നടി രചന നാരായണ്‍കുട്ടിയെ തേടി എത്തിയ രണ്ട് ഭാഗ്യങ്ങള്‍! സന്തോഷം പങ്കുവെച്ച് നടിയുടെ കുറിപ്പ്

നടി രചന നാരായണന്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണ് ഇപ്പോള്‍. അഞ്ച് മാസത്തെ കാത്തിരിപ്പിനൊടുവില്‍ രചന തന്റെ വലിയൊരു സ്വപ്‌നം സാക്ഷത്കരിച്ചതിന്റെ സന്തോഷത്തിലാണ്. ഇഷ്ട വാഹനമായ എംജി മോട്ടേറിന്റെ ഇന്റര്‍നെറ്റ് എസ്യുവി ഹെക്ടര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി.

ബുക്ക് ചെയ്തിട്ട് അഞ്ച് മാസത്തോളം കാത്തിരിക്കേണ്ടി വന്നിരുന്നെന്നും സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ രചന പറഞ്ഞിരിക്കുകയാണ്. ബ്രട്ടീഷ് വാഹന നിര്‍മാതാക്കളായ എംജിയുടെ ആദ്യ വാഹനം ഹെക്ടര്‍ ജൂണിലാണ് വിപണിയിലെത്തുന്നത്. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ് യുവി എന്ന പേരിലെത്തിയ വാഹനം അതിവേഗം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഏകദേശം 12.48 ലക്ഷം മുതലും അതിന് മുകളിലേക്കുമാണ് ഇത്തരം കാറുകളുടെ വില.

rachana

കാറ് വാങ്ങിയ സന്തോഷം പങ്കുവെച്ചതിന് പിന്നാലെ രചനയെ തേടി മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. രചന അവതരിപ്പിച്ച നൃത്തത്തിന് അന്താരാഷ്ട്രതലത്തിലാണ് അംഗീകാരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഇക്കാര്യവും നടി സൂചിപ്പിച്ചിരിക്കുകയാണ്. ഇതോടെ രചനയ്ക്ക് ആശംസകളുമായി ആരാധകരുമെത്തി.

'നൃത്തത്തിനായുള്ള ആദ്യ അംഗീകാരം. അതും അന്താരാഷ്ട്ര തലത്തില്‍ നൃത്തസംവിധാനത്തിന്. ഈ അംഗീകാരം ആനന്ദ നടരാജനുള്ള സമര്‍പ്പണം. ഒരുപാടൊരുപാട് പറയുവാന്‍ ഉണ്ട്. വിശദമായി വേഗം തന്നെ വരാം നന്ദി എല്ലാവര്‍ക്കും സ്‌നേഹം രചന നാരായണന്‍കുട്ടി' എന്നും നടി പറയുന്നു.

രചനയുടെ പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X