twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ പ്രിയതമയാവുന്നതിന് മുന്‍പുള്ള കാവ്യയുടെ നേട്ടങ്ങള്‍! കാവ്യയെ കുറിച്ച് ചില അറിയാക്കഥകൾ

    |

    ബാലതാരമായി സിനിമയിലെത്തി മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നായികയായി മാറിയ കാവ്യ മാധവന് ഇന്ന് ജന്മദിനം. ജനപ്രിയ നായകന്‍ ദിലീപിന്റെ ഭാര്യയായും മഹാലക്ഷ്മിയുടെ അമ്മയായും കഴിയുന്ന കാവ്യയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് താരങ്ങളും ആരാധകരുമൊക്കെ എത്തിയിരിക്കുകയാണ്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയിഴകളുമുള്ള കാവ്യ കേരള തനിമയുള്ള നായികയായി അറിയപ്പെട്ടു.

    പൂക്കാലം വരവായ് എന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം പിന്നെ എന്ന സിനിമയിലെത്തി നില്‍ക്കുമ്പോഴായിരുന്നു ദിലീപുമായിട്ടുള്ള വിവാഹം. കാവ്യയുടെ 36-ാം ജന്മദിനത്തില്‍ നടിയെ കുറിച്ചുള്ള രസകരമായ സംഭവങ്ങളാണ് പുറത്ത് വരുന്നത്. സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അതുപോലെ കാവ്യ നായികയായി അഭിനയിച്ച് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചില സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളും ഉണ്ട്.

     കാവ്യ മാധവനെ കുറിച്ച് അറിയാക്കഥകള്‍

    സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാതിലകമായിരുന്ന കാവ്യ മാധവന്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ പതിനാല് വയസുള്ളപ്പോള്‍ നായികയാവുന്ന സിനിമയ്ക്ക് വേണ്ടി കാവ്യ കരാറില്‍ ഒപ്പിട്ടു. അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്ന കാവ്യയെ തന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ നായികയാക്കുവാന്‍ ലാല്‍ ജോസ് സമീപിക്കുകയായിരുന്നു. മുതിര്‍ന്ന താരങ്ങളായ ബിജു മേനോനും ദിലീപിനുമൊപ്പം പ്രണയരംഗങ്ങളിലടക്കം അഭിനയിച്ച് കാവ്യ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

    കാവ്യ മാധവനെ കുറിച്ച് അറിയാക്കഥകള്‍

    കാവ്യ തന്റെ മുപ്പത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണെങ്കിലും സിനിമാ ജീവിതം 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുള്ള കാര്യവുമുണ്ട്. 1991 ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയായിരുന്നു കാവ്യയുടെ ആദ്യ ചിത്രം. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം ആയിരുന്നു നായകനായി അഭിനയിച്ചത്. ബേബി ശ്യാമിലിയും കാവ്യയുമായിരുന്നു അന്ന് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    കാവ്യ മാധവനെ കുറിച്ച് അറിയാക്കഥകള്‍

    29 വര്‍ഷത്തിനുള്ളില്‍ അഭിനേത്രിയായിട്ട് മാത്രമല്ല പല മേഖലയിലും കഴിവ് തെളിയിച്ചിരുന്നു. കഥയില്‍ അല്‍പം കാര്യം എന്ന പേരില്‍ ഒരു ബുക്ക് കാവ്യ എഴുതിയിരുന്നു. ബാല്യകാലം മുതല്‍ സ്‌കൂളിലെയും മറ്റും കാവ്യയുടെ ഓര്‍മ്മകളായിരുന്നു ആ ബുക്കില്‍ എഴുതിയിരുന്നത്. 2013 ലായിരുന്നു ഈ ബുക്ക് പബ്ലിഷ് ചെയ്തത്. അതുപോലെ സിനിമയ്ക്ക് വേണ്ടി പാട്ട് എഴുതിയും കാവ്യ മാധവന്‍ കൈയടി വാങ്ങിയിരുന്നു.

    Recommended Video

    Kavya Madhavan at Maya Viswanath' Nephew Wedding
    കാവ്യ മാധവനെ കുറിച്ച് അറിയാക്കഥകള്‍

    സിനിമയ്ക്കപ്പുറം ബിസിനസ് മേഖലയിലേക്ക് കൂടി ചുവടുവെച്ച കാവ്യ പുതിയൊരു ഡിസൈനിങ് ഷോപ് ആരംഭിച്ചിരുന്നു. ലക്ഷ്യ എന്ന് പേരിട്ടിരുന്ന സ്ഥാപനം വളരെ ജനപ്രീതി നേടിയിരുന്നു. നടിയുടെ സഹോദരന്‍ മിഥുന്‍ ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. ഫാഷന്‍ ടെക്‌നോളജയില്‍ ബിരുധം നേടിയ മിഥുന്‍ ലക്ഷ്യയുടെ വളര്‍ച്ചയ്ക്ക് ഒപ്പമുണ്ടായിരുന്നു. കാവ്യയ്ക്ക് പിന്നാലെ മലയാളത്തില്‍ നിന്നും നിരവധി താരസുന്ദരിമാരായിരുന്നു സമാനമായ ആശയത്തിലൂടെ ബിസിനസ് ആരംഭിച്ചിരുന്നത്.

    English summary
    Radha from Chandranudikkunna Dikkil Is The Most Favourite Character Of Kavya Madhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X