അണിഞ്ഞൊരുങ്ങി തൻവി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. ചുരുങ്ങിയ സമയം കൊണ്ട് വേറിട്ട അഭിനയ ശൈലിയിലൂടെയും അവതരണ ശൈലിയിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ഒരിടം നേടിയെടുക്കാൻ മിഥുന് സാധിച്ചിട്ടുണ്ട്. താരത്തിനോടൊപ്പം തന്നെ കുടുംബവും സമൂഹ മാധ്യമങ്ങളിലൂടെ സജീവമായി ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തവരാണ്. വ്ലോ​ഗിങ്ങിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും താരം കുടുംബവുമായി ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുമുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ മകള്‍ തന്‍വി മിഥുന്‍ പ്രായപൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുകയാണ്. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം (മൊതല്‍ കല്യാണം) ആഘോഷമാക്കി മിഥുനും കുടുംബവും. ഈ ചടങ്ങുകളുടെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ട് മിഥുന്‍ തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. മിഥുൻ്റെ ഭാര്യ ലക്ഷ്മിയും ചടങ്ങുകളുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

mithun

പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കല്‍ ചടങ്ങ് കുട്ടി കല്യാണം പോലെ തന്നെയാണ് മിഥുനും കുടുംബവും നടത്തിയത്. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായാണ് തന്‍വി അണി‍ഞ്ഞൊരുങ്ങിയത്.

ഇന്‍സ്റ്റഗ്രാമില്‍ മിഥുനും ലക്ഷ്മി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആശംസകള്‍ അറിയിച്ച് ജോത്സ്‌ന, നൈല ഉഷ തുടങ്ങിയ സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.

മിഥുൻ നിരവധി സിനിമകളിൽ തിളങ്ങിയെങ്കിലും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ അവതരണ ശൈലിയോടാണ് കൂടുതൽ ഇഷ്ടം. സീരിയൽ താരമായും ഡബിങ് ആർട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടിൽ ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചെറുതും വലുതുമായി ഇരുപത്തിയഞ്ചോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X