നിങ്ങളുടെ കൺമുന്നിൽ വെച്ചല്ലേ ഇതെല്ലാം നടന്നത്?; നയൻതാരയുടെ പ്രണയമറിഞ്ഞ് ധനുഷ് വിളിച്ചു; രാധിക

തമിഴകത്തെ പ്രിയ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. 2022 ലാണ് നയനും വിഘ്നേശും വിവാഹിതനായത്. ഇന്ന് ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാണ് താര ദമ്പതികൾ. വിഘ്നേശിന്റെ കടന്ന് വരവോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് നയൻതാര അടുത്തിടെ സംസാരിച്ചിട്ടുണ്ട്. വിഘ്നേശ് കരിയറിന് നൽകുന്ന പിന്തുണയെക്കുറിച്ചും നടി സംസാരിച്ചു. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്.

സംവിധായകനെന്ന നിലയിൽ വിഘ്നേശിന് കരിയറിൽ വഴിത്തിരിവായ സിനിമയാണ് നാനും റൗഡി താൻ. നയൻതാരയ്ക്കും സിനിമയിലൂടെ ഏറെ പ്രശംസ ലഭിച്ചു. സിനിമയിൽ നടി രാധിക ശരത്കുമാറും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. നാനും റൗഡി താനിലെ ഓർമ്മകൾ പങ്കുവെക്കുകയാണിപ്പോൾ രാധിക. വിഘ്നേശും നയൻതാരയും പ്രണയത്തിലായതിനെക്കുറിച്ചാണ് നടി ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിച്ചത്.

Radhika Sarathkumar, Nayanathara And Vignesh Shivan

പോണ്ടിച്ചേരിയിൽ വെച്ചാണ് നാനും റൗഡി താൻ ഷൂട്ട് ചെയ്തത്. ധനുഷ് നിർമ്മിച്ച സിനിമയാണ്. നൈറ്റ് ഷൂട്ടിം​ഗിന് എത്തി ഞാനും നയനും സംസാരിച്ച് കൊണ്ട് നടക്കും. ഡിന്നർ നയൻ ഏർപ്പാടാക്കും. അവൾ വളരെയധികം കെയർ ചെയ്യും. ഇരുന്നാൽ പിറകിൽ കുഷ്യൻ വെച്ച് തരും. എന്തിനാണിതൊക്കെ ചെയ്യുന്നത്, കുഴപ്പമില്ലെന്ന് ഞാൻ പറയും. സംവിധാനം ചെയ്യുന്ന വിക്കി അവിടെ വന്ന് സംസാരിച്ച് പോകും. സിനിമ തീരുന്നത് വരെ ഇവർ തമ്മിൽ പ്രണയമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. പൊതുവെ ആളുകളെ കണ്ടാൽ അവർ തമ്മിൽ എന്തെങ്കിലുമുണ്ടോ എന്ന് കണ്ടുപിടിക്കാൻ പറ്റുമെന്ന് ഞാൻ‌ അഭിമാനിക്കുമായിരുന്നു.

ചെന്നെെയ്ക്ക് വന്ന ശേഷം ധനുഷ് എനിക്ക് ഫോൺ ചെയ്തു. ഷൂട്ടിം​ഗ് എങ്ങനെയാണ് നടന്നത് അക്കായെന്ന് ചോദിച്ചു. നന്നായി നടന്നെന്ന് ഞാൻ. ഒരു കാര്യം അറിഞ്ഞോ, നയനും വിക്കിയും കല്യാണം കഴിക്കാൻ പോകുന്നെന്ന് ധനുഷ്. ചുമ്മാ പറയരുത്, ഞാൻ‌ ഷൂട്ടിം​ഗിലുണ്ടായിരുന്നില്ലേ എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് നാണമില്ലേ, വലിയ നടിയല്ലേ, നിങ്ങളുടെ കണ്ണിന്റെ മുന്നിൽ ഇതൊക്കെ നടന്നിട്ടും ഒന്നും അറിഞ്ഞില്ലേയെന്ന് ധനുഷ് ചോദിച്ചെന്നും രാധിക ചിരിയോടെ ഓർത്തു.

Radhika Sarathkumar, Nayanathara

രണ്ട് പേരും വളരെ പ്രൊഫഷണലാണെന്നും പ്രണയത്തിന്റെ ഒരു സൂചന പോലും സെറ്റിൽ നൽകിയില്ലെന്നും രാധിക ചൂണ്ടിക്കാട്ടി. നാനും റൗഡി താനിന് ശേഷം കാത്ത്വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലും നയൻതാരയും വിഘ്നേശും ഒരുമിച്ച് പ്രവർത്തിച്ചി‌ട്ടുണ്ട്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ് നയൻതാരയും വിഘ്നേശും തമ്മിലുള്ള വിവാഹം.

മഹാബലിപുരത്ത് വെച്ച് ന‌ടന്ന വിവാഹ ചടങ്ങിൽ ഷാരൂഖ് ഖാൻ, രജിനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെ‌ടുത്തു. സറൊ​ഗസി വഴിയാണ് നയൻതാരയും വിഘ്നേശും കുട്ടികളെ സ്വീകരിച്ചത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കുടുംബത്തിനും കരിയറിനും നയൻതാര ഇന്ന് ഒരുപോലെ പ്രാധാന്യം നൽകുന്നു.

Read more about: radhika sarathkumar nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X