twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞ്, ജീവിതം മടുത്തപ്പോൾ പ്രാർഥന തുണയായി'; നടി മോഹിനി പറഞ്ഞത്!

    |

    വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്ര​ദ്ധിക്കപ്പെടുന്ന നടിയാവുക എന്നത് ചിലർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ജനങ്ങളുടെ മനസിൽ ചേക്കേറാനും അവരുടെ സ്നേഹം എന്നേക്കും അനുഭവിക്കാനും ഭാ​ഗ്യം ലഭിച്ച നടിയാണ് തൊണ്ണൂറുകളിൽ മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരമായിരുന്ന മോഹിനി.

    മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മോഹിനി. ഓരോ താരങ്ങളും ശ്രദ്ധിക്കപ്പെടുന്നത് അവരുടേത് മാത്രമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാകും.

    Also Read: അത്രയും പ്രായമുള്ളൊരു മകനുണ്ടെനിക്ക്; ഭര്‍ത്താവുണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് വന്നത്! മൗനരാഗം സീരിയല്‍ നടി അഞ്ജുAlso Read: അത്രയും പ്രായമുള്ളൊരു മകനുണ്ടെനിക്ക്; ഭര്‍ത്താവുണ്ടാകില്ലെന്ന് പറഞ്ഞിട്ടാണ് വന്നത്! മൗനരാഗം സീരിയല്‍ നടി അഞ്ജു

    അത്തരത്തിൽ മോഹിനി വ്യത്യസ്തയായത് മനോഹരമായ പൂച്ച കണ്ണുകൾ കൊണ്ടായിരുന്നു. ഇപ്പോഴും മോഹിനിയെന്ന പേര് കേൾക്കുമ്പോൾ അതെ പൂച്ച കണ്ണുകളാണ് പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരിക. തമിഴ് നടിയാണെങ്കിലും മോഹിനി തിളങ്ങിയത് മലയാളത്തിലായിരുന്നു.

    മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് താരത്തിന്റെ ആദ്യത്തെ പേര്. സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് മോഹിനി എന്നാക്കി മാറ്റിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരാണ് മോഹിനിയുടെ സ്വദേശം.

    പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞ്

    പഞ്ചാബി ഹൗസ്, മായപ്പൊന്മാൻ, ഈ പുഴയും കടന്ന് തുടങ്ങി നിരവധി മലയാള സിനിമകളിലൂടെ തന്റെ പ്രതിഭ കാഴ്ചവെച്ച മോഹിനി ക്രിസ്ത്യൻ മതം സ്വീകരിച്ച് ക്രിസ്റ്റീന എന്ന പേരിലേക്ക് മാറിയിരുന്നു.

    മോഹനിയുടെ ആദ്യ സിനിമ ഈറമാന റോജാവെയാണ്. 1991ലാണ് ഈ സിനിമ സംഭവിച്ചത്. പിന്നീട് 1992നുള്ളിൽ ഒരു മലയാള സിനിമ ഉൾപ്പടെ പതിനൊന്നോളം സിനിമകൾ മോഹിനി ചെയ്തു. മലയാളത്തിലേക്ക് മോഹിനി വന്നത് മോഹൻലാലിന്റെ നാടോടി എന്ന സിനിമയിലൂടെയാണ്.

    ജീവിതം മടുത്തപ്പോൾ പ്രാർഥന തുണയായി

    ഇന്നും ഏറെ റിപ്പീറ്റ് വാല്യുവുള്ള സിനിമയായിട്ടാണ് നാടോടി സിനിമാ പ്രേക്ഷകർക്കിടയിൽ പരി​ഗണിക്കപ്പെടുന്നത്. നൂറിന് മുകളിൽ സൗത്ത് ഇന്ത്യൻ സിനിമകളിൽ മോഹിനി അഭിനയിച്ചിട്ടുണ്ട്. 2010ൽ വിവാഹത്തോടെ അമേരിക്കയിലേക്ക് മോഹിനി കുടിയേറി.

    ഇപ്പോൾ കുടുംബവും കുട്ടികളുമായി അമേരിക്കയിൽ സെറ്റിൽഡാണ് താരം. അഭിനയം തന്നെ ഉപേക്ഷിച്ചു. ഇപ്പോഴിത താൻ എന്തുകൊണ്ടാണ് മതം മാറിയതെന്ന് മോഹിനി വെളിപ്പെടുത്തിയ പഴയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്.

