ചിന്തിക്കാനും ചിരിക്കാനും വകനിറച്ച് 'രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും'.....
കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും'. സിനിമയുടെ ടീസര്‍ ചര്‍ച്ചയാവുന്നു. രണ്‍ജി പണിക്കര്‍, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

'എന്റെയോ എന്റെ പ്രസ്ഥാനത്തിന്റെയോ എന്റെ സഖാക്കന്മാരുടെയോ ദേഹത്ത് ഒരു നുള്ള് മണ്ണു വാരിയിട്ടാല്‍ , അതിനു ആരെങ്കിലും ധൈര്യപ്പെട്ടാല്‍ ഇവിടെ ചോരപ്പുഴയൊഴുകും തര്‍ക്കമില്ല ....' താക്കീതിന്റെ ധ്വനിയുണര്‍ത്തി സഖാവ് രാഘവേട്ടന്‍ നടത്തുന്ന ഉശിരന്‍ പ്രസംഗത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് രസകരമായ സംഭവങ്ങളാണ് ടീസറില്‍ കാണിക്കുന്നത്. സൈന മൂവീസ്
പുറത്തിറക്കിയ ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
രണ്‍ജി പണിക്കരാണ് രാഘവേട്ടനാകുന്നത്. ഒപ്പം ഇന്ദ്രന്‍സ് , സുരാജ് വെഞാറമൂട്, സുധീര്‍ കരമന, എം എ നിഷാദ്, ചന്തുനാഥ്, വിനോദ് കോവൂര്‍, സിനോജ് വര്‍ഗ്ഗീസ്, ഗോപു കിരണ്‍ , അരിസ്റ്റോ സുരേഷ്, നെല്‍സണ്‍, നോബി, ജയകുമാര്‍ , ഷിബു ലബാന്‍, ആറ്റുകാല്‍ തമ്പി , സുനില്‍ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപര്‍ണ്ണ , ലക്ഷ്മി, ആഷിന്‍ കിരണ്‍ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ബാനര്‍ - കിരണ്‍സ് പ്രൊഡക്ഷന്‍സ്, രചന, സംവിധാനം - സുജിത് എസ് നായര്‍ , നിര്‍മ്മാണം - ആഷിന്‍ കിരണ്‍ , എക്‌സി : പ്രൊഡ്യൂസര്‍ - ഗോപുകിരണ്‍ സദാശിവന്‍, ഛായാഗ്രഹണം - ഗൗതം ലെനിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിച്ചി പൂജപ്പുര, സംഗീതം - റോണി റാഫേല്‍ , സംഭാഷണം - സിനുസാഗര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - കെ എം നാസ്സര്‍ , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നെബു, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനോജ് ഗ്രീന്‍വുഡ്സ്, കോസ്റ്റിയൂം - ശ്രീജിത്ത്, ചമയം - സാഗര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - ഡുഡു ദേവസ്സി, സാങ്കേതിക സഹായം - അജു തോമസ്, ശിവ മുരളി, ഡിസൈന്‍സ് - പ്രമേഷ് പ്രഭാകര്‍ , സ്റ്റില്‍സ് - സാബു കോട്ടപ്പുറം, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ .


Click it and Unblock the Notifications