»   » കാണാന്‍ ലുക്കില്ലെങ്കിലും അഡ്വ. മുകുന്ദന് ഭയങ്കര ബുദ്ധിയാ! സലീം കുമാര്‍ ചിരിപ്പിച്ച് ചിന്തിപ്പിച്ചു

കാണാന്‍ ലുക്കില്ലെങ്കിലും അഡ്വ. മുകുന്ദന് ഭയങ്കര ബുദ്ധിയാ! സലീം കുമാര്‍ ചിരിപ്പിച്ച് ചിന്തിപ്പിച്ചു

Written By:
Subscribe to Filmibeat Malayalam

നവാഗത സംവിധായകനും ഒരു കൂട്ടം പുതുമുഖങ്ങളും ഒന്നിച്ചെത്തിയ സിനിമയായിരുന്നു ക്വീന്‍. ബിഗ് ബജറ്റിലെത്തിയ സിനിമകളെക്കാള്‍ മിക്ചച പ്രതികരണമായിരുന്നു സിനിമയ്ക്ക് കിട്ടിയത്. വീണ്ടുമൊരു ക്യാംപസ് ചിത്രം എന്നതാണ് പലരും ക്വീന്‍ എന്ന സിനിമയെ വിലയിരുത്തിയത്. ഡിജോ ജോസ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്തത്.

തിയറ്ററില്‍ പോയി കാണാത്ത പലരും സിനിമ ഇന്റര്‍നെറ്റിലെത്തിയപ്പോഴായിരുന്നു കണ്ടത്. സിനിമയില്‍ വെറും ഇരുപത് മിനുറ്റോളം വന്ന് പോയ സലീം കുമാറിന്റെ വക്കീല്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. അഡ്വ. മുകുന്ദന്‍ എന്ന വേഷത്തിലായിരുന്നു സലീം കുമാര്‍ അഭിനയിച്ചത്. വീണ്ടും മീശമാധവിനിലെ അഡ്വ. മുകുന്ദന്‍ ഉണ്ണിയെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് സലീം കുമാര്‍. ഇതോടെ ട്രോളന്മാരും എത്തി.

സലീം കുമാര്‍ മാസ്

സത്യകഥ എന്തെന്നാല്‍ പിള്ളേര് സിനിമയില്‍ മുഴുനീളം കാണിച്ച മാസ്.. സലീം കുമാര്‍ വെറും 20 മിനുറ്റ് കൊണ്ട് തരാന്‍ സാധിച്ചു എന്നുള്ളതാണ്.

അഡ്വക്കേറ്റ് മുകുന്ദന്‍

മമ്മൂക്കയുടെ നന്ദഗോപാല്‍ മാരാര്‍ക്ക് ശേഷം മലയാളികള്‍ കണ്ട മരണമാസ് വക്കീല്‍ വേഷം അത് അഡ്വക്കേറ്റ് മുകുന്ദന്റെ ആണ്.

അതാണ് വേണ്ടത്..

ക്വീന്‍ സിനിമയില്‍ ഇങ്ങേര് വെറും 20 മിനുറ്റ് മാത്രമാണ് വന്നിട്ടുള്ളു എങ്കിലും എല്ലാവരെയും ചിന്തിപ്പിച്ചും വിസ്മയിപ്പിച്ചും അത്ഭുതപ്പെടുത്തിയുമാണ് പോയത്.

തട്ട് താണിരിക്കും...

ഇനി എതൊക്കെ വക്കീലന്മാര്‍ വന്നാലും അഡ്വ. മുകുന്ദന്‍ ഉണ്ണിയുടെയും മുകുന്ദന്റെയും തട്ട് താണ് തന്നെ ഇരിക്കും.

ഒടുക്കത്തെ ബുദ്ധിയാ..

പണ്ട് അഡ്വ. മുകുന്ദന്‍ ഉണ്ണി പറഞ്ഞ ആ ഡയലോഗ് വീണ്ടും ഉപയോഗിക്കാം. കാണാന്‍ ഒരു ലുക്ക് ഇല്ലെന്നെയുള്ളു. പക്ഷെ ഒടുക്കത്തെ ബുദ്ധിയാണ്.

ചിരിപ്പിച്ചു, ചിന്തിപ്പിച്ചു,,

പേര് സലീം കുമാര്‍ നമ്മുടെ സലീമേട്ടന്‍. അന്ന് വക്കീല്‍ മുകുന്ദന്‍ ഉണ്ണിയായി വന്ന് നമ്മളെ ചിരിപ്പിച്ചു. ഇന്ന് വക്കീല്‍ മുകുന്ദനായി വന്ന് നമ്മളെ ചിന്തിപ്പിച്ചു.

മുകുന്ദന്‍ കൊലമാസാണ്

നിയമ പുസ്തകം കാണാതെ പഠിച്ച് വാദിക്കുന്ന അഡ്വ. നന്ദഗോപാല്‍ മാരാര്‍ മാസ് ആണെങ്കില്‍ കോടതി മുറിയെയും ജഡ്ഡിയെയും വരെ വിറപ്പിച്ച അഡ്വ. മുകുന്ദന്‍ കൊലമാസാണ്.

English summary
Queen movie Salim Kumar's role Mukundan trolls

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam