For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗ്ലാമറസ് വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ അങ്ങനെയല്ല, ആ ധാരണ മാറണമെന്ന് സാനിയ

  |

  ക്വീൻ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. പിന്നീട് സിനിമയിൽ എത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ വെള്ളിത്തിരയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. യുവതാരങ്ങളിൽ അധികമാർക്കും ലഭിക്കാത്ത ഭാഗ്യമാണിത്.

  സിനിമയിൽ മികച്ച രീതിയിൽ ശോഭിക്കാൻ കഴിഞ്ഞുവെങ്കിലും വസ്ത്രധാരണത്തിന്റെ പേരിൽ രൂക്ഷ വിമർശനമാണ് നടിക്ക് കേൾക്കേണ്ടി വന്നത്. പ്രായത്തിന് ചേരാത്ത പല തരത്തിലുളള കമന്റുകളാണ് സാനിയയ്ക്ക് കേൾക്കേണ്ടി വന്നത്. എന്നാൽ ആദ്യകാലത്ത് പലതും കണ്ടില്ലെന്ന് നടിച്ചുവെങ്കിലും പിന്നീട് ശബ്ദമുയർത്തുകയായിരുന്നു. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് അയാളുടെ സ്വാതന്ത്ര്യമാണ്. അതിൽപരിധിയിൽ കവിഞ്ഞ് അഭിപ്രായം പറയാൻ മറ്റൊരാൾക്ക് അവകാശമില്ലെന്നാണ് താരം പറയുന്നത്. ഗ്ലാമറസ് ആയാൽ മോശക്കാരാവില്ലെന്നും സാനിയ പറഞ്ഞു. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.,

  ഒരു വ്യക്തി എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് അയാളുടെ സ്വാതന്ത്ര്യമാണ്. അവർ എന്ത് വസ്ത്രം ധരിക്കുന്നു എന്നുളളതല്ല, മറിച്ച് മറ്റുള്ളവർ അവരെ എങ്ങനെ നോക്കി കാണുന്നു എന്നതിലാണ് പ്രശ്നം. കാഴ്ചപ്പാട് ആണ് മാറേണ്ടത്. കൂടാതെ മോഡേൺ വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെല്ലാം മോശക്കാരിയാണെന്നുളള ധാരണയും മാറണമെന്നും സാനിയ ഇയ്യപ്പൻ അഭിമുഖത്തിൽ പറയുന്നു.

  തുറന്ന് പ്രതികരിച്ചാൽ സിനിമയിൽ അവസരം കിട്ടുമോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. തനിക്ക് അമ്മയുടെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്. തെറ്റ് കണ്ടാൽ പ്രതികരിക്കും. അമ്മയ്ക്ക് അറിയാം എന്നെ. എന്നാൽ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നത് അച്ഛനായിരുന്നു. ​സം​​​വി​​​ധാ​​​യ​​​ക​​​രൊ​​​ക്കെ​ ​എ​​​ന്ത് ​ക​​​രു​​​തു​​​മെ​​​ന്നോ​ർ​​​ത്തായിരുന്നു അത്. വാക്ക് കൊണ്ട് മാത്രമല്ല വേണ്ടി വന്നാൽ കൈയൂക്ക് കൊണ്ടും ഒരു പൂവാലനെ നേരിടാനുള്ള തന്റേടമുണ്ട്. അമ്മ യോഗ ടീച്ചറാണ്. ചെറുപ്പം മുതലെ യോഗ പഠിക്കുന്നുണ്ട്. ശരീരം നന്നായി വഴങ്ങും. അതിന്റെ ആത്മവിശ്വാസം തനിക്കുണ്ടെന്നും സാനിയ പറയുന്നു.

  നായികയായി തിളങ്ങിയത് ക്വീൻ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്. നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയിൽ അവസരം ലഭിക്കുന്നത്. സൂ​​​പ്പ​ർ​ ​ഡാ​ൻ​​​സ​ർ,​ ​ഡി​ ​ഫോ​ർ​ ​ഡാ​ൻ​​​സ് ​തു​​​ട​​​ങ്ങി​യ​ ​ഡാ​ൻ​​​സ് ​റി​​​യാ​​​ലി​​​റ്റി​ ​ഷോ​​​ക​​​ളി​ൽ​ ​പ​​​ങ്കെ​​​ടു​​​ത്ത​ ​ശേ​​​ഷ​​​മാ​​​ണ് ​ ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത്. ക്വീൻ സീനിമയുടെ സംവിധായകനും മറ്റും തന്നെപ്പറ്റി ചാനലുകളുടെ ഓഫീസിൽ വന്ന് അന്വേഷിക്കുകയായിരുന്നു. ഡാൻസാണ് എന്നെ ഇവിടെ വര എത്തിച്ചതെന്നും സാനിയ ഇയ്യപ്പൻ പറയുന്നു.

  സിനിമയും ഡാൻസും പോലെ ഇഷ്ടപ്പെടുന്ന മറ്റൊന്നാണ് ഫാഷൻ ഡിസൈനിംഗ്. ധരിക്കുന്ന വസ്ത്രങ്ങളും ഫാഷനു ശ്രദ്ധിക്കുന്ന ആളാണ് ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിച്ചാൽ തനിക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ നമുക്ക് തന്നെ ഡിസൈൻ ചെയ്യാമല്ലോ- സാനിയ പറയുന്നു. താരങ്ങളുടെ സ്റ്റൈലും ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. മോഡേൺ വസ്ത്രം ധരിക്കാൻ ശരീരഭാരം വരെ സാനിയ കുറച്ചിരുന്നു അത്തരത്തിലുള്ള വസ്ത്ര ധരിക്കുമ്പോൾ മോശമായി തനിക്ക് തന്നെ തോന്നാതിരിക്കാൻ വേണ്ടിയാണെന്ന് സാനി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Read more about: saniya iyappan
  English summary
  Queen Actress Saniya Iyappan About Her Modern Dressing style
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X