Just In
- 2 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 3 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 4 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 4 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചേട്ടന് ബാവയായി ആദ്യം തീരുമാനിച്ചത് തിലകനെ; നരേന്ദ്ര പ്രസാദിലേക്ക് ആ വേഷമെത്തിയതിന് പിന്നിലെ കഥ പറഞ്ഞ് റാഫി
മലയാളക്കരയില്‍ വലിയ വിജയം സൃഷ്ടിച്ച സിനിമകളിലൊന്നാണ് അനിയന് ബാവയും ചേട്ടന് ബാവയും. വില്ലന്മാരായി തിളങ്ങി നിന്നിരുന്ന നരേന്ദ്ര പ്രസാദും രാജന് പി ദേവും കോമഡി, ഇമോഷണല്‍ വേഷത്തിലെത്തിയ സിനിമയാണെന്നുള്ള പ്രത്യേകതയും ഇതിനുണ്ടായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ ഒരുക്കി രാജസേനന് സംവിധാനം ചെയ്ത സിനിമ 1995 ലാണ് റിലീസ് ചെയ്യുന്നത്.
ദാരിദ്ര്യത്തിന്റെയും അവഗണനയും നിറഞ്ഞ ബാല്യകാലത്തില്‍ നിന്നും ജീവിതത്തില്‍ പൊരുതി വിജയിച്ച കുട്ടന് ബാവയും കുഞ്ഞന്‍ ബാവയും എന്നീ സഹോദരന്മാരുടെ കഥയാണ് ചിത്രത്തിലൂടെ പറഞ്ഞത്. ഇരുവര്ക്കുമിടയിലേക്കും കടന്ന് വരുന്ന പുതിയ കഥാപാത്രങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന പിണക്കവും ഇണക്കവുമൊക്കെയാണ് സിനിമയ്ക്ക് ആസ്പദമായത്.
രാജന് പി ദേവിനും നരേന്ദ്ര പ്രസാദിനുമൊപ്പം ജയറാമായിരുന്നു നായക വേഷത്തിലെത്തിയത്. കാവേരി, ഒടുവില്‍ ഉണ്ണികൃഷ്ണന്, പ്രേംകുമാര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന സിനിമയുടെ പിന്നാമ്പുറ കഥ പറയുകയാണ് റാഫിയിപ്പോള്‍. നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച ചേട്ടന് ബാവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത് തിലകനെ ആയിരുന്നുവെന്നാണ് വനിതയ്ക്ക് നല്കിയ മുഖാംമുഖം എന്ന പംക്തിയിലൂടെ റാഫി പറയുന്നത്.
'എഴുതുമ്പോള്‍ ഞങ്ങളുടെ മനസില്‍ അനിയന് ബാവ രാജന്‍പി ദേവും ചേട്ടന് ബാവ തിലകനുമായിരുന്നു. കാട്ടുകുതിര എന്ന സിനിമയില്‍ തിലകന് ചേട്ടന് അവതരിപ്പിക്കുന്ന കൊച്ചുവാവയുമായി ചേട്ടന് ബാവയ്ക്ക് സാമ്യം വരുമോ എന്ന് രാജസേനന് സാറിന് ഒരു സംശയം. അദ്ദേഹം പറഞ്ഞു, ചേട്ടന് ബാവ നരേന്ദ്ര പ്രസാദ് മതി. പ്രസാദ് സാര്‍ കൂടുതലും വില്ലന്‍-ബുദ്ധിജീവി റോളുകള്‍ ചെയ്ത് കൊണ്ടിരുന്ന കാലമാണ്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
ഇതുപോലൊരു കോമഡി കുപ്പായം അദ്ദേഹത്തിന് ചേരുമോ എന്ന് ഞങ്ങള്‍ക്കൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ സംവിധായകന്റെ മനസില്‍ ഒരു സിനിമ തെളിഞ്ഞിട്ടുണ്ടാകുമല്ലോ. അദ്ദേഹം പറഞ്ഞു. ആ റോള്‍ പ്രസാദ് സാര്‍ ചെയ്താല്‍ നന്നായിരിക്കും. അതിനൊരു പുതുമ ഉണ്ടാകുമെന്നും. അങ്ങനെയാണ് നരേന്ദ്ര പ്രസാദ് ആ വേഷം ചെയ്യുന്നത്.