For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂനിയർ ചീരുവിന് പേരായി, മകന്റെ പേര് വെളിപ്പെടുത്തി മേഘ്ന സർജ, ആശംസയുമായി ആരാധകർ

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. മലയാളത്തിലും നടി സജീവമാണ്. കൈനിറയെ ആരാധകരാണ് കേരളത്തിലുള്ളത്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ മേഘ്നയ്ക്ക് കഴിഞ്ഞിരുന്നു. വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറുകയായിരുന്നു.

  സൂപ്പർ സ്റ്റാറിന്റെ നായികയാവാൻ മേതിൽ ദേവികയെ ക്ഷണിച്ചു, പിന്നെ സംഭവിച്ചത്, അതാണ് അവരുടെ ശക്തി

  മേഘ്നയെ പോലെ തന്നെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. നടന്റെ വിയോഗം തീർത്ത വേദനയിൽ നിന്ന് മുക്തി നേടാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. 2020 ജൂൺ 7 ന് ആയിരുന്നു താരം വിട പറഞ്ഞത്. ചീരുവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ് മേഘ്ന. മകൾ ജനിച്ചതിന് ശേഷം തന്റെ ജോലിയിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും മേഘ്ന സജീവമായിട്ടുണ്ട്. നടിയ്ക്ക് പൂർണ്ണ പിന്തുണയുമായി ആരാധകരും കൂടെയുണ്ട്.

  അഞ്ജലിയുടെ ചിത്രം നോക്കി വിതുമ്പി ശിവൻ, ഇനി ഇത് പറ്റില്ല ആരാധകർ, സാന്ത്വനം പുതിയ എപ്പിസോഡ്

  സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്ന അധികവും മകന്റെ വിശേഷങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്. കൂടാതെ കുഞ്ഞിന്റെ വിശേഷം ചോദിച്ച് കൊണ്ട് ആരാധകരും രംഗത്ത് എത്താറുണ്ട്. ഇപ്പോഴിത മകന്റെ പുതിയ വിശേഷം പങ്കുവെയ്ക്കുകയാണ് നടി. മകന് പേര് ഇട്ടിരിക്കുകയാണ്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ അടുക്കുമ്പോഴാണ് നടി പേര് വെളിപ്പെടുത്തിയിരിക്കുന്നത്. റയാൻ രാജ് സർജ എന്നാണ് പേര്.

  ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് കുഞ്ഞിന്റെ പേര് പങ്കുവെച്ചിരിക്കുന്നത് . ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ട് തയ്യാറാക്കിയ വീഡിയോയിലാണ് മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. മേഘ്ന തന്നെയാണ് ആരാധകർക്കായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കുഞ്ഞിനും മേഘ്നയ്ക്കും ആശംസകളുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ചിഞ്ജീവിയോടുള്ള ആദരവിൽ ജൂനിയർ ചീരു എന്നാണ് കുഞ്ഞിനെ ആരാധകർ വിളിക്കുന്നത്.

  കുഞ്ഞിന്റെ ഓരോ ചുവട് വയ്പ്പും മേഘ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട് . ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഉണ്ണികണ്ണനായിട്ടുള്ള മകന്റെ ചിത്രം മേഘ്ന പങ്കുവെച്ചരുന്നു. ആരാധകർക്ക് ആശംസ നേർന്ന് കൊണ്ടാണ് ജൂനിയർ ചീരുവിന്റെ ചിത്രം പങ്കുവെച്ചത്. ആരാധകരും ഇരുവർക്കും ആശംസ നേർന്നു കൊണ്ട് രംഗത്ത് എത്തിയിരുന്നു. മേഘനയുടേയും കുഞ്ഞിന്റേയും ചിത്രം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലായികുന്നു. മകനെ ഒരു നോക്ക് കാണാതെയായിരുന്നു ചീരു യാത്രയായ. കുഞ്ഞിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് നടൻ അകാല വിയോഗം. 2020 ജൂൺ 7 നാണ് ചിരഞ്ജീവിയുടെ വേർപാട് മാസങ്ങൾക്ക് ശേഷം ഓക്ടബോർ 22 നാണ് ജൂനിയർ ചീരു ജനിക്കുന്നത്.

  Meghna raj shares cute interaction with jr c

  കുഞ്ഞുമായി ബന്ധപ്പെട്ട് ചൂരുവിന് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നുവെന്ന് കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലയണ്‍കിങിലെ സിംബയെ പോലെ കുഞ്ഞിനെ വളര്‍ത്തണമെന്നായിരുന്നു ചിരുവിന്റെ ഒരു ആഗ്രഹം. ‘കുഞ്ഞിനെപ്പറ്റി ആഗ്രഹങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു ചിരുവിന്. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോള്‍ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ലോകത്തിന് മുന്നില്‍ താന്‍ പരിചയപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. കുഞ്ഞിന് ഇടാന്‍ പേര് മാത്രം ചിരു പറയാതെ പോയി,' മേഘ്‌ന പറഞ്ഞു. കൂടാതെ സുഹൃത്തുക്കളാണ് തനിക്ക് ധൈര്യം നൽകി ഒപ്പം നിന്നതെന്നും നടി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ന്നു. മലയാളത്തില്‍ നടിമാരായ നസ്രിയയും അനന്യയും മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തന്റെ കുഞ്ഞിനെ വിളിക്കുന്ന പേരുകളെക്കുറിച്ചും അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. സീബ്രാ വരകളാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മേഘ്നയുടെ മലയാള സിനിമ

  Read more about: meghana raj
  English summary
  Raayan Raj Sarja, Actress Meghana Raj announced The Name Of Son Jr Chiru Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X