For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേവദൂതനിൽ ആദ്യം തീരുമാനിച്ചത് മാധവനെ, ലാൽ എത്തിയത് പ്രതിസന്ധിയിലാക്കി, വെളിപ്പെടുത്തി സിബി മലയിൽ

  |

  2000 ൽ സിബി മലയിൽ മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രമാണ് ദേവദൂതൻ. ഏറെ പ്രതീക്ഷയോടെ പുറത്തെത്തി ചിത്രമായിരുന്നു ഇത്. എന്നാൽ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ല. സംഗീത പശ്ചാത്തലത്തിലൊരുങ്ങിയ ഒരു പ്രണയ കഥയായിരുന്നു ദേവദൂതൻ. മോഹൻലാൽ, ജയപ്രദ, വിനീത് കുമാർ, മുരളി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സിബി മലയിലിന്റെ സ്വപ്ന ചിത്രമായിരുന്നു ദേവദൂതൻ. എന്നാൽ ചിത്രത്തിന്റെ പരാജയം തന്നെ ഡിപ്രഷനിൽ വരെ കൊണ്ടെത്തിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ ഇക്കാര്യം പറഞ്ഞത്. കൂടാതെ ചിത്രത്തിന്റെ തുടക്കത്തിൽ മോഹൻലാലിനെ പരിഗണിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദേവദൂതന്റെ പരാജയത്തെ കുറിച്ച് സിബി മലയിൽ പറയുന്നത് ഇങ്ങനെയാണ്....

  തന്റെ ആദ്യസിനിമയ്ക്കായി രൂപപ്പെടുത്തി എടുത്ത കഥയാണിത്. എന്നാൽ 17 വർഷങ്ങൾ ചിത്രത്തിനായി വേണ്ടി വന്നിരുന്നു നവോദയുടെ നിർമ്മാണ സംരംഭം എന്ന നിലയിലാണ് രഘുനാഥൻ പാലേരി തനിയ്ക്ക് വേണ്ടി കഥ എന്നാൽ ആ കഥ ചിത്രമാകാൻ പിന്നീയും വർഷങ്ങൾ വേണ്ടി വന്നിരുന്നു. നസറുദ്ദീൻ ഷാ, മാധവി എന്നിവരെയാണ് കമിതാക്കളായി മനസിൽ കണ്ടത്. എന്നാൽ അന്ന് ആ സിനിമ നടന്നില്ല. പിന്നീട് 2000 ൽ സിയാദ് കോക്കറിന് വേണ്ടി ഒരു സിനിമ ചെയ്യാനുള്ള ആലോചനകൾ നടക്കുമ്പോൾ ഞാൻ സിയാദിനോട് ഈ കഥ പറയുന്നത്. അദ്ദേഹം താൽപര്യം പ്രകടിപ്പിക്കുന്നതും.

  Mammootty's favourite food | FilmiBeat Malayalam

  പിന്നീട് തിരക്കഥ മാറ്റി എഴുതിയപ്പോൾ ബോർഡിങ് സ്കൂളിൽ നിന്ന കോളേജ് ക്യാംപസിലേയ്ക്ക് കഥാപാശ്ചാത്തലം മാറ്റുകയായിരുന്നു. സമാന്തരമായി രണ്ട് പ്രണയങ്ങൾ കൂടി കഥയിൽ വന്നു. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളായിരിക്കണമെന്ന് എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു അങ്ങനെ ചിത്രത്തിലെ യുവകാമുകനായി മാധവനെ പരിഗണിച്ചു.ക്ഷേ അദ്ദേഹം മണിരത്നത്തിന്റെ ‘അലൈ പായുതേ' എന്ന ചിത്രത്തിനായി ദീർഘനാളത്തെ കരാറിൽ ഏർപ്പെട്ടു പോയിരുന്നു. അങ്ങനെ വീണ്ടും പുതിയ കഥാപാത്രങ്ങൾക്കായി ശ്രമം തുടർന്ന് കൊണ്ടേയിരുന്നു. അങ്ങനെയാദ്യച്ഛികമായി സിയാദിൽ നിന്ന് മോഹൻലാൽ ഈ കഥ അറിഞ്ഞു. അദ്ദേഹം ചിത്രത്തിൽ അഭിനയിക്കാനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു.

  മോഹൻലാലിനെ ഈ ചിത്രത്തിൽ അഭിനയിപ്പിക്കണമെങ്കിൽ കഥയിൽ കൃത്യമായ അഴിച്ച് പണികൾ വേണ്ടി വരുമായിരുന്നു. ഇത് തന്നെയും രഘുനാഥൻ പാലേരിയേയും വല്ലാത്ത പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ നിർമ്മാതാവ് സിയാദിന്റെ താൽപര്യം മാനിച്ച് അതിന് തയ്യാറാവുകയായിരുന്നു. സാങ്കേതികമായ മികവോടെയാണ് സിനിമ ചിത്രീകരിച്ചത്. ചെന്നൈയിലെ പ്രിവ്യു കണ്ടവരെല്ലാം പറഞ്ഞ മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്. എന്നാൽ തിയേറ്ററുകളിൽ എത്തിയപ്പോൾ പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല.

  അന്ന് ഞാൻ സിനിമ പരാജയ കാരണം വിശകലം ചെയ്യാൻ പറ്റിയ മാനസിക അവസ്ഥയിലായിരുന്നില്ല. എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് സിയാദ് കോക്കറെന്ന നിർമ്മാതാവായ സുഹൃത്തിന് ഉണ്ടാക്കിയ സാമ്പത്തിക തകർച്ചയാണ്. ഞാൻ വല്ലാത്ത ഡിപ്രഷനിലേക്ക്‌ പോയ നാളുകളായിരുന്നു അത്. ഏറെ നാളുകൾക്ക് ശേഷമാണ് സിനിയുടെ പരാജയത്തെ കുറിച്ച് ഞാൻ ചിന്തിച്ചത് തനിയ്ക്ക് തോന്നിയത് അപ്പോഴെയ്ക്കും മോഹൻലാൽ എന്ന നടൻ നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പർതാര ഇമേജിലേക്ക്‌ എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞൻ നിരാശപ്പെടുത്തിയിരിക്കാം- സിബി മലയിൽ പറഞ്ഞു.

  Read more about: mohanlal madhavan
  English summary
  Director Sib Malayil About R Madhavan Was First Casted For Devadoothan Movie Starred Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X