സൂപ്പര്‍ താരത്തിന്റെ സൗന്ദര്യ രഹസ്യം കാക്കയിറച്ചി! കറുത്ത കാക്കയെ തിന്ന നടന്റെ രസകരമായ കഥയിങ്ങനെ...

സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി എന്ത് വഴിയും സ്വീകരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. പല പ്രമുഖരും പ്രത്യേക ഇനം കൂണുകള്‍ കഴിച്ചാണ് ശരീരസൗന്ദര്യം നിലനിര്‍ത്തുന്നതെന്ന് പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍താരത്തിന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ രാഘവന്‍.

crow

മുന്‍കാല നടന്‍ കെ പി ഉമ്മറിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് അടുത്തിടെ അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ രാഘവന്‍ പറഞ്ഞിരിക്കുന്നത്. വിന്‍സെന്റ് സംവിധാനം ചെയ്ത നഖങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ ഓര്‍മ്മകള്‍ വിവരിക്കുന്നതിനിടെയാണ് രസകരമായ കാര്യം പറഞ്ഞത്. പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു നഖങ്ങളുടെ ഷൂട്ടിംഗ് നടന്നത്.

മലയുടെ മുകളിലുള്ള ലൊക്കേഷന് അടുത്തായി ഒരു എസ്റ്റേറ്റ് ബംഗ്ലാവുണ്ടായിരുന്നു. അവിടെയാണ് ഞങ്ങള്‍ വിശ്രമിച്ചത്. ഭക്ഷണ കാര്യത്തില്‍ പ്രിയനായ കെ പി ഉമ്മര്‍ എസ്റ്റേറ്റിന്റെ ഉടമയ്ക്ക് ഒരു എയര്‍ഗണ്‍ ഉണ്ടെന്ന് കണ്ടെത്തി. നല്ല കറുത്ത കാക്കയുള്ള സ്ഥലമാണവിടെ. ഇവിടെ കാണുന്ന തരത്തിലുള്ള കാക്കകളല്ല. വലിയ കാക്കകള്‍. ഇത് കണ്ടപ്പോള്‍ ഉമ്മുക്കയ്ക്ക് താല്‍പര്യമായി. ഈ കാക്കകളെയൊക്കെ വെടിവച്ച് വീഴ്ത്തി കറി വച്ച് കഴിക്കുകയുമുണ്ടായി. കേരള കൗമുദിയാണ് ഈ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.

More from Filmibeat

Read more about: kp ummer രാഘവന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X