എട്ട് വർഷത്തെ പ്രണയം, പ്രിയതമയ്ക്ക് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസയുമായി മാധവൻ...

തെന്നിന്ത്യലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് മാധവൻ. പ്രണയ നായകനായി വെളളിത്തിരയിൽ എത്തി, പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. മാധവൻ കേവലം പ്രണയ നായകനായി മാത്രം ഒതുങ്ങുകയായിരുന്നില്ല. ചോക്ലേറ്റ് പയ്യൻ ഇമേജിൽ നിന്ന് തികഞ്ഞ ഒരു അഭിനേതാവായി മാറുകയായിരുന്നു താരം. ശക്തമായ നിരവധി കഥാപാത്രങ്ങളിൽ മാധവൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിൽ മാത്രമല്ല ബോളിവുഡിലും സജീവമാണ് നടൻ.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മാധവന്റേത്. ഇവരുടെ കുടുംബ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്.. ഇന്ന് മാധവന്റെ ഭാര്യ സരിതയുടെ പിറന്നാളാണ്. പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസ നേർന്ന് മാധവൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാര്യ സരിതയ്ക്ക് മാധവൻ ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

   ചിത്രം പങ്കുവെച്ച് താരം

സരിതയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് മാധവൻ പിറന്നാൾ ആശംസ നേർന്നത്. "എനിക്കറിയാവുന്ന ഏറ്റവും കരുതലുള്ള, നിശ്ചയദാർഢ്യമുള്ള, ശക്തയായ സ്ത്രീ.... ഭാഗ്യവശാൽ അവളെന്റെ ജീവിതത്തിലെ പ്രണയം കൂടിയാണ്. എന്റെ പ്രണയമേ ജന്മദിനാശംസകൾ," മാധവൻ കുറിക്കുന്നു. സരിതയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

 പ്രണയ വിവാഹം

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പ്രണയത്തിന് ശേഷമാണ് മാധവൻ സിനിമയിൽ എത്തുന്നത്. 1991 ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. പിന്നീട് സരിത എയർ ഹോസ്റ്റസ് ആകുകയായിരുന്നു. അതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. 8 വർഷത്ത പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. 1999 ൽ തമിഴ്നാട് ശൈലിയിലായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിനെത്തിയത്. 2005ലാണ് ക്ക് മകന്‍ വേദാന്ത് മാധവൻ - സരീത ജീവിതത്തിൽ എത്തുന്നത്.

  വിവാഹത്തിന്  ശേഷം

വിവാഹത്തിന് ശേഷമാണ് മാധവൻ സിനിമയിൽ എത്തുന്നത്. സിനിമയിലും പരസ്യ ചിത്രങ്ങളിലും സജീവമായ താരം മണിര്തനം സംവിധാനം ചെയ്ത അലൈപായുതെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രം തന്നെ മാധവന്റെ കരിയർ മാറ്റി മറിക്കുകയായിരുന്നു. മണിരത്നം സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മാധവന്റെ ആദ്യ നായികയായി എത്തിയത് നടി ശാലിനിയായിരുന്നു. ഇന്നും ഈ ജോഡി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മാധവനോടൊപ്പം സിനിമ ലൊക്കേഷനിൽ സരിതയും എത്താറുണ്ട്. മാഢിയുടെ നായകമാരുമായി അടുത്ത സൗഹൃദമാണ് സരിതയ്ക്കുള്ളത്.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
വിവാഹ വർഷിക ദിനം

ജൂൺ 8 നായിരുന്നു മാധവന്റെ വിവാഹ വാർഷികം.പ്രിയതമയ്ക്ക് മനോഹരമായ വിവാഹ വാർഷിക ആശംസകൾ നേർന്ന് മാധവൻ രംഗത്തെത്തിയിരുന്നു. നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കവും നിന്റെ പുഞ്ചിരിയും കാരണം ഞാനൊരു ചക്രവർത്തിയാണെന്ന് തോന്നിപ്പോകുന്നു. നിന്റെ നിരുപാധികമായ സ്നേഹത്തിന് ഞാൻ അടിമയാണ്. കാരണം അത്രയും മനോഹരിയാണ് നീ. നിന്നോട് എനിക്ക് ഭ്രാന്തമായ പ്രണയമാണ്. വിവാഹത്തിന്റെ ഇരുപത് വർഷങ്ങൾ ഭ്രാന്തമായ പ്രണയമാണ്. വിവാഹത്തിനന്റെ ഇരുപത് വർഷങ്ങൾ- മാധവൻ കുറിച്ചിരുന്നു.

More from Filmibeat

Read more about: madhavan മാധവൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X