'ഭരതുമായുള്ള എന്റെ കല്യാണം പൊളിയാൻ വേണ്ടി ആരോ കൂടോത്രം ചെയ്തു, പ്രാർഥിച്ച് കുടുംബം തിരികെ കിട്ടി'; മോഹിനി

നടിയുടെ സ്വകാര്യ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് ക്രിസ്തുമതം സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. കുടുംബജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതായും പറയപ്പെട്ടിരുന്നു

വിവാഹം, കുടുംബം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്നും പല നടിമാരും അകലുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമോ അല്ലെങ്കില്‍ വിവാഹമോചനം പോലുള്ളവയോ വരുമ്പോൾ ഇവരില്‍ പലരും സിനിമയിലേയ്ക്ക് തിരികെ എത്താറുമുണ്ട്.

പക്ഷെ ഏറെ ആരാധകരുള്ള നടി മോഹിനി ഇപ്പോൾ കുടുംബ ജീവിതത്തിനും മക്കൾക്കും വേണ്ടിയാണ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത്. മക്കൾ വലുതായതിനാൽ ഇനി നല്ല അവസരം കിട്ടിയാൽ വീണ്ടും അഭിനയിക്കാമെന്ന നിലപാടിലാണ് മോഹിനി.

മിക്ക സൂപ്പര്‍ താരങ്ങളുടേയും നായികയായി അഭിനയിച്ച മോഹിനി എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പരിണയം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളത്തിൽ‌ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

Actress Mohini, Mohini family, Mohini photos, Mohini news, Mohini, നടി മോഹിനി, മോഹിനി കുടുംബം, മോഹിനി ചിത്രങ്ങൾ, മോഹിനി വാർത്ത, മോഹിനി

ഗസല്‍,സൈന്യം,നാടോടി, കാണാക്കിനാവ്, പഞ്ചാബി ഹൗസ്, മായപ്പൊന്മാന്‍, മറവത്തൂര്‍ കനവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മോഹിനി. മാത്രമല്ല മോഹിനിയുടെ ഒട്ടുമിക്ക സിനിമകളും റിപ്പീറ്റ് വാല്യുവുള്ളവയാണ്.

സിനിമയില്‍ കത്തിനില്‍ക്കുന്ന സമയത്താണ് മോഹിനി കല്യാണം കഴിച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോകുന്നത്. രണ്ട് ആൺമക്കളാണ് മോഹിനിക്കുള്ളത്. ഹിന്ദുവായ മോഹിനി 2013ല്‍ ക്രിസ്തുമതം സ്വീകരിച്ച് ക്രിസ്റ്റീനയെന്ന പേര് സ്വീകരിച്ചിരുന്നു.

നടിയുടെ സ്വകാര്യ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് ക്രിസ്തുമതം സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. കുടുംബജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതായും പറയപ്പെട്ടിരുന്നു.

ആ സമയത്ത് വീട്ടിലെ ജോലിക്കാരി മോഹിനിക്ക് ബൈബിള്‍ വായിക്കാന്‍ നല്‍കിയതായും തുടര്‍ന്നുള്ള ബൈബിള്‍ വായനയിലൂടെ വിഷാദരോഗത്തില്‍ നിന്നും മോചനം ലഭിച്ചതായും മോഹിനി പറഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിത താൻ എന്തുകൊണ്ടാണ് ക്രിസ്തുമതം സ്വീകരിച്ചതെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് മോഹിനി.

ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മതം മാറ്റത്തെ കുറിച്ച് മോഹിനി സംസാരിച്ചത്. 'ഞാൻ പണ്ടും സ്പിരിച്ച്വലായിരുന്നു. ഈശോയോട് എനിക്കൊരു പ്രണയം തോന്നിയപ്പോൾ ഇനി എനിക്ക് ആരും വേണ്ടയെന്നും തോന്നിയിരുന്നു. സ്പിരിച്വലി എനിക്ക് ഈശോ മാത്രം മതിയെന്നുമുള്ള ഡിസിഷനിലേക്ക് ഞാൻ എത്തി കഴിഞ്ഞപ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു എന്റെ ജീവിതത്തിൽ.'

'എല്ലാവരുടെ ജീവിതത്തിലും എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകും. എന്റെ ജീവിതത്തിൽ കല്യാണം കഴിക്കുന്നത് വരെ ഒരു പ്രോബ്ലവും ഉണ്ടായിരുന്നില്ല. എല്ലാം സ്മൂത്തായിരുന്നു. എങ്ങനെയാണ് കരയുന്നതെന്ന് പോലും അറിയില്ലായിരുന്നു. വേദനയും എന്താണെന്ന് അറിയില്ലായിരുന്നു. ഒരു ഡിഫികൽടിയും ഉണ്ടായിരുന്നില്ല.'

Actress Mohini, Mohini family, Mohini photos, Mohini news, Mohini, നടി മോഹിനി, മോഹിനി കുടുംബം, മോഹിനി ചിത്രങ്ങൾ, മോഹിനി വാർത്ത, മോഹിനി

'കൂടോത്രം എന്ന് പറയുന്നത് സത്യമാണ്. ലോകത്തിൽ നല്ല സ്പിരിറ്റ്സുണ്ടെങ്കിൽ ചീത്ത സ്പിരിറ്റ്സുമുണ്ട്. ആരോ എനിക്ക് കൂടോത്രം ചെയ്തു. ഭരതുമായുള്ള എന്റെ കല്യാണം പൊളിയാൻ വേണ്ടിയെന്ന് ഒരു അച്ചൻ എനിക്ക് പറഞ്ഞ് തന്നു.'

'ഡിവോഴ്സ് ചെയ്യുന്നത് എളുപ്പമാണ്‌... പക്ഷെ ചെയ്യും മുമ്പ് ഈശോയോട് ചോദിക്കൂ... ഈശോ യെസ് പറഞ്ഞാൽ ഡിവോഴ്സായിക്കോളൂവെന്ന് അച്ചൻ എന്നോട് പറഞ്ഞു. പിന്നെ ഞാൻ ആലോചിച്ചു. പ്രാർഥിച്ചു. പ്രാർഥിച്ച് കുടുംബജീവിതം തിരികെ കിട്ടി. കൂടോത്രം മാറി.'

'ത്രില്ലർ സിനിമയെടുക്കാനുള്ളത് എന്റെ ജീവിതത്തിലുണ്ട്' മോഹിനി പറഞ്ഞു. കൈനിറയെ സമ്പാദ്യം ഉണ്ടായിട്ടും അനുയോജ്യനായ ഒരാളെ വിവാഹം കഴിച്ചിട്ടും അയാളെ ഉള്‍ക്കൊള്ളാനോ ജീവിതത്തില്‍ സുഖമോ സംതൃപ്തിയോ കണ്ടെത്താനോ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് മോഹിനി പറഞ്ഞതായി റിപ്പോർട്ടുണ്ടിയിരുന്നു.

അത് തന്റെ കുഴപ്പമല്ലെന്നും ഏതോ പിശാചിന്റെ കളിയാണെന്നും ക്രിസ്തുമതം സ്വീകരിച്ച് ഭക്തി മാര്‍​ഗത്തില്‍ വന്നതോടെ അത് മാറിയതായും നടി പ്രഭാഷണങ്ങളില്‍ അടക്കം മുമ്പ് പലതവണ പറയുകയും ചെയ്തിരുന്നു.

Read more about: mohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X