»   » ദീലിപിനൊപ്പമുള്ള ആ 25 ദിവസം ശരിക്കും ആഘോഷിച്ചു.. താരജാഡയില്ലാത്ത സെലിബ്രിറ്റി!

ദീലിപിനൊപ്പമുള്ള ആ 25 ദിവസം ശരിക്കും ആഘോഷിച്ചു.. താരജാഡയില്ലാത്ത സെലിബ്രിറ്റി!

Posted By:
Subscribe to Filmibeat Malayalam

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന് താരജാഡയില്ലെന്ന് പലരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൂടെ അഭിനയിച്ച സിഖ് താരവും ഇത് വ്യക്തമാക്കിയിരിക്കുകയാണ്. കമ്മാരസംഭവത്തിലെ പ്രധാന താരങ്ങളിലൊരാള്‍ കൂടിയാണ് സിമര്‍ജീത് സിങ് നാഗ്ര.

ദിലീപിനൊപ്പം അഭിനയിക്കരുത്.. തെന്നിന്ത്യന്‍ താരത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം.. പിന്നില്‍?

മമ്മൂട്ടിയും പൃഥ്വിയും ശ്രമിച്ചിട്ട് നടന്നില്ല.. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വേണ്ടിവന്നു!

തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറുകയാണ്. ദിലീപിനും സിദ്ധാര്‍ത്ഥിനും പുറമെ മൂന്നാമനായാണ് പഞ്ചാബി താരം വേഷമിട്ടിട്ടുള്ളത്. കമ്മാരസംഭവത്തെക്കുറിച്ചും ദിലീപിനെക്കുറിച്ചും താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

മലയാളത്തിലെ തുടക്കം

ആദ്യമായാണ് സിമര്‍ജീത് മലയാള ചിത്രത്തിന്റെ ഭാഗമാവുന്നത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളിലൊരാള്‍

മൂന്നു പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൂടെയാണ് കമ്മാരസംഭവത്തിന്റെ കഥ പുരോഗമിക്കുന്നത്. സിദ്ധാര്‍ത്ഥ്, ദിലീപ് എന്നിവര്‍ക്കൊപ്പമാണ് താരം ഈ ചിത്രത്തില്‍ വേഷമിടുന്നത്.

വേഷം കെട്ടിക്കാത്തതില്‍ നന്ദിയുണ്ട്

മലയാള താരങ്ങളെ സിഖ് കാരനാക്കി അഭിനയിപ്പിക്കാത്തതില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് നന്ദിയുണ്ടെന്ന് താരം പറയുന്നു. സാധാരണയായി അങ്ങനെയാണ് സംഭവിക്കാറുള്ളത്. സിഖ് കാരനാക്കി മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങള്‍ മലയാളത്തിലുണ്ട്.

വ്യത്യസ്തമാര്‍ന്ന പ്രമേയമാണ്

കമ്മാരസംഭവത്തിന്റേത് വ്യത്യസ്തമാര്‍ന്നൊരു പ്രമേയമാണ്. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കൂടെ അഭിനയിക്കുന്ന താരങ്ങള്‍ തന്നെ നന്നായി പിന്തുണച്ചുവെന്നും സിമര്‍ജീത് പറയുന്നു.

താരജാഡയില്ലാത്ത ദിലീപ്

ദിലീപിനൊപ്പമുള്ള അനുഭവം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. ജാഡയും തലക്കനവുമില്ലാത്ത സെലിബ്രിറ്റിയാണ് ദിലീപെന്നും താരം പറയുന്നു. കമ്മാരസംഭവം ടീമിനോടൊപ്പം പ്രവര്‍ത്തിച്ച 25 ദിനങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല.

സിദ്ധാര്‍ത്ഥിന് സമ്മര്‍ദ്ദം

കമ്മാരസംഭവത്തില്‍ ദിലീപിനോടൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ കടുത്ത സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. വെല്ലുവിളികളെ അതിജീവിച്ചാണ് താരം ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ എത്തുന്നത്.

English summary
Punjabi actor Simarjeet Nagra talking about Kammarasambavam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam