'ഞങ്ങൾ മത്സരിച്ചിരുന്നു; ഇവളുടെ ധൈര്യം ആശ്ചര്യപ്പെടുത്തുന്നു; ഈ ദുഃഖം അവളെങ്ങനെ സഹിക്കുമെന്നായിരുന്നു പേടി'

തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന നായിക നടിയാണ് മീന. ഒരു കാലത്ത് ഭാ​ഗ്യ നായികയായി അറിയപ്പെട്ട മീന തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം സജീവ സാന്നിധ്യമായി.കഴിഞ്ഞ വർ‌ഷമാണ് മീനയുടെ ജീവിതത്തിൽ ചുില അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. ഭർത്താവ് വിദ്യാസാ​ഗറിന്റെ അകാല മരണം മീനയെ പിടിച്ചുലച്ചു. മീനയും ഏക മകളും ഒന്ന് പതറിയെങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ മീന പിടിച്ചു നിന്നു.

പഴയ സന്തോഷങ്ങളിലേക്ക് പതിയെ മടങ്ങി വന്ന് കൊണ്ടിരിക്കുകയാണ് മീന. കഴിഞ്ഞ ദിവസമാണ് മീന സിനിമാ ലോകത്ത് 40 വർഷം പൂർത്തിയാക്കിയതിന്റെ പ്രത്യേക ചടങ്ങ് നടന്നത്. തമിഴകത്തെ പ്രമുഖർ മീനയെ ആദരിക്കാനെത്തി. മീനയെക്കുറിച്ച് രാധിക, റോജ എന്നീ താരങ്ങൾ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വാക്കുകൾ വായിക്കാം.

'ഭാ​ഗ്യമുള്ള നായികയാണ് മീന. അവർ അഭിനയിച്ച എല്ലാ സിനിമകളും ഹിറ്റ്. എല്ലാ ഭാഷകളിലും നല്ല കഥാപാത്രങ്ങൾ ചെയ്ത് സ്വന്ത
മായി ഒരു പേര് നേടി. വ്യക്തിയെന്ന നിലയിൽ മീനയെ ഞാൻ ആരാധിക്കുന്നു. കുട്ടിത്തമുള്ള മുഖത്തിലും കള്ളവും കപടവുമില്ലാത്ത ചിരിക്കും പിറകിലെ നിന്റെ ദുഃഖം മറിയാം. ആ ദുഃഖം മറച്ച് വെച്ച് ജീവിക്കണം എന്ന് തീരുമാനിച്ച് തലയുയർത്തി ജീവിക്കുന്നത് ഈ സമൂഹത്തിൽ ചെറിയ കാര്യമല്ല'

Meena

'ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും നിന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. കാരണം നിന്റെ ദുഃഖം നീ സ്വകാര്യമാക്കി വെച്ചു. നീ ഒരു യഥാർത്ഥ സൂപ്പർ സ്റ്റാറായി. രജിനികാന്ത്, വിജയ്, ശരത് തുടങ്ങി നീ പ്രവർത്തിച്ചതെല്ലാം ഇൻഡ്സ്ട്രിയിലെ മികച്ച വ്യക്തികളോടൊപ്പമാണ്. ഇതൊരു ജീവിത യാത്രയാണ്. അതിൽ പലരെയും കാണും. ആ യാത്രയിൽ നിന്റെ കൈ പിടിച്ചവരാണ് ഇന്നിവിടെ വന്നിരിക്കുന്ന എല്ലാവരും. എന്തിനും ഞങ്ങൾ നിന്നോടൊപ്പമുണ്ട്,' രാധിക പറഞ്ഞു.

മീനയെക്കുറിച്ചുള്ള പഴയ ഓർമ്മകൾ മുൻ നടിയും ഇപ്പോൾ രാഷ്ട്രീയക്കാരിയുമായ റോജയും പങ്കുവെച്ചു. 'ഒരു നായികയുടെ കരിയർ വളരെ കുറഞ്ഞ സമയമാണ്. പക്ഷെ മാര്യാദയോടെ മാർക്കറ്റോട് ഇത്രയും അഴകോടെ മീന നിന്നു. അത് ചെറിയ വിഷയമല്ല. ഞാൻ മീനയുടെ സുഹൃത്തായാണ് ഇവിടെ വന്നിരിക്കുന്നത്. മീന എന്റെ നല്ല സുഹൃത്താണ്. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്ന തുടക്ക കാലത്ത് ഒരു ചെറിയ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്'

'അന്നും എന്റെ പിറന്നാളിന് മീന വന്നു. അന്ന് മുതൽ എല്ലാ സന്തോഷത്തിലും എന്റെ കൂടെ മീനയുണ്ടായിരുന്നു. മീനയുടെ അച്ഛൻ എപ്പോഴും പറയുമായിരുന്നു എനിക്ക് രണ്ട് പെൺമക്കളാണെന്ന്. സിനിമയിലായിരിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ആരോ​ഗ്യകരമായ മത്സരം ഉണ്ടായിരുന്നു. ബാലകൃഷ്ണയുടെ കൂടെ ബൊബിലി സിംഹം എന്ന സിനിമ ചെയ്യുമ്പോൾ ഞങ്ങൾ തമ്മിൽ ഭയങ്കര കോംപറ്റീഷനായിരുന്നു'

Meena, Roja

'മീന ഏത് സാരിയാണ് ധരിച്ചിരിക്കുന്നതെന്ന് നോക്കാൻ അസ്റ്റിന്റന്റിനോട് പറയും. ഞാൻ ഏത് സാരിയാണ് ധരിച്ചിരിക്കുന്നതെന്ന് മീനയുടെ അസിസ്റ്റന്റും വന്ന് നോക്കും. മികച്ചതായിരിക്കാൻ രണ്ട് പേരും മത്സരിച്ചു. രണ്ട് പേരും വിജയിച്ചു. മീന ഇൻഡസ്ട്രിയിൽ വിജയകരമായി 40 വർഷം തുടർന്നു. ഞാൻ പൊളിറ്റിക്സിലേക്ക് പോയി'

'ആശ്ചര്യകരമായ കാര്യമെന്തെന്നാൽ ഇവിടെയുള്ളവരിൽ ഞങ്ങളായിരുന്നു സ്ട്രോങായും ബോൾഡായും സംസാരിക്കുന്നവർ. മീന മാത്രമാണ് നിഷകളങ്കമായി സോഫ്റ്റായിരിക്കുക. പക്ഷെ ഇന്ന് നോക്കിയാൽ മീന വളരെ ശക്തയായ സ്ത്രീയായി'

'നിങ്ങൾക്കെല്ലാം അറിയാനും മീനയുടെ ജീവിതത്തിൽ അടുത്തിടെ നടന്നത്. മീന അതെങ്ങനെ അഭിമുഖീകരിക്കുമെന്ന് ഞാൻ ഭയന്നു. പക്ഷെ മീന ശക്തയായി നിന്നു. മീനയ്ക്ക് വേണ്ടി ഞങ്ങളെപ്പോഴുമുണ്ടാവും,' റോജ പറഞ്ഞു.

More from Filmibeat

Read more about: roja meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X