ഡേറ്റിങ്ങുകൾ ഏറെ ആസ്വദിച്ചിരുന്നു, പ്രണയവികാരങ്ങളെ നിയന്ത്രിച്ചിരുന്നില്ല, റായ് ലക്ഷ്മി പറയുന്നു
മോഹൻലാൽ ചിത്രമായ റോക്ക് ആന്റ് റോളിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് റയ് ലക്ഷ്മി. ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായും താരം പ്രവർത്തിച്ചിരുന്നു. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി അന്യ ഭാഷ ചിത്രങ്ങളിലും സജീവമാകുകയായിരുന്നു. ഗ്ലാമറസ് കഥാപാത്രങ്ങളിലാണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിൽ കണ്ട റായ് ലക്ഷ്മിയെയായിരുന്നില്ല അന്യഭാഷ ചിത്രങ്ങളിൽ കണ്ടത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം.

തന്റെ നിലപാടുകൾ എവിടേയും വെട്ടിത്തുറന്ന് പറയാൻ താരം ഒരു മടിയും കാണിക്കാറില്ല. ഇപ്പോഴിത തന്റെ വ്യക്തി ജീവിതത്തിലുണ്ടായ പാളിച്ചകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് റായ് ലക്ഷ്മി. ജീവിത്തിൽ എല്ലാ രീതിയിലുമുള്ള ഡേറ്റിങ്ങും ആസ്വദിച്ചിട്ടുണ്ടെന്ന് താരം. തനിയ്ക്ക് അതൊരു ക്രേസ് ആയിരുന്നെന്നും താരം പറഞ്ഞു. അതേസമയം വൺനൈറ്റ് സ്റ്റാന്റിനോട് യോജിപ്പില്ലെന്നും താരം പറഞ്ഞു.
എന്നാൽ ഡേറ്റിലുളളവരുമായി യാതൊരു മാനസിക അടുപ്പവും ഇല്ലായിരുന്നു. അപരിചിതരുമായി ഇത്തരത്തിലുള്ള ബന്ധം തനിയ്ക്ക് ഇല്ലായിരുന്നു. എന്നാൽ അടുപ്പമുളളവരുമായി ഇത്തരത്തിലൊരു ബന്ധമുള്ളതായി കരുതരുത് . പ്രണയവികാരങ്ങളെ നിയന്ത്രിച്ചിരുന്നില്ല, അതിന് തനിക്ക് താൽപര്യമില്ലായിരുന്നു. അതിനാൽ തന്നെ സ്നേഹവും വിശ്വാസവും ഉള്ളവരുമായി മാത്രമേ ഇത്തരത്തിലൊരു ബന്ധത്തിന് സാധിക്കുകയുള്ളു. എന്നാൽ പലരും തന്നെ വഞ്ചിക്കുകയായിരുന്നു. തന്നോട് ഇത്തരത്തിലുള്ള അടുപ്പം കാണിച്ചത് ശരീരത്തിനോട് തോന്നിയ താൽപര്യം മാത്രമായിരുന്നു- നടി പറഞ്ഞു.
റായ് ലക്ഷമിയുടെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരുന്നു,മെലിഞ്ഞ് കൂടുതൽ സുന്ദരിയായി അടിമുടി മാറ്റത്തോടെയായിരുന്നു താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഈ ബിക്കിനി നേടാൻ ഒരുപാട് കഷ്ടപ്പെട്ടു . നിങ്ങളിൽ ആദ്യം വിശ്വസിക്കൂ എന്തും നേടിയെടുക്കാനാവുമെന്ന് കുറിച്ചു കൊണ്ടായിരുന്നു മേക്കോവർ ചിത്രം റായ് ലക്ഷ്മി പങ്കുവെച്ചത്. മലയാളത്തിൽ മുൻനിര നടിമാർക്കൊപ്പം ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് ആണ് റായ് ലക്ഷ്മിയുടെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











