'അന്ന് ഞങ്ങളുടെ പ്രായം അങ്ങനെയായിരുന്നു, കുടുംബങ്ങൾ ഒന്നിക്കാൻ സമയമെടുത്തു; ബന്ധം പിരിഞ്ഞെങ്കിലും ഒന്നിച്ച്'

ശരത്കുമാറിന്റെയും രാധിക ശരത്കുമാറിന്റെയും കുടുംബ ജീവിതം എപ്പോഴും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ശരത്കുമാർ രാധികയെ വിവാഹം ചെയ്യുന്നത്. രാധികയുടെ ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും പിരിഞ്ഞതായിരുന്നു. രണ്ടാം വിവാഹ ബന്ധത്തിൽ റയാൻ എന്ന മകളും രാധികയ്ക്കുണ്ട്. ഛായ ദേവി എന്നാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നിവരാണ് ഈ ബന്ധത്തിലെ മക്കൾ. രാധികയ്ക്കും ശരത്കുമാറിനും രാധികയ്ക്കും ശരത്കുമാറിനും രാഹുൽ എന്ന മകനുമുണ്ട്.

ഛായ ദേവിയുമായി ശരത്കുമാറിനും രാധികയ്ക്കും ഇപ്പോഴും വിശേഷ ദിവസങ്ങളിൽ ഒത്ത് ചേരാറുണ്ട്. പൂജയും വരലക്ഷ്മിയും റയാനും രാഹുലുമെല്ലാം ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് റയാൻ. വരലക്ഷ്മിയുടെ വിവാഹത്തിന് നിറസാന്നിധ്യമായി രാധിക ശരത്കുമാർ ഒപ്പമുണ്ടായിരുന്നു. ഇതേക്കുറിച്ച് റയാൻ സംസാരിച്ചു. അമ്മ ചെയ്തത് വലിയ കാര്യമാണെന്ന് ഒരുപാട് പേർ പറഞ്ഞു. എന്നാൽ അമ്മ അങ്ങനെയാണ്. വിവാഹ ബന്ധം പിരിയാം. എന്നാൽ മക്കൾ ഒന്നിച്ച് നിൽക്കണമെന്ന് അവർക്കറിയാമെന്ന് റയാൻ പറയുന്നു. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Varalaxmi Sarathkumar Family

രാധികയും ഛായാ ദേവിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റയാൻ സംസാരിച്ചു. അവർ സൗഹൃദത്തിലാണ്. സംസാരിക്കാനുള്ള കാര്യങ്ങൾ അവർ സംസാരിക്കും. വളരെ ഫ്രണ്ട്ലിയാണ്. പൂജയും വരലക്ഷ്മിയും എന്റെ അമ്മയും വളരെ ക്ലോസ് ആണ്. ഞാനും വരലക്ഷ്മിയും നല്ല സൗഹൃദത്തിലാണ്. എപ്പോഴും ചിരിച്ച് കൊണ്ടിരിക്കും. ഞങ്ങൾ രണ്ട് കുടുംബങ്ങളും ഇങ്ങനെ അടുപ്പത്തിലാകാൻ കുറച്ച് വർഷങ്ങളെടുത്തു. എല്ലാവർക്കും അവരുടേതായ ട്രബിൾ ഉണ്ടായിരുന്നു.

ആ പ്രായം അങ്ങനെയായിരുന്നു. വർഷങ്ങളെടുത്തു. പക്ഷെ ഇപ്പോൾ കുഴപ്പമില്ല. വരലക്ഷ്മിയു‌ടെ സിനിമകൾ ഞാൻ കാണാറുണ്ട്. എന്റെ ഇന്റർവ്യൂ കണ്ട് ഇത് കുറച്ച് മാറ്റ് എന്നെല്ലാം അവൾ അഭിപ്രായം പറയും. വരലക്ഷ്മി ഇപ്പോൾ തിരക്കിലാണ്. ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. അവളുടെ ഭർത്താവ് ബോംബെയിലാണ്. വിശേഷ ദിവസങ്ങളിൽ ഞങ്ങൾ കാണാറുണ്ട്.

Varalaxmi Sarathkumar

അനിയൻ രാഹുൽ എനിക്ക് മകനെ പോലെയാണ്. കാരണം 12 വയസിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. അമ്മയും അച്ഛനും ആ സമയത്ത് തിരക്കിലായിരുന്നു. ഞാനാണ് അവനെ നോക്കിയത്. ഇപ്പോൾ അവനെന്നോട് വഴക്ക് കേൾക്കാറുണ്ട്. ഒരു സുഹ‍ൃത്തിനെ പോലെയുമാണവൻ. വലിയ പ്രായവ്യത്യാസം ഉള്ളതിനാൽ ഞങ്ങൾ വഴക്കിട്ടിട്ടില്ല. ആദ്യം ഞാനവരെ വിരട്ടുമായിരുന്നു. എന്നാലിപ്പോൾ വലുതായെന്നും റയാൻ ചിരിയോടെ പറഞ്ഞു. സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെക്കുറിച്ചും റയാൻ സംസാരിച്ചു.

ആദ്യമാെക്കെ എന്നെ ബുള്ളി ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ഞാൻ തിരിച്ച് പ്രതികരിക്കും. നിങ്ങൾ സമയമെടുത്ത് എന്നെ പരിഹസിക്കുന്നുണ്ടെങ്കിൽ അതിന് തക്കതായ മറുപടി ലഭിക്കും. വിട്ട് കളയെന്ന് അമ്മ പറഞ്ഞു. അങ്ങനെ വിടാൻ പറ്റില്ലെന്ന് ഞാനും. അമ്മയും ഇടയ്ക്ക് പ്രതികരിക്കും. അമ്മ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല. എന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞാൽ തനിക്ക് ദേഷ്യം വരുമെന്നും റയാൻ വ്യക്തമാക്കി. സോഷ്യൽ മീ‍ഡിയയിൽ സജീവ സാന്നിധ്യമായ റയാൻ സംരഭകയുമാണ്. ക്രിക്കറ്റർ അഭിമന്യു മിഥുനാണ് ഭർത്താവ്. കഴിഞ്ഞ വർഷമായിരുന്നു വരലക്ഷ്മിയുടെ വിവാഹം. നിക്കോളായ് സച്ച്ദേവെന്നാണ് ഭർത്താവിന്റെ പേര്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇവർ. സിനിമാ രം​ഗത്ത് സജീവമാണ് വരലക്ഷ്മി.

More from Filmibeat

Read more about: radhika sarathkumar varalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X