twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ അല്ലാതെ, യുവതാരങ്ങളില്‍ പുലിമുരുകനായി ആര് വന്നാല്‍ ജനം അംഗീകരിയ്ക്കും?

    By Rohini
    |

    എങ്ങും പുലിമുരുകനെ കുറിച്ചുള്ള സംസാരമാണല്ലോ. 56 ആം വയസ്സില്‍ ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ചു എന്നാണ് മോഹന്‍ലാലിനെ കുറിച്ച് സിനിമ കണ്ട ആരാധകര്‍ പറയുന്നത്. ശരിയാണ്, ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിവിനൊപ്പം ധൈര്യവും വേണം. മോഹന്‍ലാലിനെ അല്ലാതെ മറ്റൊരു താരത്തെ ഈ സ്ഥാനത്ത് കാണാനും പ്രേക്ഷകര്‍ക്ക് സാധിയ്ക്കില്ല.

    പ്രമുഖ സംവിധായകന്‍ പുലിമുരുകനില്‍ നിന്ന് ലാലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, എന്നിട്ടും ചെയ്തു!

    എന്നാലും ഒന്ന് ചിന്തിച്ചു നോക്കൂ... ഒരു 20 വര്‍ഷത്തിന് ശേഷം, 2036 ല്‍ എങ്ങാന്‍ പുലിമുരുകന്‍ ഒന്ന് റീമേക്ക് ചെയ്യണം എന്ന് സംവിധായകന്‍ വൈശാഖിനും സംഘത്തിനും തോന്നുകയാണെങ്കില്‍ അന്ന് മലയാളത്തിലെ ഏത് താരം നായകനായി വന്നേക്കാം. അല്ലെങ്കില്‍ ആര് പുലിമുരുകനായി വന്നാലായിരിയ്ക്കും പ്രേക്ഷകര്‍ അംഗീകരിയ്ക്കുക... നോക്കാം

    പ്രണവ് മോഹന്‍ലാല്‍

    പ്രണവ് മോഹന്‍ലാല്‍

    മോഹന്‍ലാലിന്റെ മകനില്‍ തന്നെ തുടങ്ങാം. 20 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പുലിമുരുകന്‍ എന്ന ചിത്രം റീമേക്ക് ചെയ്യുകയാണെങ്കില്‍ അച്ഛനെ പോലെ അഭിനയിക്കാന്‍ പ്രണവിന് സാധിയ്ക്കുമോ. ബാലതാരമായിരുന്നപ്പോള്‍ തന്നെ തന്റെ അഭിനയ കഴിവ് പ്രണവ് തെളിയിച്ചതാണ്.

    പൃഥ്വിരാജ്

    പൃഥ്വിരാജ്

    ചില നല്ല ചിത്രങ്ങളിലൂടെ തന്നെ പൃഥ്വിരാജ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. അത്യാവിശ്യത്തിനും അതിലധികവും ആരാധകരുമുണ്ട്. 20 വര്‍ഷം കഴിയുമ്പോള്‍ ഈ ആരാധകരുടെ വലുപ്പം ഇനിയും കൂടിയേക്കാം. അപ്പോള്‍ പൃഥ്വിരാജ് പുലിമുരുകനായാലോ

    നിവിന്‍ പോളി

    നിവിന്‍ പോളി

    ഈ തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന പേര് നിവിന്‍ പോളി നേടിക്കഴിഞ്ഞു. ആക്ഷന്‍ രംഗങ്ങളൊക്കെ തന്നാലാവും വിധം മാസാക്കാന്‍ നിവിന്‍ പോളിയ്ക്ക് സാധിക്കാറുണ്ട്. 20 വര്‍ഷം കഴിഞ്ഞ് പുലിമുരുകന്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ നിവിന്‍ പോളിയെ പരിഗണിക്കാവുന്നതല്ലേ...

    ദുല്‍ഖര്‍ സല്‍മാന്‍

    ദുല്‍ഖര്‍ സല്‍മാന്‍

    തനിക്കെന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാവുന്ന ദുല്‍ഖര്‍ സല്‍മാന്‍, വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ തേടി നടക്കുകയാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളത്തിലും മലയാളത്തിന് പുറത്തും ആരാധകരെ നേടിയ ദുല്‍ഖര്‍ സല്‍മാനും പുലിമുരുകനായി വരാവുന്നതാണ്.

    ടൊവിനോ തോമസ്

    ടൊവിനോ തോമസ്

    മലയാള സിനിമയുടെ ഭാവി പ്രതീക്ഷയാണ് ടൊവിനോ തോമസ്. സമര്‍പ്പണ ബോധമുള്ള നടന്‍. പുലിമുരുകന് 20 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു റീമേക്ക് ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും ടൊവിനോ തോമസിനെ പരിഗണിക്കാവുന്നതാണ്

    ജയസൂര്യ

    ജയസൂര്യ

    കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ജയസൂര്യയെ മാറ്റി നിര്‍ത്താന്‍ കഴിയുമോ. ഓരോ ചിത്രത്തിലും വ്യത്യസ്തത തേടുന്ന ജയസൂര്യ തീര്‍ച്ചയായും പുലിമുരുകനെ കിട്ടുകയാണെങ്കില്‍ പൂര്‍ണമായും ആ കഥാപാത്രത്തോട് നീതി പുലര്‍ത്തും.

    പുലിമുരുകനിലെ ഫോട്ടോസിനായി

    English summary
    Pulimurugan is undoubtedly one of the most challenging roles ever played by the complete actor, Mohanlal. Let's know who are all the young actors who can reprise the role in future
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X