നെഞ്ചിലും പിൻഭാഗത്തും പാഡുകൾ വെക്കണം, വെച്ചിട്ടും മതിയാകുന്നില്ല ; മോശം അനുഭവം പങ്കുവെച്ച് രാധിക ആപ്തെ
അഭിപ്രായങ്ങൾ തുറന്നടിക്കുന്ന നടിയാണ് രാധിക ആപ്തെ. കരിയറിൽ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാനും രാധികയ്ക്ക് കഴിഞ്ഞു. ബോളിവുഡിലാണ് നടി കൂടുതലും സിനിമകൾ ചെയ്തത്. തെന്നിന്ത്യൻ സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ചെങ്കിലും സജീവമായില്ല. ഈ ഇൻഡസ്ട്രിയിൽ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് രാധിക ആപ്തെയിപ്പോൾ. സ്ക്രീൻ അവാർഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് പരാമർശം.
സൗത്ത് ഇന്ത്യൻ സിനിമകളെ ഞാൻ ഒന്നടങ്കം വിമർശിക്കുന്നില്ല. കാരണം അവിടെ വളരെ മികച്ച സിനിമകളുണ്ട്. പക്ഷെ ഞാനവിടെ ചില സിനിമകൾ ചെയ്തപ്പോൾ സെറ്റിൽ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗ് ചെറിയ ഗ്രാമത്തിലായിരുന്നു. അവർക്ക് എനിക്ക് വണ്ണം തോന്നിക്കാൻ കൂടുതൽ പാഡുകൾ വെക്കണം. പിൻഭാഗത്തും നെഞ്ചിലും കൂടുതൽ പാഡുകൾ വെക്കണമെന്ന് പറഞ്ഞു. ഇനിയും പാഡുകൾ വെക്കണം അമ്മാ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു.

എത്രത്തോളം വെക്കണം. എത്രത്തോളം ഒരാളെ വൃത്താകൃതിയിലാക്കാനാകും. ഞാൻ ചുറ്റം നോക്കിയപ്പോൾ ഞാനൊരു സ്ത്രീ മാത്രമേ അവിടെയുള്ളൂ. എനിക്ക് മാനേജരില്ല. ഏജന്റില്ല. അവർ തന്ന ടീമിൽ എല്ലാം പുരുഷൻമാരാണ്. ഇത്തരം സാഹചര്യങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഞാൻ തുറന്നടിക്കുന്ന പ്രകൃതക്കാരിയാണ്. ധെെര്യം സംഭരിച്ച് ആ സാഹചര്യം നേരിടും. ഇപ്പോൾ വീണ്ടും ചിന്തിക്കുമ്പോൾ ഒരിക്കലും അങ്ങനെയൊരു സാഹചര്യത്തിലേക്ക് എനിക്ക് പോകേണ്ട. ഒരു സ്ത്രീക്കും അങ്ങനെയാെരു സാഹചര്യം ഉണ്ടാകരുതെന്നും രാധിക ആപ്തെ പറഞ്ഞു.


Click it and Unblock the Notifications











