»   » കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

Written By:
Subscribe to Filmibeat Malayalam

യഥാര്‍ത്ഥ ജീവിതത്തില്‍ നിയമബിരുദം നേടി, അഭിഭാഷകനായി കുറച്ചു കാലം പ്രാക്ടീസ് ചെയ്ത ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ പേരില്ലാത്ത കഥാപാത്രം മുതല്‍ ഇപ്പോള്‍ ഇവിടെ പുതിയ നിയമം വരെ വന്നു നില്‍ക്കുന്നു മെഗാസ്റ്റാറിന്റെ അഭിനയ ജീവിതം.

അതിനിടയില്‍ ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടി കോട്ടിട്ടു. പഠിച്ച ജോലി പലപ്പോഴും സിനിമയില്‍ ഉപയോഗിച്ച നടന്‍. കറുത്ത കോട്ടിട്ട് കോടതിയില്‍ കിടിലന്‍ ഡയലോഗുകള്‍ മമ്മൂട്ടി പറയുമ്പോള്‍ പ്രേക്ഷകര്‍ കൈയ്യടിച്ചു. ഇപ്പോള്‍ പുതിയ നിയമം റിലീസാകുമ്പോള്‍ പ്രേക്ഷകര്‍ ആവേശഭരിതരാകുന്നതിന് കാരണം അതാണ്. നോക്കാം മമ്മൂട്ടിയുടെ വക്കീല്‍ വേഷങ്ങള്‍

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ. ബിആര്‍ അംബേദ്ക്കറില്‍ നിന്ന് തുടങ്ങാം. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി അണിയിച്ചൊരിക്കിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ അഭിനയത്തിന് ദേശീയ പുരസ്‌കാരവും നടന്‍ നേടി. നമുക്കറിയാം അംബേദ്ക്കറും ഒരു അഭിഭാഷകനാണ്

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

നരസിഹം എന്ന ചിത്രത്തില്‍ തുടക്കം മുതല്‍ മോഹന്‍ലാല്‍ കൈയ്യടി നേടി. എന്നാല്‍ അവസാനത്തോട് അടുത്തപ്പോള്‍ കളി മമ്മൂട്ടിയുടേതായിരുന്നു. ചിത്രത്തില്‍ ഒരു അതിഥി താരമായിട്ടാണ് മമ്മൂട്ടിയെത്തിയത് എങ്കിലും ആ രംഗം തിയേറ്റര്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. മറ്റൊന്നുണ്ട്, ഈ ചിത്രത്തില്‍ ആദ്യം നായകനായി പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു.

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഡ്വ. അനിയന്‍ കുരുവിള എന്ന കഥാപാത്രമായി എത്തിയത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ചൊരു ത്രില്ലര്‍ ചിത്രം കൂടെയാണിത്

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

താരസമ്പന്നമായ ട്വന്റി 20 എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഡ്വ. രമേശ് നമ്പ്യാരായി എത്തുന്നത്. മലയാള സിനിമയിലെ മികച്ചൊരു അഭിഭാഷകന്‍ കഥാപാത്രമാണിത്

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

തന്ത്രം എന്ന ചിത്രത്തില്‍ ഡയലോഗ് പോലെ വിറപ്പിയ്ക്കുന്ന പേരാണ് അഡ്വ. ജോര്‍ജ്ജ് കോര വെട്ടിക്കല്‍. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു അഡ്വ. ജോര്‍ജ്ജ് കോര വെട്ടിക്കല്‍

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

അഡ്വ. ഭാസ്‌കര്‍ പിള്ള എന്ന ക്രിമിനല്‍ ലോയറുടെ വേഷത്തിലാണ് അടിക്കുറുപ്പുകള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ്ചിത്രം സംവിധാനം ചെയ്തത്. പിന്നീട് ഈ കൂട്ടുകെട്ടില്‍ സിബിഐ സീരിസിന് തുടക്കം കുറിക്കുകയായിരുന്നു

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും മമ്മൂട്ടി അഭിഭാഷകന്‍ വേഷത്തില്‍ തിളങ്ങിയിട്ടുണ്ട്. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന മൗനം സമ്മതം എന്ന ചിത്രത്തില്‍ അഡ്വ. രാജ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി ഞെട്ടിച്ച വക്കീല്‍ വേഷങ്ങള്‍; കാണൂ

ഇപ്പോള്‍ ഒടുവില്‍ പുതിയ നിയമം വരെ വന്നു നില്‍ക്കുന്നു മമ്മൂട്ടിയുടെ അഭിഭാഷകന്റെ വേഷങ്ങള്‍. എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൂയിസ് പോത്തന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി എന്ന വ്യക്തിയുമായി കഥാപാത്രത്തിന് വളരെ സാമ്യമുണ്ടെന്ന് സംവിധായകന്‍ പറയുന്നു.

English summary
Here we present the most popular lawyer characters played by Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X