പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്റെ ആ രംഗങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടിവന്നു, കാരണം തുറന്നുപറഞ്ഞ് സംവിധായകന്‍

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നാണ് രമണന്‍. പഞ്ചാബിഹൗസില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി തുടരുകയാണ്. ട്രോളര്‍മാരുടേയും സ്വന്തം താരമാണ് രമണന്‍. ദിലീപ്, കൊച്ചിന്‍ ഹനീഫ, ലാല്‍, ഹരിശ്രീ അശോകന്‍ ഇവരെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം കൂടിയാണ് പഞ്ചാബിഹൗസ്. രമണന്റെ ഡയലോഗുകളെല്ലാം പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. പഞ്ചാബി ഹൗസില്‍ നിന്നും ഒരുരംഗം വെട്ടിമാറ്റിയതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകനായ റാഫി.

സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമോയെന്നോര്‍ത്തായിരുന്നു അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സംവിധായകന്‍ പറയുന്നു. നേരത്തെ ഹരിശ്രീ അശോകനും ഇതേക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. രമണന്‍ വികാരഭരിതനായാല്‍ അത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളനാവുമോയെന്ന തരത്തില്‍ സംശയങ്ങളുണ്ടായിരുന്നു. അതിനാലാണ് ആ രംഗം ഒഴിവാക്കിയത്.

ഗംഗാധരൻ മുതലാളിയായി കൊച്ചിൻ ഹനീഫയെയും, രമണനായി ഹരീശ്രീ അശോകനെയുമല്ലാതെ മറ്റൊരാളെ ആ കഥാപാത്രങ്ങളിലേക്ക് ചിന്തിക്കാൻ കൂടി കഴിയില്ലെന്നതാണ് അവർ ചെയ്തു വെച്ചതിന്‍റെ ഏറ്റവും വലിയ വിജയം. ഹ്യൂമറിനപ്പുറം ഇമോഷണൽ ടച്ചിൻ്റെ സാധ്യതയുള്ള ഒരു കഥാപാത്രമായിരുന്നു ഹരിശ്രീ അശോകൻ്റെ രമണൻ.

Harishree Ashokan

ഹരിശ്രീ അശോകൻ അസാധ്യമായി പെർഫോം ചെയ്ത ഒരു സീൻ ഞങ്ങൾ അതിൽ നിന്നു എടുത്തു കളഞ്ഞു. സിനിമയുടെ ലെങ്ത് അൽപം കൂടുതലുള്ളതിനാൽ ആ ഇമോഷണൽ സീനൊക്കെ എടുത്ത് കളയുമെന്ന് ഞങ്ങൾ ഹരിശ്രീ അശോക നോട് നേരത്തേ പറഞ്ഞിരുന്നു. അത് കൊണ്ട് അശോകൻ ഇടയ്ക്കിടെ അതിനെക്കുറിച്ച് വിളിച്ച് ചോദിക്കാറുണ്ടായിരുന്നുവെന്നും റാഫി പറയുന്നു.

Recommended Video

Old Movie Review | പഞ്ചാബിഹൗസ് ഹിറ്റാവാൻ കാരണം | filmibeat Malayalam

ഒടുവിൽ ആ സീൻ കട്ട് ചെയ്തു കളഞ്ഞു എന്നറിഞ്ഞപ്പോൾ അശോകൻ വല്ലാതെ വികാരധീനനായി. സത്യത്തിൽ സിനിമയുടെ നീളക്കൂടുതൽ കാരണമല്ല അത് കളഞ്ഞത്. അങ്ങനെയൊരു സെൻ്റി സീൻ രമണൻ്റെ ഭാഗത്തു നിന്നു വന്നാൽ പിന്നീട് രമണൻ പറയുന്ന നർമം പ്രേക്ഷകരിൽ ഏൽക്കുമോ എന്ന ഒരു ഭയമായിരുന്നു അത്തരം രംഗം കളയാനുള്ള കാരണമായതെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X