മേക്കോവര്‍ നടത്തി ഞെട്ടിച്ച് ക്വീനിലെ താടിക്കാരൻ, ധ്രുവന്‍ ഇനി മുതല്‍ ചാവേറാണ്! ചിത്രങ്ങള്‍ കാണൂ..

പുതുമുഖങ്ങളുടേത് മാത്രമായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ക്വീന്‍. ഒരു കൂട്ടം പുതിയ താരങ്ങളെ അണിനിരത്തി നവാഗതനായ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം ചെയ്ത ക്വീന്‍ തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം നേടിയ സിനിമയായിരുന്നു. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ നടി സാനിയ അയ്യപ്പന്‍ ശ്രദ്ധേയയായി മാറിയിരുന്നു. സാനിയ മാത്രമല്ല ചിത്രത്തിലെ ബാലുവായി അഭിനയിച്ച ധ്രുവനും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 dhruvan

ഇപ്പോള്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി താരം നടത്തിയ മേക്കോവര്‍ വീഡിയോ വൈറലായിരിക്കുകയാണ്. കഠിനാദ്ധ്വാനത്തിലൂടെ വര്‍ക്കൗട്ട് ചെയ്യുന്ന ധ്രുവന്റെ വീഡിയോയാണ് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് ധ്രുവന്റെ മേക്കോവര്‍.

സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ്. മമ്മൂട്ടി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ചാവേറുകളുടെ കഥയാണ് പറയുന്നത്. ധ്രുവന്റെ മേക്കോവറും അതിന് വേണ്ടിയാണ്. ഇതിനകം രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് രണ്ട് വലിയ ഷെഡ്യൂള്‍ കൂടിയാണ് ചിത്രീകരിക്കാനുള്ളത്. സംഘട്ടന രംഗങ്ങള്‍ക്ക് പ്രധാന്യം കൂടുതലുള്ള സിനിമയുടെ പിന്നണിയില്‍ തായ്ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക സ്റ്റണ്ട്സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X