ചോക്ലേറ്റ് ബോയ്ക്ക് അവസരങ്ങൾ കുറഞ്ഞപ്പോൾ; മാധവന്റെ സമ്പാദ്യ വിവരങ്ങൾ പുറത്ത്
തെന്നിന്ത്യയിലെ യുവതികളുടെ പുരുഷ സങ്കൽപ്പത്തിന്റെ അവസാന വാക്കായിരുന്നു ഒരു കാലഘട്ടത്തിൽ നടൻ മാധവൻ. കാഴ്ചയിലെ ഭംഗിയുടെ പേരിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട തെന്നിന്ത്യൻ നടൻമാരിലൊരാളും മാധവനാണ്. മലയാളികൾക്ക് കുഞ്ചാക്കോ ബോബനായിരുന്നു ചോക്ലേറ്റ് നായകനെങ്കിൽ തമിഴിൽ അത് മാധവനായിരുന്നു. മണിരത്നം സംവിധാനം ചെയ്ത അലൈ പായുതെ എന്ന സിനിമയിലൂടെയാണ് മാധവൻ വൻ ജനപ്രീതി നേടുന്നത്. പിന്നീടങ്ങോട്ട് കുറച്ച് വർഷങ്ങൾ മാധവൻ തരംഗം തന്നെ തമിഴകത്ത് അലയടിച്ചു.
2000 ത്തിലായിരുന്നു അലൈ പായുതെ റിലീസ് ചെയ്തത്. അടുത്ത വർഷം തന്നെ മിന്നലെ എന്ന ഹിറ്റ് സിനിമയും നടനെ തേടി വന്നു. ഗൗതം വാസുദേവ് മേനോന്റെ ആദ്യ സിനിമയായിരുന്നു മിന്നലെ. അലൈപായുതെ, മിന്നലേ എന്നീ രണ്ട് സിനിമകളുടെ വിജയവും ഈ സിനിമകളിലെ ഹിറ്റ് ഗാനങ്ങളും മാധവന്റെ കരിയറിനെ തുണച്ചു. കണ്ണത്തിൽ മുത്തമിട്ടാൽ, ജയ് ജയ് തുടങ്ങി നിരവധി സിനിമകൾ മാധവനെ തേടി വന്നു.

എല്ലാ ചോക്ലേറ്റ് ഹീറോകൾക്കും കരിയറിന്റെ ഒരു ഘട്ടത്തിലുണ്ടാവുന്ന മാർക്കറ്റ് ഇടിവ് മാധവനെയും ബാധിച്ചു. ഇക്കാലത്ത് ഹിന്ദി സിനിമകളിൽ സഹനായക വേഷം ചെയ്യാൻ നടൻ തയ്യാറായി. എന്നാൽ പിന്നീട് ശക്തമായ തിരിച്ചു വരവ് മാധവന് സാധ്യമാവുകയും ചെയ്തു. വേട്ടെെ, വിക്രം വേദ തുടങ്ങിയ വൻ ജനപ്രീതി നേടി.
മാധവന്റെ ലൈഫ് സ്റ്റെെലും സാമ്പത്തിക ശേഷിയുമാണ് ആരാധകരിന്ന് ചർച്ചയാകുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി സിനിമാ രംഗത്ത് തുടരുന്ന മാധവന് കോടികളുടെ ആസ്തിയുണ്ട്. സിനിമയിൽ നിന്നല്ലാതെ വരുമാനവും ഉണ്ട്. 105 കോടിയുടെ ആസ്തിയാണത്രെ നടനുള്ളത്. സിനിമയ്ക്ക് പുറമെ പരസ്യങ്ങളിൽ നിന്നും വലിയ വരുമാനം നടന് ലഭിക്കുന്നു. ആറ് കോടിക്കും ഏഴ് കോടിക്കും ഇടയിലാണത്രെ ഒരു സിനിമയ്ക്ക് നടൻ കൈ പറ്റുന്ന പ്രതിഫലം. രണ്ട് കോടി രൂപയോളം പരസ്യങ്ങളിൽ നിന്നും സ്വന്തമാക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം 64 കോടി രൂപയുടെ പേഴ്സണൽ ഇൻവെസ്റ്റ്മെന്റ് നടനുണ്ട്. ഒരു കോടിക്കും രണ്ട് കോടിക്കും ഇടയിൽ ഒരു വർഷം ടാക്സും നൽകുന്നു. 2011 ലാണ് ചെന്നെെയിൽ ഒരു ആഡംബര വസതി നടൻ വാങ്ങുന്നത്. 18 കോടി രൂപയ്ക്കടുത്താണത്രെ ഇതിന്റെ വില. ഇതിന് പുറമെ മുംബൈയിലും മറ്റുമായ പല നിക്ഷേപങ്ങളും മാധവനുണ്ട്.
ആഡംബര കാറുകളുടെ വലിയൊരു ശേഖരവും മാധവനുണ്ട്. റേഞ്ച് റോവർ, ഓഡി, ബിഎംഡബ്ല്യു തുടങ്ങിയ ബ്രാൻഡുകളുടെ കാറുകൾ മാധവന്റെ ശേഖരത്തിലുണ്ട്. കരിയറിൽ ചോക്ലേറ്റ് ബോയ് ഇമേജ് പോയി അവസരങ്ങൾ കുറഞ്ഞ സമയത്ത് നടന് മാർക്കറ്റ് കുറഞ്ഞെങ്കിലും പിന്നീടുണ്ടായ തിരിച്ചു വരവ് നടന്റെ സാമ്പത്തിക നിലയും ഉയർത്തി. 2016 മുതൽ 2020 വരെയുള്ള കണക്കെടുത്താൽ നടന്റെ വരുമാനം ഒന്നര മടങ്ങ് വർധിച്ചു.
റോക്കട്രി ദ നമ്പി എഫക്ടാണ് അടുത്തിടെയിറങ്ങിയതിൽ ശ്രദ്ധിക്കപ്പെട്ട മാധവന്റെ സിനിമ. മാധവൻ നായകനായ സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെയായിരുന്നു. കഴിഞ്ഞ വർഷമാണ് സിനിമ റിലീസ് ചെയ്തത്. സരിത ബിർജെയെന്നാണ് മാധവന്റെ ഭാര്യയുടെ പേര്.
ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തതാണ്. വേദാന്ത് മാധവൻ എന്നാണ് നടന്റെ മകന്റെ പേര്. ആദ്യ സിനിമയിലൂടെ തന്നെ ഫിലിം ഫെയർ പുരസ്കാരം നേടിയ മാധവനെ തേടിയെത്തി. പിന്നീട് നിരവധി പുരസ്കാരങ്ങളെത്തി. 2002 ൽ മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും മാധവന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications