For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബൈക്കില്‍ ഇരുന്ന് ഒറ്റയ്ക്ക് അലറി കരഞ്ഞു,മാമാങ്കം പഠിപ്പിച്ചത് വലിയ പാഠം, മനസ് തുറന്ന് ധ്രുവന്‍

  |

  ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ധ്രുവന്‍. സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന്‍ നടന്നത്. സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്. തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഫലം. അവസാനത്തേത് എന്ന നിലയിലായിരുന്നു ക്വീന്റെ ഓഡീഷന് പോയത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ക്വീന്‍ സിനിമേയോടെ കരിയര്‍ തന്നെ മാറുകയായിരുന്നു. ആറാട്ട്,വലിമൈ, ജനഗണമന തുടങ്ങിയവായണ് നടന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

  അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ ബുദ്ധിമുട്ട്, സിനിമയിലെ അവസരം നഷ്ടമായി, അന്ന് കെപിഎസി ലളിത നേരിട്ടത്

  അജിത്തിനെ നായകനാക്കി ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ നിര്‍മ്മിച്ച വലിമൈ ആണ് നടന്‌റെ ഏറ്റവും പുതിയ ചിത്രം. വളരെ സിമ്പിളായ മനുഷ്യനാണ് അജിത്ത് എന്നാണ് ധ്രുവന്‍ പറയുന്നത്. അദ്ദേഹം ഇങ്ങോട്ട് വന്ന് മിണ്ടുകയായിരുന്നു എന്നും നടന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. അജിത് മാത്രമല്ല മോഹന്‍ലാലും വളരെ സിമ്പിളായ മനുഷ്യനാണെന്നാണ് നടന്‍ പറയുന്നു.

  മണിച്ചിത്രത്താഴിലെ മോഹന്‍ലാലുമായിട്ടുള്ള രംഗം കണ്ട് കെപിഎസി ലളിത ദേഷ്യപ്പെട്ടു, കാരണം....

  ഓഡീഷനിലൂടെയാണ് ധ്രുവന്‍ വലിമൈയില്‍ എത്തുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. നടന്റെ വാക്കുകള്‍ ഇങ്ങനെ.. ''കൊവിഡ് സമയം ആയതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ഓഡിഷന്‍. ഇവിടെന്ന് വീഡിയോ അയച്ചു കൊടുക്കുകയായിരുന്നു. വളരെ സമയമെടുത്തായിരുന്നു സിനിമ ചിത്രീകരണ നടന്നത്. അതിന്റെ കാരണവും ധ്രുവന്‍ വെളിപ്പെടുത്തുന്നുണ്ട്. സിനിമ വൈകുന്നത് കണ്ടിട്ട് തന്നെ ഓഴിവാക്കിയോ എന്ന് വരെ തോന്നിയെന്നു ധ്രുവന്‍ അഭിമുഖത്തില്‍ പറഞ്ഞു''.

  കൂടാതെ സംവിധായകനില്‍ നിന്ന് വഴക്ക് കേട്ടതിനെ കുറിച്ചും നടന്‍ പറയുന്നു. ഒരു സീന്‍ 10 റിടേക്ക് എടുക്കേണ്ടി വന്നു. കമ്മ്യൂണിക്കേഷന്‍ പ്രശ്‌നം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഡയലോഗ് പോലുമില്ലാത്ത സീന്‍ ആയിരുന്നു. ഒരു നോട്ടം മാത്രമായിരുന്നു. എന്നാല്‍ ആ സീന്‍ ഓക്കെ ആയതോടെ സംവിധായകനും ആ കാര്യം മറന്നു എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

  താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ... '' ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു അജിത് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. ചിത്രീകരണത്തിനിടെ ആക്സിഡന്റ് പറ്റി അജിത്തിന്റെ കയ്യിനും കാലിനും പരിക്ക് പരിക്ക് പറ്റിയിരുന്നു. പിന്നെ റസ്റ്റ് എടുത്താണ് അദ്ദേഹം വീണ്ടും ചിത്രീകരണത്തിന് എത്തിയത്. താന്‍ കണ്ടിടത്തോളം ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അജിത് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതെന്നും ധ്രുവന്‍ പറഞ്ഞു. ബോണ കപൂറിനെ ആദ്യമായി കണ്ടതിനെ കുറിച്ചും താരം ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു നേരില്‍ കാണുന്നത്. ബോണി കപൂറിനെ കണ്ടതും അജിത് വന്ന്് അദ്ദേഹത്തെ കാല്‍ പിടിച്ച് അനുഗ്രഹം വാങ്ങുകയായിരുന്നു എന്നും നടന്‍ പറയുന്നു.

  അര്‍ജുന്‍ ആശോകും ആന്റണി വര്‍ഗീസും ധ്രുവന്റെ അടുത്ത സുഹുത്തുക്കാളാണ്. സിനിമ തന്നെയാണ് ഇവരെ സുഹൃത്തുക്കളാക്കിയത്. എന്നാല്‍ അര്‍ജുന്‍ അശോകുമായി സിനിമയ്ക്ക് മുമ്പെയുള്ള സൗഹൃദമായിരുന്നു എന്നും ധ്രുവന്‍ പറയുന്നു. കൂടാതെ നടനെ കുറിച്ച് ഇതുവരെ ആര്‍ക്കും അറിയാത്ത രഹസ്യവും വെളിപ്പെടുത്തിയിട്ടുണ്ട്.അര്‍ജുന്‍ മ്യൂസിഷ്യനാണെന്നും നല്ല ഗായകനാണെന്നും പറയുന്നുണ്ട്. ബാംഗ്ലൂരിലെ ഡിജെ ആയിരുന്നു എന്നും ധ്രുവന്‍ പറയുന്നു. അജഗജാന്തരം കണ്ടതിന് ശേഷം രണ്ട് പേരേയും വിളിച്ചിരുന്നു എന്നും രണ്ട് പേരുടേയും പ്രകടനം മികച്ചതായിരുന്നു എന്നും ധ്രുവന്‍ കൂട്ടിച്ചേര്‍ത്തു.

  മാമാങ്കം സിനിമ നല്‍കിയത് നല്ലൊരു പാഠം ആയിരുന്നെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. അവതാരക ചിത്രത്തിന്റെ സമയത്ത് വൈറല്‍ ഫോട്ടോയെ കുറിച്ച് ചോദിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ആ സംഭവത്തോട് കൂടി സിനിമ മേഖലയെ കുറിച്ച് കൂടുതല്‍ കാര്യം മനസ്സിലായെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമ കിട്ടാതെ വന്നപ്പോള്‍ ബൈക്കില്‍ ഇരുന്ന് അലറി കരഞ്ഞതായും ധ്രുവന്‍ തന്റെ സിനിമ യാത്രയെ കുറിച്ച് പറഞ്ഞു.

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam


  മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളില്‍ ആഘോഷമാക്കുകയാണ് അജിത്തിന്റെ വലിമൈ.രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം എത്തുന്ന 'വലിമൈ' പ്രേക്ഷകരോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന ചിത്രമാണ്. ആദ്യ പകുതിയിലെ ഗംഭീര ആക്ഷനും രണ്ടാം പകുതിയിലെ ഫാമിലി സെന്റിമെന്റ്‌സും ചേരുമ്പോള്‍ ചിത്രം പ്രേക്ഷകനെ ആകര്‍ഷിക്കുന്നതാകുന്നു. അജിത് ആരാധകര്‍ക്കും അല്ലാത്തവര്‍ക്കും ആഘോഷിക്കാനും ആവേശം കൊള്ളാനുമുള്ള നിരവധി രംഗങ്ങളുള്ള ചിത്രത്തിലുണ്ട്.

  English summary
  Queen Fame Dhruvan Opens Up About His Past Film Carrer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X