'ശരത്കുമാർ അന്ന് പ്ലെ ബോയ്, നടിമാരുമായി ലിവിങ് ടു​ഗെർ, വിവാഹം ആലോചിച്ച് വീട്ടിലും ചെന്നു, രാധിക വന്നതോടെ..'

കണ്ടന്റും ക്രാഫ്റ്റും മികച്ചതാണെങ്കിൽ വലിയ താരനിരയോ പാട്ടോ പഞ്ച് ഡയലോ​ഗുകളോ ഇല്ലെങ്കിലും സിനിമ ഹിറ്റാവുകയും പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ ലഭിക്കുകയും ചെയ്യും. അത്തരത്തിൽ അടുത്തിടെ റിലീസ് ചെയ്ത് ശ്രദ്ധ നേടിയ സിനിമയാണ് രാധിക ശരത്കുമാർ പ്രധാന വേഷത്തിൽ എത്തിയ തായ് കിഴവി. ടൈറ്റിൽ റോൾ ചെയ്തത് രാധികയാണ്. ആദ്യമായാണ് ഇത്തരമൊരു കഥാപാത്രം നടി അവതരിപ്പിക്കുന്നത്.

കേവലം 15 ദിവസത്തിനുള്ളില്‍ 58.32 കോടിയുടെ കലക്ഷൻ സിനിമ നേടിയെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. നടൻ ശിവകാര്‍ത്തികേയനാണ് തായ്‍കിഴവി നിര്‍മിച്ചത്. ശിവകാര്‍ത്തികേയൻ പ്രൊഡക്ഷൻസിനൊപ്പം പാഷൻ സ്റ്റുഡിയോസും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു. സിനിമയുടെ സക്സസ് മീറ്റ് അടുത്തിടെ നടന്നിരുന്നു.

R  Sarathkumar

ഇപ്പോഴിതാ തായ് കിഴവി സിനിമയെ കുറിച്ചും ശിവകാർത്തികേയനെ കുറിച്ചും രാധിക-ശരത്കുമാർ വിവാഹ ജീവിതത്തെ കുറിച്ചും ബയൽവാൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തായ് കിഴവി സക്സസ് മീറ്റിനിടെ ശിവകാർത്തികേയൻ ഭാര്യയെ കുറിച്ചും കുടുംബത്തിന്റെ കെട്ടുറപ്പിനെ കുറിച്ചും സംസാരിച്ചത് വിജയിയെ ഉന്നം വെച്ചാണന്ന് ബയൽവാൻ രം​ഗനാഥൻ പറയുന്നു.

എന്റെ ജീവിതത്തിൽ രണ്ട് എസ്കെ ഉണ്ട്. ഒരാൾ ശരത് കുമാറും മറ്റെയാൾ ശിവകാർത്തികേയനും എന്നാണ് രാധിക ശരത്കുമാർ തായ് കിഴവി സക്സസ് മീറ്റിൽ പറഞ്ഞത്. നായകന് അധിക പ്രതിഫലം കൊടുക്കുന്ന ഒരുപാട് പേരുണ്ട്. നായികയ്ക്ക് പലരും കൊടുക്കാറില്ലല്ലോ എന്നൊരു ആശങ്ക ഒരുപാട് നാളുകളായി എന്റെ മനസിൽ ഉണ്ടായിരുന്നു.

ആ ആശങ്ക ഇല്ലാതാക്കി തായ് കിളവി സിനിമയുടെ ലാഭത്തിൽ ഒരു പങ്ക് എനിക്ക് തരുമെന്ന് നിർമാതാവ് ശിവകാർത്തികേയൻ പറഞ്ഞതായി രാധിക വെളിപ്പെടുത്തിയപ്പോൾ അവിടെ കൂടിയെ എല്ലാവരും കരഘോഷത്തോടെയാണ് ആ വാക്കുകൾ സ്വീകരിച്ചത്. വിജയിയുടെ സ്ഥാനത്തേക്ക് ഭാവിയിൽ ശിവകാർത്തികേയൻ എത്തും എന്നൊരു വർത്തമാനമുണ്ട്.

അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് പോലും എനിക്ക് അറിയില്ല. എല്ലാ കണക്കും ഭാര്യയാണ് സൂക്ഷിക്കുന്നത്. ആരതിയോട് ചോ​ദിക്കാതെ ഒരു രൂപ പോലും ചിലവഴിക്കാറില്ലെന്നും അടുത്തിടെ ശിവകാർത്തികേയൻ പറഞ്ഞിരുന്നു. വിജയിയെ ലക്ഷ്യം വെച്ചാണ് കുടുംബത്തേയും ഭാര്യയേയും കുറിച്ച് ശിവകാർത്തികേയൻ അങ്ങനെ സംസാരിച്ചത്. നിങ്ങളുടെ തോക്ക് എനിക്ക് വേണ്ട. നിങ്ങൾ തന്നെ സൂക്ഷിച്ചോളൂ.

R  Sarathkumar

എനിക്ക് ആവശ്യം വന്നാൽ ഞാൻ ഒരെണ്ണം വാങ്ങിക്കോളാമെന്ന് ശിവകാർത്തിയകേയൻ വിജയിയോട് പറയാതെ പറഞ്ഞതുപോലെ തോന്നി രം​ഗനാഥൻ പറഞ്ഞു. ​ഗോട്ടിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ തന്റെ കൈയ്യിലിരിക്കുന്ന തോക്ക് വിജയ് ശിവകാർത്തികേയന് കൈമാറുന്ന ര​ഗം വൈറലായിരുന്നു. തന്റെ സ്ഥാനത്തേക്ക് ഇനി നീയാണ് വരേണ്ടതെന്ന് ശിവകാർത്തികേയനോട് സിംബോളിക്കായി വിജയി പറഞ്ഞതായി അന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

അഭിനയത്തിൽ നിന്നും വിട്ട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനാണ് നടന്റെ ഇപ്പോഴത്തെ തീരുമാനം. രാധിക ജീവിതത്തിലേക്ക് വരും മുമ്പ് ശരത്കുമാർ ഒരു പ്ലെ ബോയ് ആയിരുന്നു. ഒട്ടുമിക്ക നടിമാരുടെ കൂടെയും ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞിട്ടുണ്ട്. ചില നടിമാരുടെ കുടുംബവുമായി സംസാരിച്ച് വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമം വരെ ശരത്കുമാർ നടത്തിയിരുന്നു.

പക്ഷെ രാധികയുമായുള്ള വിവാഹശേഷം ശരത്കുമാറിന്റെ പേരിൽ ഒരു ​ഗോസിപ്പ് പോലും വന്നിട്ടില്ലെന്നും രം​ഗനാഥൻ പറഞ്ഞു. ആദ്യ ഭാര്യ ഛായയിൽ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് ശരത്കുമാർ രാധികയെ വിവാഹം ചെയ്തത്. ആ ബന്ധത്തിൽ ഒരു മകനും അവർക്കുണ്ട്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത്കുമാറുമായി നടന്നത്. ശരത്കുമാറിന്റെ ആദ്യ ഭാര്യയുമായി രാധികയ്ക്കും ഇപ്പോൾ നല്ലൊരു അടുപ്പവും സൗഹൃദവുമുണ്ട്.

Read more about: sarathkumar radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X