വർഷങ്ങളായി സിനിമാ രം​ഗത്ത്; രാധികയ്ക്ക് ഇന്നുള്ള സമ്പാദ്യം; അമ്പരന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് എൺപതുകളിൽ വൻ ജനപ്രീതി നേടിയ നടിയാണ് രാധിക ശരത് കുമാർ. നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജിൽ അക്കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ രാധിക അറിയപ്പെട്ടു. 1978 ൽ കിഴക്ക് പോകും റെയിൽ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് കൈനിറയെ അവസരങ്ങൾ രാധികയെ തേടി വന്നു. ധർമ ദേവതെെ. നീതിക്ക് ദണ്ഡനെ, കേളെടി കൺമണി എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം രാധികയ്ക്ക് ലഭിച്ചു.

ന്യായം കാവാലി എന്ന ചിത്രത്തിലൂടെ മികച്ച തെലുങ്ക് നടിക്കുള്ള പുരസ്കാരവും രാധിക സ്വന്തമാക്കി. എൺപതുകളിലെ താരത്തിളക്കം പോകപ്പോകെ സിനിമാ രം​ഗത്ത് രാധികയ്ക്ക് നഷ്ടപ്പെട്ട് തുടങ്ങി. എന്നാൽ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച രാധിക തന്റെ ജനപ്രീതി നിലനിർത്തി. ടെലിവിഷൻ രം​ഗത്ത് ശക്തമായ സാന്നിധ്യമാകാൻ രാധികയ്ക്ക് കഴിഞ്ഞു. സീരിയൽ നിർമാണത്തിന് പുറമെ നിരവധി ശ്രദ്ധേയ സീരിയലുകളിൽ പ്രധാന വേഷം നടി അവതരിപ്പിക്കുകയും ചെയ്തു.

Raadhika Sarathkumar

വാണി റാണി, ചിട്ടി, ചെല്ലമെ തുടങ്ങിയ സീരിയലുകളിലൂടെ ടെലിവിഷൻ രം​ഗത്ത് രാധിക തരം​ഗം സൃഷ്ടിച്ചു. സിനികളിൽ ഇന്ന് അമ്മ വേഷങ്ങളിലാണ് രാധികയെ കൂടുതലായും കാണാറ്. വർഷങ്ങൾ നീണ്ട കരിയറിൽ നിന്നും രാധികയുണ്ടാക്കിയ സമ്പാദ്യങ്ങളും ചെറുതല്ല. റിപ്പോർട്ടുകൾ പ്രകാരം ഒരു സിനിമയ്ക്ക് 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് നടി വാങ്ങുന്ന പ്രതിഫലം.

അമ്മ വേഷങ്ങളാണ് ചെയ്യുന്നതെങ്കിലും നടിയുടെ അഭിനയ മികവും ജനപ്രീതിയും കണക്കിലെടുത്താണ് ഇത്രയും പ്രതിഫലം ലഭിക്കുന്നത്. വിലപിടിപ്പുള്ള കാറുകളുടെ ചെറിയൊരു ശേഖരവും രാധികയ്ക്കുണ്ട്. റേ‍ഞ്ച് റോവർ, ഓഡി, ബെൻസ് തുടങ്ങിയ കാറുകളാണ് നടിക്കുള്ളത്. ചെന്നെെയിലെ ഒരു ബം​ഗ്ലാവും നടിക്കുണ്ട്. 100 കോടിക്കും 120 കോടിക്കും ഇടയിലാണ് രാധികയുടെ ആസ്തി എന്നാണ് വിവരം. 61 കാരിയായ രാധിക ഇന്നും കരിയറിൽ സജീവമാണ്. അഭിനയം, പ്രൊഡക്ഷൻ, പരസ്യങ്ങൾ, ഷോകൾ തുടങ്ങിയവയാണ് രാധികയുടെ വരുമാന ശ്രോതസ്സുകൾ.

Raadhika Sarathkumar

വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ട രാധിക ഒരിക്കലും തന്റെ കരിയർ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. മൂന്ന് തവണയാണ് നടി വിവാഹം ചെയ്തത്. അന്തരിച്ച നടൻ പ്രതാപ് പോത്തനായിരുന്നു രാധികയുടെ ആദ്യ ഭർത്താവ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഒരു വർഷത്തിനുള്ളിൽ വേർപിരിഞ്ഞു. പിന്നീട് ബ്രിട്ടീഷ് പൗരൻ റിച്ചാർഡ് ഹാർഡിയെ വിവാഹം ചെയ്ത രാധികയ്ക്ക് ഈ ബന്ധത്തിൽ ഒരു മകളും പിറന്നു. റയാനെ ഹാർഡി എന്നാണ് മകളുടെ പേര്. രണ്ട് വർഷത്തിനുള്ളിൽ റിച്ചാർഡ് ഹാരിയും രാധികയും വേർ‌പിരിഞ്ഞു.

ക്രിക്കറ്റർ അഭിമന്യു മിഥുനെയാണ് രാധികയുടെ മകൾ റയാനെ ഹാർഡി വിവാഹം ചെയ്തത്. 2018 ൽ റയാനെക്ക് ഒരു മകളും പിറന്നു. റിച്ചാർഡ് ഹാരിയുമായി പിരിഞ്ഞ രാധിക 2001 ലാണ് ശരത് കുമാറിനെ വിവാഹം ചെയ്തത്. ഇരുവർക്കും രാഹുൽ എന്ന മകനും പിറന്നു. ശരത്കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഛായ ദേവി എന്നാണ് നടന്റെ ആദ്യ ഭാര്യയുടെ പേര്.

ഈ ബന്ധത്തിൽ വരലക്ഷ്മി ശരത്കുമാർ, പൂജ ശരത്കുമാർ എന്നീ മക്കളുമുണ്ട്. വരലക്ഷ്മി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ്. ശരത്കുമാറും കരിയറിൽ സജീവമാണ്. പോർ തൊഴിൽ ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമ.

Read more about: radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X