ശരത്കുമാറും മുൻഭാര്യയും തമ്മിലുള്ള പ്രശ്നം കണ്ടു, എന്നെ ഇഷ്ടമാണ്, മക്കൾ തെറ്റുകാരല്ല, ഭാര്യയായപ്പോൾ: രാധിക

നടൻ ശരത്കുമാറുമായുള്ള രാധികയുടെ വിവാഹം ഏറെ ചർച്ചയായതാണ്. ഛായ ദേവി എന്നാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ വരലക്ഷ്മി, പൂജ എന്നീ രണ്ട് മക്കളുമുണ്ട്. ബന്ധം പിരിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് രാധികയെ ശരത്കുമാർ വിവാ​ഹം ചെയ്യുന്നത്. മുൻവിവാഹബന്ധത്തിൽ റയാൻ എന്ന മകൾ രാധികയ്ക്കുണ്ട്. ഛായദേവിയുമായി അടുത്ത സൗഹൃദം രാധികയ്ക്കുണ്ട്. വരലക്ഷ്മിയെയും പൂജയെയും മക്കളായി തന്നെ കാണുകയും ചെയ്യുന്നു. രണ്ട് കുടുംബങ്ങളുടെ ഈ ഐക്യത്തെക്കുറിച്ച് റയാന്റെ യൂട്യൂബ് ചാനലിൽ രാധിക ശരത്കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഡ്യൂപ്പ് എത്ര ചാടി ഇടിച്ചാലും 76 വയസാകാൻ പോകുന്ന ഇക്കയാണ്; 30 കോടി രൂപ സ്വാഹ! വിമർശിച്ച് സംവിധായകൻ
ഡ്യൂപ്പ് എത്ര ചാടി ഇടിച്ചാലും 76 വയസാകാൻ പോകുന്ന ഇക്കയാണ്; 30 കോടി രൂപ സ്വാഹ! വിമർശിച്ച് സംവിധായകൻ

ഞാൻ കാരണമാണ് നമ്മളെല്ലാവരും ഇന്നിങ്ങനെ എത്തിയത്. ഈ യാത്രയിലുടനീളം ഞാനായിരുന്നു ഡ്രെെവർ. അതിന് ഞാൻ തയ്യാറാകുകയും ചെയ്തു. പിന്തുണ ഞാൻ തേടിയിരുന്നു. പക്ഷെ വേണ്ട, ഇതെന്റെ ജീവിതമാണ്, എന്റെ തീരുമാനമാണ് എന്ന നിലയിലേക്ക് ഞാൻ വന്നു. അതോടെ എല്ലാം ശരിയായി വന്നു. ആർക്ക് എന്നോട് ഇടപഴകണമെങ്കിലും അവർക്ക് വിശ്വാസം തോന്നണം. ആ വിശ്വാസം ഞാൻ വളർത്തിയെടുത്തു. അത് അവരും ചെയ്തു. അവരും ഓപ്പൺ ആയിരുന്നു. വരലക്ഷ്മിയും പൂജയും എനിക്ക് വളരെ സ്പെഷ്യലാണ്. രണ്ട് പേരും വളരെ വ്യത്യസ്തരാണ്. ഇന്ന് എല്ലാ ദിവസവും അവർക്ക് മുന്നിൽ ഞാനുണ്ട്.

Radhika Sarathkumar

ഛായയുമായി (ഛായദേവി) ഞാൻ വളരെ കംഫർട്ടബിൾ ആണ്. അവൾക്ക് എന്നോടൊപ്പമിരുന്ന് ​ഗോസിപ്പ് പറയാൻ ഇഷ്ടമാണ്. എന്റെ പാചകം അവൾക്കിഷ്ടമാണ്. എന്തെങ്കിലും ഉണ്ടാക്കുമ്പോൾ അവൾക്ക് ഞാനയക്കും. ഒരു വ്യക്തിയെന്ന നിലയിൽ ഛായ എപ്പോഴും എന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട്. തിരിച്ച് ഞാനും. ശരത്കുമാറും ഛായയും തമ്മിലുള്ള ബന്ധത്തിനിടയിൽ ഒരിക്കലും ഞാനുണ്ടായിട്ടില്ല.

മൂന്ന് ദിവസം ആശുപത്രിയിൽ, ആരുടെയെങ്കിലും കണ്ണ് തട്ടിയോയെന്ന് സംശയം, ചരട് ജപിച്ച് കെട്ടാൻ പറഞ്ഞു; റുഷിന്‍!
മൂന്ന് ദിവസം ആശുപത്രിയിൽ, ആരുടെയെങ്കിലും കണ്ണ് തട്ടിയോയെന്ന് സംശയം, ചരട് ജപിച്ച് കെട്ടാൻ പറഞ്ഞു; റുഷിന്‍!

ഒരു ഘട്ടത്തിൽ പ്രശ്നകലുഷിതമായ റിലേഷൻഷിപ്പ് ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ഞാനത് കാണുക മാത്രം ചെയ്തു. എല്ലാ വിവാഹബന്ധങ്ങളിലും അതിന്റേതായ ഘട്ടങ്ങളുണ്ടാകും. ഛായ വളരെ നല്ല വ്യക്തിയാണ്. തന്റേതായ ലാ ലാ ലാന്റിലാണ് അവളെപ്പോഴും. വളരെ സ്ട്രോങ് ആയ ആളാണ്. ഡാഡിയെ (ശരത്കുമാർ) വിവാഹം ചെയ്ത സമയത്തും അങ്ങനെയാണ്. അവളുടെ മനോധെെര്യമാണ് വരലക്ഷ്മിക്ക് ഇന്ന്.

പണ്ട് കാലത്ത് രണ്ട് ഭാര്യമാരുള്ളവരുടെ അവസ്ഥകൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു ജീവിതമേയുള്ള മറ്റൊരാളെ വിഷമിപ്പിക്കുന്നത് എന്തിനെന്നായിരുന്നു എനിക്ക്. കുട്ടികൾ വിഷമിക്കുന്നത് കാണുന്നത് എനിക്കൊരിക്കലും ഇഷ്ടമല്ല. അവരുടെ സാഹചര്യത്തിൽ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല. ഞാനും എന്റെ സ​​ഹോ​ദരങ്ങളും കടന്ന് പോയത് എനിക്കറിയാം. ഞാനായിരുന്നു എപ്പോഴും സ്ട്രോങ് എന്നും രാധിക ശരത്കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം വരലക്ഷ്മി അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞപ്പോൾ ഞാനത് പ്രോസസ് ചെയ്തിട്ടില്ല. ഒരു നിസഹായതയായിരുന്നു. എന്താണിങ്ങനെ സംഭവിക്കുന്നത്, നമ്മൾ കാരണമാണോ, നമ്മളെക്കൊണ്ട് സഹായിക്കാൻ പറ്റുമോ എന്നെല്ലാം ചിന്തിച്ചു. പിന്നീട് ഉൾക്കൊണ്ടു. ചെറുപ്പത്തിലേയുള്ള അനുഭവങ്ങൾ കാരണം താനെല്ലാവരിൽ നിന്നും ഡിറ്റാച്ച്ഡ് ആണെന്നും അതേസമയം എല്ലാവരോടും സ്നേഹം ഉണ്ടെന്നും വരലക്ഷ്മി പറഞ്ഞു. വരലക്ഷ്മി ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ്. നിക്കോളായ് സച്ച്ദേവ് എന്നാണ് ഭർത്താവിന്റെ പേര്.

Read more about: radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X