For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ലാസ്മേറ്റ്സിലെ റസിയ ആകെ മാറി! അമ്പരപ്പിക്കുന്ന മേക്കോവറുമായി രാധിക! ചിത്രങ്ങള്‍ വൈറല്‍! കാണൂ

  |

  പാല്‍നിലാ പുഞ്ചിരി തൂകുമാ സുന്ദരി എന്ന ആല്‍ബം ഗാനം കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഈ ഗാനരംഗത്ത് നിറഞ്ഞുനിന്നൊരു മണവാട്ടിയുണ്ട്. നടി രാധികയാണ് ഈ ഗാനത്തില്‍ നിറഞ്ഞുനിന്നത്. ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് ഈ ഗാനം. ബാലതരമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. ക്ലാസ്മേറ്റ്‌സിലെ റസിയ ആയാണ് പൊതുവെ താരത്തെ വിശേഷിപ്പിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സില്‍ റസിയ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. കഥയുടെ പോക്കില്‍ സുപ്രധാന പങ്കാണ് ഈ കഥാപാത്രം വഹിക്കുന്നത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.

  വിവാഹത്തോടെ ദുബായിലേക്ക് പോയ രാധിക അഭിനയത്തോട് ബൈ പറയുകയായിരുന്നു. വിവാഹശേഷം അഭിനയത്തോട് ബൈ പറയുന്ന നായികമാരിലൊരാളായി മാറുകയായിരുന്നു ഈ താരവും. സിനിമയില്‍ സജീവമല്ലെങ്കിലും സ്വകാര്യ ചടങ്ങുകളില്‍ താരത്തെ കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. നിമിഷനേരം കൊണ്ടാ്ണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് താരത്തെ ജീവിതസഖിയാക്കിയത്. അഭിലിനൊപ്പമുള്ള ടിക് ടോക് വീഡിയോയും രാധിക പങ്കുവെച്ചിട്ടുണ്ട്. രാധികയുടെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  രാധികയുടെ പുതിയ ചിത്രങ്ങള്‍

  രാധികയുടെ പുതിയ ചിത്രങ്ങള്‍

  നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയയെപ്പോലെ കരിയര്‍ ബ്രേക്കായ കഥാപാത്രങ്ങള്‍ രാധികയ്ക്ക് അധികം ലഭിച്ചിരുന്നില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രവും സിനിമയുടെ നിര്‍ണ്ണായക വഴിത്തിരിവിന് കാരണാവുന്ന കഥാപാത്രവുമായിരുന്നു റസിയ. ഈ കഥാപാത്രത്തെ രാധിക അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. ഈ ചിത്രത്തിലെ ഡയലോഗുകള്‍ പോലും ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. 2013 ല്‍ പുറത്തിറങ്ങി അന്നും എന്നും എന്ന ചിത്രത്തിലായിരുന്നു താരത്തെ അവസാനമായി കണ്ടത്. വിചാരിച്ചത്ര ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നില്ല ഇത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് ചേക്കേറിയ രാധിക ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്.

  സിനിമയിലേക്കുള്ള തിരിച്ചുവരവ്

  സിനിമയിലേക്കുള്ള തിരിച്ചുവരവ്

  മോഹന്‍ലാല്‍-കനക കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിയറ്റ്‌നാം കോളനിയിലൂടെയായിരുന്നു രാധിക അഭിനയ ജീവിതം തുടങ്ങിയത്. ബാലതാരമായാണ് താരം അരങ്ങേറിയത്. ഈ സിനിമയ്ക്ക് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങള്‍ കുറവായിരുന്നു. ക്ലാസ്‌മേറ്റ്‌സിലേയും മിന്നാമിന്നിക്കൂട്ടത്തിലേയുമൊക്കെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കൂയെന്ന് താരം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാധികയുടെ തിരിച്ചുവരിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് ഇത്തരത്തിലുള്ള ചോദ്യം ഉന്നയിച്ച് എത്തിയിട്ടുള്ളത്.

  മേക്കോവര്‍ കിടുക്കി

  മേക്കോവര്‍ കിടുക്കി

  സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളുമായാണ് രാധിക ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സന്തോഷത്തിലാണ്. റസിയ എന്ന ഉമ്മച്ചിക്കുട്ടിയുടെ മൊഞ്ച് കൂടിയിട്ടേയുള്ളൂവെന്നായിരുന്നു അവര്‍ പറഞ്ഞത്. മുടി ബോയ്കട്ട് സ്‌റ്റൈലിലേക്കാക്കി കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങളായിരുന്നു രാധിക പോസ്റ്റ് ചെയ്തത്. രാധിക റെസിയ എന്ന അക്കൗണ്ടിലൂ
  ടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

  മുടി മുറിച്ച് സ്‌റ്റൈലിഷായി

  മുടി മുറിച്ച് സ്‌റ്റൈലിഷായി

  അമ്പരപ്പിക്കുന്ന മേക്കോവറുമായെത്തി ഞെട്ടിക്കുകയാണ് ഓരോ താരങ്ങളും. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് പലരും. നേരത്തെയുള്ള ലുക്കിലല്ല മുടി മുറിച്ച് സ്റ്റൈലിഷായാണ് റസിയ എത്തിയിട്ടുള്ളത്. അഭിനയത്തിന് പുറമേ പെയിന്റിംഗിലും താരം മികവ് പ്രകടിപ്പിച്ചിരുന്നു.

  ചിത്രങ്ങള്‍ വൈറല്‍

  ചിത്രങ്ങള്‍ വൈറല്‍

  നിമിഷനേരം കൊണ്ടാണ് രാധികയുടെ മേക്കോവര്‍ ചിത്രങ്ങള്‍ തരംഗമായി മാറിയത്. ഇതിനോടകം തന്നെ നിരവധി പേരാണ് വിശേഷങ്ങള്‍ ആരാഞ്ഞ് എത്തിയിട്ടുള്ളത്. ഇടവേള അവസാനിപ്പിച്ച് വീണ്ടുമൊരു തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചൂടേയെന്നാണ് പലരും ചോദിക്കുന്നത്. ഇക്കാര്യത്തിന് താരം കൃത്യമായ മറുപടി നല്‍കിയിട്ടില്ല. യാത്രയ്ക്കിടയിലെ ചിത്രങ്ങളും ഭര്‍ത്താവിനൊപ്പമുല്‌ള ടിക് ടോക് വീഡിയോയുമൊക്ക താരം പങ്കുവെച്ചിരുന്നു.

  വീഡിയോ കാണാം

  ഭര്‍ത്താവിനൊപ്പം രാധികയുടെ ടിക് ടോക്. വീഡിയോ കാണാം.

  View this post on Instagram

  #radhika_rezia #goodmorning #goodday

  A post shared by Radhika Official !! (@radhika_rezia) on

  ലേറ്റസ്റ്റ് ചിത്രം

  രാധികയുടെ ലേറ്റസ്റ്റ് ചിത്രം കാണാം.

  English summary
  Radhika Rezia's latest instagram pics viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X