സുരേഷ് ഗോപിക്ക് പിന്നാലെ പാട്ടുപാടി രാധികയും! വേദിയെ അമ്പരപ്പിച്ച് താരപത്‌നി

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുന്ന താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായിരുന്ന അദ്ദേഹം അടുത്തിടെയാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്. ഒരേസമയം തന്നെ മലയാളത്തിലും തമിഴിലും സുരേഷ് ഗോപി സിനിമകള്‍ ചെയ്തിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ അടുത്തിടെ നടന്റെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ രണ്ടാം പതിപ്പും ആരംഭിച്ചിരുന്നു.

ഇത്തവണയും മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് പരിപാടി മുന്നേറികൊണ്ടിരിക്കുന്നത്. തിരിച്ചുവരവില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി ഭാര്യ രാധികയും മക്കളും ഒപ്പമുണ്ട്. കുടുംബത്തിനൊപ്പമുളള നടന്റെ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. കരിയറിലും ജീവിതത്തിലും ഭാര്യ നല്‍കാറുള പിന്തുണയക്കുറിച്ച് നടന്‍ പലപ്പോഴും മനസുതുറക്കാറുണ്ട്.

അടുത്തിടെ കോടിശ്വരന്‍

അടുത്തിടെ കോടീശ്വരന്‍ പരിപാടിയില്‍ വെച്ച് രാധികയ്ക്ക് ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് സുരേഷ് ഗോപി ആലപിച്ച ഗാനം ശ്രദ്ധേയമായി മാറിയിരുന്നു. ചന്ദ്രന്‍ മോഹിച്ച പെണ്ണേ എന്നു തുടങ്ങുന്ന പാട്ടായിരുന്നു ഭാര്യയ്ക്ക് വേണ്ടി സുരേഷ് ഗോപി പാടിയിരുന്നത്. സുരേഷ് ഗോപിക്ക് പിന്നാലെ പാട്ട് പാടിക്കൊണ്ടുളള രാധികയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു അരങ്ങേറ്റ ചടങ്ങില്‍

ഒരു അരങ്ങേറ്റ ചടങ്ങില്‍ കീര്‍ത്തനത്തിന്റെ പദം ആണ് രാധിക പാടിയിരിക്കുന്നത്. ഹൃദ്യമായി പാടുന്ന രാധികയുടെ വീഡിയോ ആണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. നടി ശരണ്യ മോഹന്റെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി പോകുമ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് രാധികയാണെന്ന് മുന്‍പ് സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക് താരം ഇറങ്ങിയപ്പോള്‍ വലിയ പിന്തുണയുമായി രാധികയും ഗോകുലുമൊക്കെ എത്തിയിരുന്നു. മലയാളത്തില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനൂപ് സത്യന്‍

അനൂപ് സത്യന്‍ ചിത്രത്തിന് പിന്നാലെ തമിഴരസന്‍ എന്ന ചിത്രവും നടന്റെതായി വരുന്നു. വിജയ് ആന്റണി നായകനാവുന്ന സിനിമയില്‍ പ്രാധാന്യമുളള റോളിലാണ് നടന്‍ എത്തുന്നത്. അടുത്തിടെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രവും സുരേഷ് ഗോപിയുടെതായി പ്രഖ്യാപിച്ചിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് സുരേഷ് ഗോപിയുടെ കാവല്‍ അണിയറയില്‍ ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X