയാളത്തില്‍ വരാനിരിക്കുന്ന കൂറ്റന്‍ പടങ്ങളും അത്ഭുതപ്പെടുത്തുന്ന പ്രത്യേകതകളും

    ബിഗ് ബജറ്റ് ചിത്രങ്ങളെ കുറിച്ച് മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് അന്യ ഭാഷയില്‍ നിന്ന് തന്നെയാണ്.

    By Sanviya
    |

    ബിഗ് ബജറ്റ് ചിത്രങ്ങളെ കുറിച്ച് മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് അന്യ ഭാഷയില്‍ നിന്ന് തന്നെയാണ്. ബോളിവുഡ്, തെലുങ്ക്, ഹോളിവുഡില്‍ വര്‍ഷംതോറും ഒട്ടേറെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങാറുണ്ട്. എന്നാല്‍ മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ സാധരണമല്ല. വമ്പന്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ഭാഗ്യം ഉണ്ടാകില്ലെന്ന സിനിമക്കാരുടെ മുന്‍ധാരണ തന്നെയാണ് അതിന് കാരണം.

    എന്നാല്‍ കാലം മാറി. പുലമുരുകന്‍ പുറത്തിറങ്ങിയതോടെ സിനിമാധാരണകള്‍ തെറ്റി. മറ്റ് ഇന്‍ഡസ്ട്രികളില്‍ എന്ന പോലെ മലയാളത്തിലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ വിജയിക്കും. ഇപ്പോഴിതാ പുലിമുരുകന് ശേഷം ഒട്ടേറെ വമ്പന്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കര്‍ണന്‍ മുതല്‍ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി വരെ നീണ്ടു കിടക്കുകയാണ്.

    കാണൂ.. മലയാളത്തില്‍ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളും പ്രത്യേകതകളും. തുടര്‍ന്ന് വായിക്കൂ..

    കര്‍ണ്ണന്‍

    കര്‍ണ്ണന്‍

    എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രം. 300 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ഒരു ബഹുഭാഷ ചിത്രമായ കര്‍ണന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ബോളിവുഡില്‍ നിന്നുള്ള പ്രമുഖരനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

    ചെങ്ങഴി നമ്പ്യാര്‍

    ചെങ്ങഴി നമ്പ്യാര്‍

    മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് ചെങ്ങഴി നമ്പ്യാര്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മാമാങ്കം ഫെസ്റ്റിവലിന്റെ കഥ പറയുന്ന ചിത്രമാണ് ചെങ്ങഴി നമ്പ്യാര്‍. സിധില്‍ സുബ്രമണ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 100 കോടിയാണ് മുതല്‍ മുടക്ക്.

    വീരം

    വീരം

    ജയരാജ് സംവിധാനം ചെയ്യുന്ന വീരവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. ഒരു ബഹുഭാഷ ചിത്രമായ വീരം 35 കോടി മുതല്‍ മുടക്കിലാണ് നിര്‍മിക്കുന്നത്.

    മമ്മൂട്ടിയുടെ കര്‍ണന്‍

    മമ്മൂട്ടിയുടെ കര്‍ണന്‍

    ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കര്‍ണന്‍. മമ്മൂട്ടി ഇതിഹാസ നായകന്റെ വേഷത്തിലെത്തുന്ന ചിത്രം. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പി സുകുമാരാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

     കുഞ്ചിറക്കോട്ട് കാളി

    കുഞ്ചിറക്കോട്ട് കാളി

    2015ലാണ് കുഞ്ചിറക്കോട്ട് കാളി അനൗണ്‍സ് ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. കേരളത്തിലെ വേണാട് പ്രദേശത്തെ കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

     ടിയാന്‍

    ടിയാന്‍

    പൃഥ്വിരാജും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടിയാനു വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളിഗോപിയാണ്. 15 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക് പറഞ്ഞിരിക്കുന്നത്.

    ലൂസിഫര്‍

    ലൂസിഫര്‍

    ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാനം സംരഭത്തിലെ ചിത്രം. മോഹന്‍ലാലാണ് നായക വേഷം അവതരിപ്പിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണിത്.

    കായംകുളം കൊച്ചുണ്ണി

    കായംകുളം കൊച്ചുണ്ണി

    നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

    പുലിമുരുകനിലെ പുത്തന്‍ പുതിയ ഫോട്ടോസിനായി

    English summary
    Pulimurugan Effect: 8 Big Budget Malayalam Movies In The Pipeline!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X