ഭാര്യ രാധികയും മുൻ ഭാര്യയും ഒരുമിച്ച് വരുന്നു, അച്ഛൻ അമ്പരന്നു; കരഞ്ഞ് സമ്മതിപ്പിച്ചതാണ്: വരലക്ഷ്മി
സിനിമാ രംഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് സംസാരിച്ച് വരലക്ഷ്മി ശരത്കുമാർ. താൻ സിനിമയിലേക്ക് വരുന്നതിൽ അച്ഛന് താൽപര്യമില്ലായിരുന്നെന്ന് വരലക്ഷ്മി പറയുന്നു. അമ്മ ഛായദേവിയും രണ്ടാനമ്മ രാധികയുമാണ് അച്ഛനെ പറഞ്ഞ് മനസിലാക്കിയതെന്ന് വരലക്ഷ്മി പറയുന്നു. കാസ്റ്റിംഗ് കൗച്ച് ഉണ്ടാകും, മകളെ പറ്റി മോശം പറയും, ആക്ടറുമായി പ്രണയത്തിലായേക്കും എന്നിങ്ങനെയുള്ള പേടി അദ്ദേഹത്തിനുണ്ടായിരുന്നു.
പക്ഷെ ആ പേടിയുടെ ഒരു ശതമാനം മാത്രമേ നടന്നിട്ടുള്ളൂ. നിങ്ങൾ സമ്മതം തരുന്നതാണ് നല്ലത്. തന്നില്ലെങ്കിലും ഈയൊരു സിനിമ ഞാൻ ചെയ്യുമെന്ന് പറഞ്ഞു. രാധികാന്റിയും എന്റെ അമ്മയും അച്ഛനോട് സംസാരിച്ചു. അവർ ഒരുമിച്ച് വരുന്നത് കണ്ട് അച്ഛന് എന്താണിവിടെ നടക്കുന്നതെന്ന് തോന്നി. അന്നാണ് അവർ ആദ്യമായി ഒരുമിച്ച് വരുന്നത്.

രാധികാ, നിന്റെ ഭർത്താവിനോട് സംസാരിക്കൂ എന്ന് അമ്മ പറഞ്ഞു. ഞാൻ കരഞ്ഞതോടെ അച്ഛൻ സമ്മതിച്ചു. ഷൂട്ട് തീരുന്നത് വരെ നീ ഒപ്പമുണ്ടാകണമെന്ന് അച്ഛൻ അമ്മയോട് പറഞ്ഞു. വിദേശത്തായിരുന്നു ഷൂട്ട്. അമ്മ തനിക്കൊപ്പമുണ്ടായിരുന്നെന്നും വരലക്ഷ്മി ഓർത്തു. രാധിക ശരത്കുമാറിന്റെ മകൾ റയാന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. ആദ്യ ഭാര്യ ഛായദേവിയിൽ ശരത്കുമാറിന് പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. ഛായദേവിയുമായി അകന്ന ശേഷം ശരത്കുമാർ നടി രാധിക ശരത്കുമാറുമായി അടുത്തു. രാധികയ്ക്ക് തന്റെ മുൻ വിവാഹബന്ധത്തിൽ മകളാണ് റയാൻ.


Click it and Unblock the Notifications











