മമ്മൂട്ടിയുടെ ഹീറോയിസം എടുത്തുകളഞ്ഞ ആ ചിത്രം, പരാജയമായതിനെ കുറിച്ച് സംവിധായകന്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള കൂട്ടുകെട്ടാണ് റാഫി മെക്കാര്‍ട്ടിന്‍. മലയാളത്തിലെ മുന്‍നിര താരങ്ങളെയെല്ലാം നായകന്മാരാക്കിയുളള ഇവരുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ തുടങ്ങിയവരെയെല്ലാം നായകന്മാരാക്കി ഈ കൂട്ടുകെട്ട് സിനിമകള്‍ ഒരുക്കിയിരുന്നു.
ജയറാം നായകനായ പുതുക്കോട്ടയിലെ പുതുമണവാളനാണ് റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. തുടര്‍ന്ന് സൂപ്പര്‍ മാന്‍, പഞ്ചാബി ഹൗസ്, സത്യം ശിവം സുന്ദരം, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, ഹലോ, ലവ് ഇന്‍ സിംഗപ്പൂര്‍, ചൈന ടൗണ്‍ തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളാണ്.

2009ലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലവ് ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രം റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് സംവിധാനം ചെയ്തത്. മമ്മൂട്ടിക്കൊപ്പം ജയസൂര്യ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, നവനീത് കൗര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അന്ന് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ലവ് ഇന്‍ സിംഗപ്പൂര്‍.

എന്നാല്‍ തിയ്യേറ്ററുകളില്‍ സിനിമ പരാജയപ്പെടുകയാണുണ്ടായത്. ലവ് ഇന്‍ സിംഗപ്പൂര്‍ പരാജയപ്പെട്ടതിനെ്റ കാരണം ഒരു അഭിമുഖത്തില്‍ റാഫി മെക്കാര്‍ട്ടിന്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഹീറോയിസം തന്നെ എടുത്തുകളഞ്ഞ സിനിമയായിരുന്നു ലവ് ഇന്‍ സിംഗപ്പൂരെന്ന് റാഫി പറയുന്നു. എന്നാല്‍ ഞങ്ങളുടെ കണക്കൂട്ടലുകള്‍ എല്ലാം തെറ്റിച്ച സിനിമയായിരുന്നു അത്.

മമ്മൂട്ടിയുടെ ഹീറോയിസം എടുത്തുകളഞ്ഞ സിനിമയാണ് ലവ് ഇന്‍ സിംഗപ്പൂര്‍, മമ്മൂട്ടിയുടെ ലൈറ്ററായിട്ടുളള കഥാപാത്രം പക്ഷേ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഒരു സാധാരണക്കാരനായി മമ്മൂട്ടിയെ അവതരിപ്പിക്കനാണ് ആ സിനിമയിലൂടെ ശ്രമിച്ചത്. പിന്നെ അതിന്‌റെ സ്‌ക്രിപ്റ്റും നന്നായി വന്നില്ല.

അത് തന്നെയാണ് പ്രേക്ഷകര്‍ അതിനെ കൈവിടാനുളള കാരണം. അത് എന്നും ഒരു വിഷമം തന്നെയാണ്. മമ്മൂട്ടിയെ നായകനാക്കി ഞങ്ങള്‍ സംവിധാനം ചെയ്ത ഒരെയൊരു സിനിമയാണ് ലവ് ഇന്‍ സിംഗപ്പൂര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിക്കൊപ്പമുളള സിനിമയുടെ പരാജയ കാരണം റാഫി തുറന്നുപറഞ്ഞത്.
Recommended Video

ചൈനാ ടൗണിന് ശേഷം റാഫി മെകാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി സ്വതന്ത്ര സംവിധായകനായി മാറിയിരുന്നു. ദിലീപ് നായകനായ റിംഗ് മാസ്റ്റര്‍, ഫഹദ് ഫാസില്‍ നായകനായ റോള്‍ മോഡല്‍സ് തുടങ്ങിയ സിനിമകളാണ് റാഫിയുടെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയത്. സംവിധാനത്തിന് പുറമെ തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയിരുന്നു റാഫി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളായിരുന്നു റാഫി മെകാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ കൂടുതലായി പുറത്തിറങ്ങിയിരുന്നത്. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.


Click it and Unblock the Notifications











