For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമ്മുടെ വീട്ടിലും ഉണ്ടൊരു കടുവ! നിങ്ങളിപ്പോഴും ജീവനോടെയുണ്ടല്ലോ? ഭാഗ്യമെന്ന് മിഥുനോട് ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. വേറിട്ട അഭിനയ ശൈലിയിലൂടെയും അവതരണ ശൈലിയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടിയെടുക്കാൻ ചെറിയ സമയം കൊണ്ട് മിഥുന് സാധിച്ചിട്ടുണ്ട്. താരത്തിനോടൊപ്പം തന്നെ കുടുംബവും സമൂഹ മാധ്യമങ്ങളിലൂടെ സജീവമായി ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തവരാണ്. വ്ലേ​ഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും താരം കുടുംബവുമായി ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുമുണ്ട്.

  വളരെ രസകരമായ കോമഡി വീഡിയോകളാണ് മിഥുനും ഭാര്യ ലക്ഷ്മിയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. ഇവരുടെ വീഡീയോകൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവർ പങ്കുവെക്കുന്ന വീഡിയോസ് ഒരു പ്രേക്ഷകനിൽ ചിരിയുണർത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇവർക്കൊപ്പം വല്ലപ്പോഴും മകൾ തൻവിയും വീഡിയോസിൽ എത്താറുണ്ട്.

  Mithun

  കഴിഞ്ഞ ദിവസം 'കടുവ' എന്ന സിനിമ കണ്ടതിന് ശേഷം വീട്ടില്‍ നടന്ന രസകരമായൊരു കാര്യം പറഞ്ഞെത്തിയിരിക്കുകയാണ് മിഥുന്‍. നമ്മുടെ വീട്ടിലും ഉണ്ട് ഒരു 'കടുവ' എന്ന തലക്കെട്ട് നൽകിയാണ് ലക്ഷ്മി മേനോന്റെ വീഡിയോ മിഥുന്‍ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. അടുക്കളയില്‍ പാചകം ചെയ്ത് കൊണ്ടിക്കുമ്പോഴാണ് ആ പാട്ട് ഏതാ എന്ന് ചോദിച്ച് ലക്ഷ്മി എത്തുന്നത്.

  'ഡീഗ്രേഡ് ചെയ്തവര്‍ക്കും അമ്പത് ലക്ഷത്തിന് അര്‍ഹയല്ലെന്നും പറഞ്ഞവര്‍ക്കുമുള്ള മറുപടിയാണിത്'; ദില്‍ഷ പറയുന്നു

  ഏത് സിനിമയിലെ എന്ന് ചോദിച്ചപ്പോള്‍ കടുവയെന്നായിരുന്നു മറുപടി. ആവോ ദാമയെന്നായിരുന്നു മിഥുന്‍ മറുപടി നൽകി. ശേഷം ഞാന്‍ അപ്പുറത്ത് കാണും എന്ന് പറഞ്ഞ് മിഥുൻ അടുക്കളയിൽ നിന്ന് ഇറങ്ങി പുറത്ത് വന്ന് നിൽക്കുകയും ചെയ്തു. പാചകത്തിനിടയില്‍ ലക്ഷ്മി കടുവയിലെ പാട്ട് അലറിക്കൊണ്ട് പാടുന്നതായിരുന്നു പിന്നീട് വീഡിയോയിൽ കണ്ടത്.

  'നിസ്സാര കാര്യങ്ങള്‍ക്കാണ് ദേഷ്യം വരിക, ഭാര്യയുമായി വഴക്കിട്ടാല്‍ പരിഹരിക്കുന്നത് ഇങ്ങനെ'; അനൂപ് മേനോന്‍

  ഇവരുടെ വീഡിയോയ്ക്ക് താഴെ നിരവവധി ആരാധകരാണ് രസകരമായ കമൻ്റുമായി എത്തിയിരിക്കുന്നത്. ഇവിടെ സേഫ് അല്ല മിഥുനേട്ടാ, അയല്‍വാസികള്‍ കൈകാര്യം ചെയ്‌തോളും, പാട്ട് സൂപ്പറാണ്, ചിരിച്ച് ഊപ്പാടായി, എങ്ങനെ സാധിക്കുന്നു, ഇത്രയും കാലമായിട്ടും നിങ്ങളിപ്പോഴും ജീവനോടെയുണ്ടല്ലോ ഭാഗ്യം, മിഥുന്‍ ബ്രോ ഇതിന് പ്രതിവിധിയൊന്നുമില്ലേ എന്നിങ്ങനെയുള്ള കമൻ്റുകളാണ് വന്നിട്ടുള്ളത്.

  ലിറ്റിൽ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് ദുബായിൽ തുടങ്ങാൻ പോകുന്ന എഫ്എം സ്റ്റേഷനിലേക്ക് റേഡിയോ ജോക്കി ഇന്റർവ്യൂവിന് വിളിക്കുന്നത്. അങ്ങനെയാണ് റേഡിയോ ജോക്കിയായതെന്ന് മിഥുൻ അടുത്തിടെ പറഞ്ഞിരുന്നു. അവതാരകനായി എത്തുമ്പോൾ, മലയാളം തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇംഗ്ലീഷ് സംസാരിക്കേണ്ടിടത്ത് ഉപയോഗിക്കുക. ബാക്കി നമ്മുടെ മലയാളം പറഞ്ഞാൽ മതിയെന്നുള്ളതാണ് എന്റെ രീതിയെന്നും മിഥുൻ രമേശ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

  പ്രഗ്നന്റായ ശേഷം ഈ പെണ്ണിന് മിണ്ടാട്ടം പോലുമില്ല! ഗർഭിണിയായ ശേഷം മഷൂറയിലുണ്ടായ മാറ്റത്തെക്കുറിച്ച് ബഷീർ ബഷി

  Recommended Video

  Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity

  മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ അവതരണ ശൈലിയോടാണ് കൂടുതൽ ഇഷ്ടം. സീരിയൽ താരമായും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടിൽ ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചെറുതും വലുതുമായി ഇരുപത്തിയഞ്ചോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

  Read more about: mithun ramesh
  English summary
  R J Mithun Ramesh Shared a Video with his Wife goes Viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X