നിഖിലയുടെ ചേച്ചി ആയത് കൊണ്ട് അഖിലയ്ക്ക് സ്വതന്ത്രമായ അസ്തിത്വം പാടില്ല എന്നില്ലല്ലേ! ഇന്നലെ തുടങ്ങിയതല്ല

നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന തലക്കെട്ടായി വന്നത്. നടിയുടെ സഹോദരി എന്നുള്ളതുകൊണ്ട് തന്നെ ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുകയും ചെയ്തു. നിഖിലയോട് രാഷ്ട്രീയ വിയോജിപ്പുള്ളവര്‍ ഈ അവസരം മുതലെടുക്കുകയും താരസഹോദരിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ തൊടുത്തു വിടുകയും ചെയ്തു.

എന്നാല്‍ പെട്ടെന്ന് ഒരു ദിവസം എടുത്ത തീരുമാനത്തിന്റെ പുറത്ത് സന്യാസിനി ആയതല്ല അഖിലേ എന്ന് പറയുകയാണ് തിരക്കഥാകൃത്തും അഖിലയുടെ സുഹൃത്ത് കൂടിയായ ആര്‍ രാമാനന്ദ്. ഒരുമിച്ച് പഠിക്കുന്ന കാലം മുതലേ തനിക്ക് അഖിലയെ അറിയാമെന്നാണ് രാമാനന്ദ് പറയുന്നത്.

'അഖില വിമല്‍ സന്ന്യാസം സ്വീകരിച്ചു അവന്തിക ഭാരതി ആയതാണെല്ലോ പുതിയ വാര്‍ത്ത. എനിക്ക് കഴിഞ്ഞ പത്തു വര്‍ഷമായി വളരെ നന്നായി അറിയുന്ന ആളാണ് അഖില. ഞങ്ങള്‍ രണ്ടുപേരും ജെഎന്‍യു വിലാണ് പഠിച്ചത്. ഞാന്‍ കാണുന്ന കാലത്തേ അഖില ഭാരതീയ ശാസ്ത്രങ്ങളോട് അസാമാന്യമായ താല്പര്യമുള്ള ആളാണ്.

aikhila-vimal

ആയുര്‍വ്വേദം ആകട്ടെ, തന്ത്രം ആകട്ടെ സംസ്‌കൃതം ആകട്ടെ നിഷ്ഠയോടെ പഠിക്കുന്ന സ്വഭാവം ഉള്ള ആള്‍. അതേസമയം ശക്തമായ ഇടതുപക്ഷ രാഷ്ട്രീയവും മനസ്സില്‍ സൂക്ഷിച്ചിരുന്നു. അതല്ലേ അതിന്റെ സൗകുമാര്യം?

ഞങ്ങളൊരുമിച്ചു പണ്ടൊരു പ്രാന്തന്‍ യാത്ര പോയിട്ടുണ്ട്. കാശിയിലേക്ക്, സാരാനാഥ് പോകുന്ന വഴി ഞങ്ങളുടെ രണ്ടുപേരുടെയും പേഴ്‌സ് നഷ്ട്ടപെട്ടു, നിസ്വരായി കാശിയില്‍ തെണ്ടി നടന്നൊരു യാത്ര. പിന്നീട് നാട്ടിലുള്ള ഐവര്‍മഠം രമേശ് കോരപ്പത്തിനെ വിളിച്ചു അദ്ദേഹം ബനാറസിലെ സുരേഷ് നായര്‍ എന്നൊരാളെ പരിചയപ്പെടുത്തി അയാള്‍ തന്ന കാശുമായി ഡല്‍ഹി വരെയെത്തിയ ഒരു ഓര്‍മ്മ.

അഖില അക്കാഡമിക്‌സില്‍ വളരെ മികവുള്ള ഒരാളാണ്, പി എച് ഡി കഴിഞ്ഞു ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയില്‍ പഠിക്കുകയായിരുന്നു. ധാരാളം അക്കാദമിക മികവുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച ആളാണ്. സന്ന്യാസം സ്വീകരിച്ച ഐഐടിക്കാര്‍ എന്ന പോലെ ആയിരുന്നു അഖിലയുടെ സന്ന്യാസം ചര്‍ച്ച ചെയ്യപെടേണ്ടി ഇരുന്നത് (അല്ല അതൊന്നും സന്ന്യാസികള്‍ക്ക് വിഷയമുള്ള കാര്യമല്ല എന്നാലും) നിഖിലയുടെ ചേച്ചി ആയി എന്നത് കൊണ്ട് അഖിലയ്ക്ക് സ്വതന്ത്രമായ അസ്തിത്വം പാടില്ല എന്നില്ലല്ലോ, അല്ലെങ്കിലേ നമ്മുടെ ഒക്കെ വീടുകളില്‍ എല്ലാവരും ഒരു അച്ചില്‍ ഇട്ടു വാര്‍ത്ത പോലെ ആണോ?

aikhila-vimal

അഖില എന്റെ അറിവില്‍ ഒരു പത്തു കൊല്ലമായി ഈ പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്, ഇപ്പോള്‍ അത് എല്ലാവരും അറിഞ്ഞു എന്ന് മാത്രം. അഖില മുഖാന്തിരം ഇപ്പോള്‍ മഹാമണ്ഡലേശ്വര്‍ ആയി ചുമതല ഏറ്റ ആനന്ദവന ഭാരതി സ്വാമികളെയും മുന്‍പേ അറിയാം. വളരെ അധികം കാര്യങ്ങള്‍ സമൂഹത്തിനായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വം.

പറഞ്ഞു വരുന്നത് ഹൈന്ദവ പാരമ്പര്യത്തില്‍ തലപൊക്കമുള്ള ജൂന അഖാഡ ഇന്നലെ വന്ന ഒരാള്‍ക്ക് പെട്ടന്ന് എടുത്ത് സന്ന്യാസം കൊടുത്തതല്ല എന്നാണ്. നിഖിലയോടു രാഷ്ട്രീയമായ വിയോജിപ്പുണ്ടാകാം എന്നാല്‍ ആ രാഷ്ട്രീയം വെച്ച് ആര്‍ഷ പാരമ്പര്യത്തെ അപഹസിക്കരുത്. സന്ന്യാസം വ്യക്തിനിഷ്ഠമാണ് ആരാണ് യഥാര്‍ത്ഥ സന്ന്യാസി എന്ന് ചോദിച്ചാല്‍ സന്യാസിക്ക് മാത്രമേ അതിനു ഉത്തരമുള്ളു. അത് നമ്മുടെ വിധി കല്പനകള്‍ക്കൊക്കെ അതീതമാണ്.' എന്നുമാണ് ആര്‍ രാമാനന്ദ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X