'എന്തിന് പരിഹസിക്കുന്നു...?, അവർ മകളുടെ വിവാഹം ആഘോഷിക്കുകയല്ലേ'; കപ്പിൾ ഡാൻസ് ചെയ്ത് രാധികയും ശരത്തും!
സിനിമാലോകത്ത് ഇപ്പോള്‍ വിവാഹ സീസണാണ്. തമിഴ് ലോകത്തും ഇതിന്റെ ബാക്കിയെന്നോണം ആഘോഷങ്ങള്‍ നടക്കുകയാണ്. വീണ്ടും ഒരു സെലിബ്രിറ്റി വെഡ്ഡിങ് കൂടി തെന്നിന്ത്യൻ സിനിമാ ലോകത്ത് നടക്കാൻ പോവുകയാണ്. വധു സൂപ്പർ താരം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാറാണ്. പ്രീ വെഡ്ഡിങ് ചടങ്ങുകളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹ ഒരുക്കങ്ങളും അതിഥി ക്ഷണവുമെല്ലാമായി തിരക്കിലായിരുന്നു വരലക്ഷ്മി.
വിവാഹം ഈ വരും ദിവസം ചെന്നൈയിലാണ് നടക്കുന്നത്. പ്രീ വെഡ്ഡിങ് ചടങ്ങുകളിൽ പങ്കെടുക്കാൻ തമിഴ്, തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങൾ മുതൽ യുവ താരങ്ങൾ വരെ തിരക്കുകളെല്ലാം മാറ്റിവെച്ച് എത്തിച്ചേർന്നിട്ടുണ്ട്. വരലക്ഷ്മി ശരത്കുമാറിന്റെ വരന്‍ നിക്കോളായ് സച്‌ദേവാണ്.

ഈ വര്‍ഷം മാര്‍ച്ചിലാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റാണ് പ്രതിശ്രുത വരനായ നിക്കോളായ് സച്ച്‌ദേവ്. വിവാഹമോചിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ് നിക്കോളായ്. കഴിഞ്ഞ ദിവസം ആഘോഷമായി മെഹന്ദി, സംഗീത് നൈറ്റ് നടന്നിരുന്നു. പച്ച നിറത്തിലാണ് മെഹന്ദി ആഘോഷത്തിന് അതിഥികളുള്‍പ്പടെ എല്ലാരും എത്തിയത്. പച്ചയും മഞ്ഞയും കലർന്ന നിറത്തിലുള്ള ലെഹങ്കയായിരുന്നു വധു വരലക്ഷ്മി ധരിച്ചിരുന്നത്.
മെഹന്ദി നൈറ്റിൽ ഗില്ലിയിലെ അപ്പടി പോട് എന്ന ഹിറ്റ് ഗാനത്തിന് ശരത്കുമാര്‍ ചുവടുവെക്കുന്ന വീഡിയോയും വൈറലായിരുന്നു. എന്നാലിപ്പോൾ സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് മകളുടെ സംഗീത് നൈറ്റിൽ ഫുൾ എനർജിയിൽ കപ്പിൾ ഡാൻസ് ചെയ്യുന്ന ശരത്കുമാറിന്റെയും രാധിക ശരത്കുമാറിന്റെയും വീഡിയോയാണ്.
മാരി 2വിലെ റൗഡി ബേബി എന്ന ഹിറ്റ് ഗാനത്തിന് അതിമനോഹരമായാണ് ഇരുവരും ചുവടുവെച്ചത്. വളരെ നാളുകൾക്കുശേഷമാണ് ശരത്കുമാറിന്റെയും രാധിക ശരത്കുമാറിന്റെയും ഇത്തരത്തിൽ ഒരു ഡാൻസ് വീഡിയോ പുറത്ത് വരുന്നത്. പൊൻമഗൾ വന്താൽ എന്ന ഗാനത്തിനും രാധിക ആഘോഷത്തിനിടെ നൃത്തം ചെയ്തു. കറുപ്പ് നിറത്തിലുള്ള ഷേർവാണിയായിരുന്നു ശരത്കുമാറിന്റെ വേഷം. ആഷ് കളറിലുള്ള പാന്റും നേവി ബ്ലു നിറത്തിലുള്ള ടോപ്പുമായിരുന്നു രാധിക ശരത്കുമാറിന്റെ വേഷം.
വീഡിയോ വൈറലായതോടെ എല്ലാവരും അമ്പരന്നത് അറുപത്തിയൊന്നിലും രാധികയ്ക്കുള്ള മെയ്വഴക്കം കണ്ടാണ്. നായകനായി സിനിമ ചെയ്യുന്ന കാലം മുതൽ ഡാൻസ് നമ്പറുകൾ ചെയ്യുന്നയാളാണ് ശരത്കുമാർ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നൃത്തം ചെയ്യാനുള്ള കഴിവ് ആരാധകർക്ക് അറിയാവുന്നതാണ്.