    'എനെറെ പൂർവ്വികർ തഞ്ചവൂർകാരാണ്. എന്നാൽ ഞാൻ വളർന്നതൊക്കെ ചെന്നൈയിലാണ്.'

    Also Read: നടന്‍ ആര്യയുമായി നയന്‍താര ലിവിംഗ് റിലേഷനിലായിരുന്നു; പ്രഭുദേവയുമായി അകന്നത് ആദ്യ ഭാര്യ കാരണമെന്ന് പ്രമുഖ നടന്‍Also Read: നടന്‍ ആര്യയുമായി നയന്‍താര ലിവിംഗ് റിലേഷനിലായിരുന്നു; പ്രഭുദേവയുമായി അകന്നത് ആദ്യ ഭാര്യ കാരണമെന്ന് പ്രമുഖ നടന്‍

    മോഹിനി പറഞ്ഞത്

    'സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു എന്റെ കുടുംബത്തിന്. അച്ഛനും അമ്മയ്ക്കും പത്താം വർഷം പിറന്ന കുട്ടിയായതുകൊണ്ട് എനിക്ക് നല്ല ലാളന ലഭിച്ചു. ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്ക്, പഠിത്തം എന്നിങ്ങനെ എന്റെ ബാല്യം സന്തോഷം നിറഞ്ഞത് ആയിരുന്നു.'

    'അച്ഛന്റെ പരിചയമാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ കണ്ണുകളാണ് എന്നും എന്റെ ഐഡിന്റിറ്റി. കണ്ണുകൾ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചതും. 2010ലാണ് ഞാൻ അമേരിക്കയിലേക്ക് പോകുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ ഞാൻ അമേരിക്കയിലാണ്.'

    2013ലാണ് ക്രിസ്തുമതം സ്വീകരിച്ചത്

    '2013ലാണ് ക്രിസ്തുമതം സ്വീകരിച്ചത്. മോഹിനി ക്രിസ്റ്റീന എന്ന പേരും സ്വീകരിച്ചിരുന്നു. നന്നായി പോകുന്ന നമ്മുടെ ജീവിതത്തിൽ എപ്പോഴാണ് ഒരു സ്പീഡ് ബ്രെയ്ക്ക് വരിക എന്നറിയില്ല. വിവാഹശേഷം എന്റെ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും മോശമായി.'

    'ജീവിതം തന്നെ മടുത്തു. നിരാശ ചിന്തകളുമായി വളരെയധികം ബുദ്ധിമുട്ടി. ഒട്ടനവധി ഡോക്ടർമാരെക്കണ്ട് ചികിത്സ നടത്തി പരിഹാരം ഉണ്ടായില്ല. നെഗറ്റീവ് ചിന്തകളിൽ നിന്നും വിടുതൽ കിട്ടാനായി ക്രിസ്തീയ ആരാധനയും സുവിശേഷങ്ങളും എനിക്ക് തുണയായി. ആ മതത്തിലേക്ക് മാറി.'

    നല്ല കുടുംബിനിയായി ജീവിതം

    'പലതരം ബുദ്ധിമുട്ടുകളും ദുഖങ്ങളും അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി പ്രാർത്ഥനകളും സുവിശേഷങ്ങളും നടത്തി. ഇപ്പോൾ അമേരിക്കയിലും സമയം കിട്ടുമ്പോഴൊക്കെ ഇത് ചെയ്യുന്നുണ്ട്.'

    'മാനസിക പിരിമുറുക്കത്താൽ വിഷമിക്കുന്നവർ, ആശ്രിതരില്ലാത്തവർ എന്നിവർക്കായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് ആത്മ സംതൃപ്തിയോടെ. ഭർത്താവ് ഐടി പ്രൊഫെഷണലാണ്.'

    'മൂത്തമകൻ അനിരുദ്ധ് കോളജിലും രണ്ടാമൻ അദ്വൈത് ആറാം ക്ലാസ്സിലും പഠിക്കുന്നു. നല്ല കുടുംബിനിയായി ജീവിതം ഇപ്പോൾ സുഗമമായി മുമ്പോട്ട് പോകുന്നു' മോഹിനി പറഞ്ഞു.

    Read more about: mohini
    English summary
    Punjabi House Actress Mohini Once Open Up About Her Struggles After Marriage-Read In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X