ഇത് ഞാന്‍ അല്ല, എന്റെ ഇങ്ങനല്ല! നല്ല വളച്ചൊടിക്കല്‍ ആണല്ലോ? ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ രചന

By Desk

മലയാളികള്‍ക്ക് സുപരിചിതയാണ് രചന നാരായണന്‍കുട്ടി. എവര്‍ഗ്രീന്‍ കോമഡി സറ്റയര്‍ ആയ മറിമായത്തിലൂടെയാണ് രചന ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച രചന മികച്ചൊരു നര്‍ത്തകി കൂടിയാണ്. നൃത്ത വേദികളില്‍ സജീവമായി തന്നെ രചന പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് രചന നാരായണന്‍കുട്ടി.

ഈയ്യടുത്ത് മൊട്ടയടിച്ചെത്തി സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു രചന. ഇപ്പോഴിതാ തന്റെ പ്രസ്താവനയെ വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രചന നാരായണന്‍കുട്ടി. ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വേറൊരു രീതിയില്‍ അവതരിപ്പിച്ച രണ്ട് മാധ്യമങ്ങള്‍ക്കെതിരെയാണ് രചന രംഗത്തെത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Rachana Narayanankutty

കഴിഞ്ഞ ദിവസം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അഭിനയിച്ച മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെക്കുറിച്ച് രചന സംസാരിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രം വന്ദനത്തെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടായിരുന്നു രചന ആറാട്ടിനെക്കുറിച്ച് സംസാരിച്ചത്. രചനയുടെ വാക്കുകള്‍ പിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇങ്ങനെ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമമായ ഡൂള്‍ ന്യൂസിന്റെ വാര്‍ത്തയ്‌ക്കെതിരെയാണ് രചന രംഗത്തെത്തിയത്.

'വന്ദനം പോലെ കുറച്ച് കാലം കഴിഞ്ഞ് ആളുകള്‍ ആറാട്ടിനെക്കുറിച്ചും പറയും: രചന നാരായണന്‍കുട്ടി' എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഇതിന്റെ കമന്റ് ബോക്‌സിലായിരുന്നു രചനയുടെ പ്രതികരണം. നല്ല വളച്ചൊടിക്കല്‍ ന്യൂസ് ആണല്ലോ എന്നായിരുന്നു രചനയുടെ കമന്റ്. പിന്നാലെ ന്യൂസിന്റേയും തന്റെ കമന്റിന്റേയും സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുകയും ചെയ്തു രചന. ഇത് ഞാന്‍ അല്ല, എന്റെ ഇങ്ങനെ അല്ലെന്നായിരുന്നു താരം സ്റ്റോറി പങ്കുവച്ചു കൊണ്ട് കുറിച്ചത്.

പിന്നാലെ ഇതേ വാര്‍ത്ത നല്‍കിയ മനോരമ ന്യൂസിന്റെ കമന്റ് ബോക്‌സിലും രചന പ്രതികരണവുമായി എത്തുകയുണ്ടായി. 'ഡിയര്‍ ടീം മനോരമ ന്യൂസ് ടിവി. നിങ്ങളും ഡൂള്‍ ന്യൂസ് ആണ് ഫോളോ ചെയ്യുന്നത് അല്ലേ. നല്ലൊരു വളച്ചൊടിക്കല്‍ ന്യൂസ്. നിങ്ങളുടെ ശമ്പളം വാങ്ങുന്നൊരാള്‍ ഈ ഇന്റര്‍വ്യു മുഴുവനായും കാണണമായിരുന്നു. സഹതാപം തോന്നുന്നു' എന്നായിരുന്നു രചനയുടെ കമന്റ്. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

Rachana Narayanankutty

നേരത്തെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് രചന ആറാട്ടിനെക്കുറിച്ച് സംസാരിച്ചത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ താന്‍ വളരെ ആസ്വദിച്ച ്‌ചെയ്ത സിനിമയാണെന്നായിരുന്നു രചന പറഞ്ഞത്. സിനിമ ഒടിടിയില്‍ ഇറങ്ങിയശേഷം ഒരുപാട് പേര്‍ വിളിച്ച് തിയേറ്ററില്‍ കാണാന്‍ പറ്റാതെ പോയതിനെ കുറിച്ച് സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ആറാട്ടെന്ന് ഒരുപാട് പേര്‍ എന്നോട് വന്ന് പറയാറുണ്ടെന്നും രചന പറഞ്ഞിരുന്നു. എന്തുകൊണ്ടാകാം ആറാട്ട് പരാജയപ്പെട്ടതെന്നും താരം ചൂണ്ടിക്കാണിച്ചിരുന്നു.

മാര്‍ക്കറ്റിങ് ചെയ്തപ്പോള്‍ തന്നെ അതൊരു സ്പൂഫാണെന്ന് പറയണമായിരുന്നു. സ്പൂഫ് മലയാളിക്ക് അത്ര പരിചിതമല്ലല്ലോ എന്നാണ് രചന പറഞ്ഞത്. സിനിമയുടെ വിജയം ഭാഗ്യമാണെന്നാണ് രചന പറയുന്നത്. വന്ദനത്തിന്റെ കാര്യം തന്നെ നോക്കൂ. ആ സിനിമ തിയേറ്ററില്‍ ഓടിയിട്ടില്ലല്ലോ. പക്ഷെ നമുക്ക് എല്ലാവര്‍ക്കും ഇന്ന് ഇഷ്ടമുള്ള സിനിമയല്ലേ. മലയാളികള്‍ക്ക് ട്രാജഡിയോട് പൊതുവെ താല്‍പര്യമില്ലെന്നതിന്റെ ഉദാഹരണമാണ് വന്ദനം. ലിജോ ചേട്ടന്റെ പല സിനിമകളും ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കപ്പെടാറില്ലല്ലോ. പക്ഷെ പിന്നീട് അത് ചര്‍ച്ചയാകും എന്നുമാണ് രചന പറഞ്ഞത്.

More from Filmibeat

Read more about: rachana narayanankutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X