വരലക്ഷ്മിയുടെ സംഗീത് ചടങ്ങിന്റെ ഷോ സ്റ്റീലേഴ്സും ശരത്കുമാറും രാധികയും തന്നെയായിരുന്നു. അഭിനന്ദിക്കുന്നവരെപ്പോലെ തന്നെ ചിലർ ശരത്കുമാർ-രാധിക ജോഡിയെ വിമർശിച്ചും വീഡിയോ വൈറലായതോടെ കമന്റ് കുറിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ലേയുള്ളു ഡാൻസ് കാണുന്നില്ലല്ലോ, ഇങ്ങനെയൊക്കെ കാണിക്കേണ്ടെ കാര്യമുണ്ടോ..? നാണക്കേട് തോന്നുന്നില്ലേ..? എന്നിങ്ങനെ എല്ലാമാണ് പരിഹസിച്ച് വന്ന കമന്റുകൾ.
അതേസമയം ഒരു വിഭാഗം ഇരുവരുടെയും നൃത്തത്തെ അഭിനന്ദിച്ചുമെത്തി. എന്തിന് മറ്റുള്ളവർ അവരെ പരിഹസിക്കുന്നു...?, അവർ മകളുടെ വിവാഹം ആഘോഷിക്കുകയല്ലേ എന്നാണ് രാധികയേയും ശരത്കുമാറിനെയും പിന്തുണച്ചവർ കുറിച്ചത്. ശരത്കുമാറിന്റെ ആദ്യത്തെ വിവാഹത്തിലുള്ള രണ്ട് പെൺമക്കളിൽ ഒരാളാണ് വരലക്ഷ്മി. ആദ്യ ഭാര്യ ഛായയിൽ നിന്നും വിവാഹമോചനം നേടിയശേഷമാണ് 2001ൽ ശരത്‌കുമാർ രാധികയെ വിവാഹം ചെയ്യുന്നത്.
രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. രണ്ടാം വിവാഹത്തിൽ രാധികയ്ക്ക് റയാനെന്ന് പേരുള്ള ഒരു മകളുണ്ട്. 2004ൽ ശരത് കുമാറിനും രാധികയ്ക്കും രാഹുൽ എന്നൊരു ആൺകുഞ്ഞ് പിറന്നു. രാധിക തന്റെ അമ്മയല്ലെന്നും അതിനാൽ അവരെ ആന്റിയെന്നാണ് താൻ വിളിക്കുന്നതെന്നും മുമ്പൊരിക്കൽ വരലക്ഷ്മി വ്യക്തമാക്കിയിരുന്നു.
തന്റെ അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്നും അച്ഛൻ ശരത്‌കുമാറും രാധികയും വളരെ സന്തോഷത്തോടെയാണ് അവരുടെ വിവാഹജീവിതം ആസ്വദിക്കുന്നതെന്നും രാധികയുടെ മകൾ റയാന് ശരത്‌കുമാർ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞിരുന്നു.


Click it and Unblock the Notifications