എനിക്ക് കുട്ടികളുണ്ടാകില്ല, പ്രശ്നമുണ്ടെന്ന് പ്രചരിച്ചു; അമ്മയായപ്പോൾ ആദ്യം വന്ന നടൻ: രാധിക ശരത്കുമാർ

സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ് നടി രാധിക ശരത്കുമാർ. കരിയറിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രാധിക നിരവധി ശ്രദ്ധേയ റോളുകൾ ചെയ്തിട്ടുണ്ട്. നടൻ ശരത്കുമാറാണ് രാധികയുടെ ഭർത്താവ്. ആദ്യ രണ്ട് വിവാഹ ബന്ധങ്ങൾ തകർന്ന ശേഷമാണ് രാധികയുടെ ജീവിതത്തിലേക്ക് ശരത്കുമാർ കടന്ന് വരുന്നത്. തന്നെക്കുറിച്ച് വന്ന ​ഗോസിപ്പിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ രാധിക ശരത്കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അക്കാലത്ത് നടൻ ശിവകുമാറാണ് തന്നെ ആശ്വസിപ്പിച്ചതെന്ന് രാധിക പറയുന്നു.

പത്രങ്ങൾ അന്ന് മോശമായി എഴുതും. അപ്പോൾ വിശദീകരണം നൽകാൻ ടിവിയോ ഇൻസ്റ്റ​ഗ്രാമോ വാട്സാപ്പോ ഇല്ല. വളരെ മോശമായി എഴുതും. രാധികയ്ക്ക് കുട്ടികളുണ്ടാകില്ല, അവർക്ക് എന്തോ പ്രശ്നമുണ്ട് എന്നെല്ലാം എഴുതി. ഒരു ദിവസം ഞാൻ ഇദ്ദേഹത്തിനടുത്ത് (ശിവകുമാർ) ഇരുന്ന് കരഞ്ഞു. അതൊന്നും കാര്യമാക്കേണ്ടെന്ന് പറഞ്ഞു. എന്റെ ആദ്യത്തെ കുഞ്ഞ് പിറന്നപ്പോൾ ആദ്യം വന്നയാളാണ് ശിവകുമാർ. ഇത് മതി, നിനക്ക് കുഞ്ഞ് പിറന്നു, നീ ഇനി ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞെന്നും രാധിക പറയുന്നു. രാധികയുടെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ വന്നപ്പോൾ ഞാനാണ് സമാധാനപ്പെടുത്തിയതെന്ന് ശിവകുമാറും പറയുന്നുണ്ട്. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

Radhika Sarathkumar

റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടീഷുകാരനിൽ രാധികയ്ക്ക് പിറന്ന മകളാണ് റയാൻ. അന്തരിച്ച നടൻ പ്രതാപ് പോത്തനെയാണ് രാധിക
ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. പിന്നീട് റിച്ചാർഡ് ഹാർഡിയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിനുള്ളിൽ ഈ ബന്ധവും പിരിഞ്ഞു. മകളെ വളർത്തിയത് രാധികയാണ്. റയാൻ ഇന്ന് വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നു. 2001 ലാണ് നടൻ ശരത്കുമാറിനെ രാധിക വിവാഹം കഴിക്കുന്നത്.

ശരത്കുമാർ അന്ന് വിവാഹമോചിതനും രണ്ട് മക്കളുടെ അച്ഛനുമാണ്. ആദ്യ ഭാര്യ ഛായ സിം​ഗിൽ വരലക്ഷ്മി, പൂജ എന്നീ മക്കളാണ് ശരത്കുമാറിനുള്ളത്. 1984 ൽ വിവാഹിതരായ ശരത്കുമാറും ഛായദേവിയും 2000 ൽ വേർപിരിഞ്ഞു. രാഹുൽ എന്നാണ് രാധികയ്ക്കും ശരത്കുമാറിനും പിറന്ന മകന്റെ പേര്. നാല് മക്കളുടെയും കാര്യത്തിൽ ശരത്കുമാർ ശ്രദ്ധ നൽകുന്നു. അച്ഛന്റെ സ്ഥാനത്ത് നിന്ന് ശരത്കുമാർ റയാന്റെ വിവാഹം നടത്തി.

വരലക്ഷ്മിയുടെ വിവാഹത്തിന് എല്ലാത്തിനും മുന്നിൽ നിൽക്കാൻ രാധികയുമുണ്ടായിരുന്നു. സ്വന്തം മകളായാണ് റയാനെ ശരത്കുമാർ കാണുന്നത്. സിനിമാ രം​ഗത്ത് രാധികയും ശരത്കുമാറും സജീവമാണ്. ശരത്കുമാറുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് രാധിക കഴിഞ്ഞ ​ദിവസം സംസാരിച്ചിരുന്നു. ശരത്കുമാറിന്റെ വലിയ മനസാണ് തനിക്കിഷ്ടപ്പെട്ടത്. എന്ത് പ്രശ്നം വന്നാലും ശരത്കുമാർ ശക്തമായി വേണ്ടപ്പെട്ടവർക്കൊപ്പം നിൽക്കുന്നയാളാണെന്ന് രാധിക ശരത്കുമാർ പറഞ്ഞു.

More from Filmibeat

Read more about: radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X