പ്രകാശരശ്മിയായി അദ്ദേഹം സൂര്യനില്‍ വിലയം പ്രാപിച്ചു! മുതിര്‍ന്നവരെക്കാള്‍ നടനഭൈവമുള്ള താരമെന്ന് രഘുനാഥ്

മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ഹിറ്റ് സിനിമയാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. ആ സിനിമ കണ്ടവരാരും അതിലെ കുട്ടിത്താരങ്ങളെ മറക്കാന്‍ വഴിയില്ല. എന്നാല്‍ അതിലെ ബാലതാരമായി അഭിനയിച്ച് പിന്നിട് സംവിധായകനായി മാറിയ സൂര്യ കിരണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

നടന്‍ എന്നതിലുപരി തെലുങ്കിലടക്കം സംവിധായകനായി മാറിയ സൂര്യ കിരണ്‍ മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് അന്തരിച്ചത്. 'മൈ ഡിയര്‍ കുട്ടിചാത്തന്‍' അടക്കം 200 ഓളം സിനിമകളില്‍ ബാലതാരമായി മാത്രം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാന്‍ഡുള്ള ബാലതാരം കൂടിയായിരുന്നു സൂര്യകിരണ്‍.

suryakiran

ഇതിനിടെ നടി കാവേരിയുമായി അദ്ദേഹം വിവാഹം കഴിച്ചതും അവരുടെ ബന്ധം വേര്‍പിരിഞ്ഞതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ സൂര്യ കിരണിനെ കുറിച്ച് എഴുതിയിരിക്കുകയാണ് എഴുത്തുകാരനും സംവിധായകനുമായ രഘുനാഥ് പാലേരി. കുട്ടിച്ചാത്തന്‍ മൂവിയുടെ ലൊക്കേഷനില്‍ നിന്നടക്കും താരവുമായിട്ടുള്ള പരിചയത്തെ കുറിച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

'ഈ ചിത്രത്തിന് നടുവില്‍ മറ്റെല്ലാവരും നിശ്ചലതയില്‍ ഉള്ളപ്പോള്‍ ഒരു വികൃതിക്കുട്ടി വലം കൈ മുകളിലേക്ക് ഉയര്‍ത്തിയും ഇടം കൈ താഴേക്ക് വളച്ച് കാല്‍മുട്ടില്‍ സ്പര്‍ശിച്ചും ഒരു ചലനാത്മകതയില്‍ ഇരിക്കുന്നത് കാണാം. സദാ ചലിച്ചും പ്രസരിപ്പ് പകര്‍ത്തിയും മറ്റുള്ളവര്‍ കുരുത്തക്കേട് എന്ന് പറയുന്ന സ്വന്തം ലോകത്തിലെ റോള്‍ കോസ്റ്ററില്‍ കറങ്ങിയും കുട്ടിച്ചാത്ത സദസ്സില്‍ സദാ നിര്‍ത്തമാടി നടന്ന ഒരു മനസ്സായിരുന്നു ആ കുട്ടിക്കലാകാരനായ സുരേഷിന് കാലം നല്‍കിയത്.

സുരേഷ് എന്ന ബാലനടന്‍. ബാലരൂപി ആയതുകൊണ്ടാവും ബാലനടന്‍ ബാലതാരം എന്ന് എല്ലാവരും വിശേഷിപ്പിച്ചത്. ശരിക്കും അഭിനയ കലയില്‍ അങ്ങനെ പ്രായവ്യത്യാസം ഒന്നും ചിന്തിക്കേണ്ടതില്ല. രൂപത്തിനും ആകാരത്തിനും പറ്റിയ കഥാപാത്ര വേഷം അണിയുന്നതല്ലാതെ അവരെല്ലാം ആ രൂപത്തില്‍ തികഞ്ഞ നടനവൈഭവമുള്ളവര്‍ തന്നെയാണ്.

പല സിനിമകളിലും മുതിര്‍ന്നവരെക്കാള്‍ മുകള്‍ നിലയില്‍ നില്‍ക്കുന്ന നടനവൈഭവം കാഴ്ചവെച്ച ബാലരൂപികള്‍ ഉണ്ട്. സുരേഷിന്റെ പ്രസരിപ്പും അതുപോലെയായിരുന്നു. ചിത്രീകരണ വേളയില്‍ ഞാനെന്നും ഓര്‍ക്കുന്ന ഒരു നിമിഷം സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച വലിയ ഐസ്‌ക്രീം കപ്പിന്നകത്തെ ഐസ്‌ക്രീം നദിയില്‍ കുട്ടിച്ചാത്ത കുട്ടികളും ഞാനും ജിജോയും എല്ലാം ചാടി കളിച്ചും തുള്ളിക്കളിച്ചും ചിലവഴിച്ച ഇത്തിരി നേരം. ആ കുട്ടികളുടെ ചിരിയില്‍ സുരേഷിന്റെ വേറിട്ട ശബ്ദം ഞാനിപ്പോള്‍ കേള്‍ക്കുന്നുണ്ട്.

suryakiran

സുരേഷ് പിന്നീട് സൂര്യകിരണ്‍ ആയി. സിനിമാ സംവിധായകനായി. കഴിഞ്ഞ ദിവസം പ്രകാശരശ്മിയായി സൂര്യനില്‍ വിലയം പ്രാപിച്ചു എന്നും അറിയുന്നു. ഉള്ളില്‍ ഒരു നൊമ്പരം ഇടയ്ക്കിടെ നുള്ളുന്നു. യാത്രയാകുന്ന ഒരാള്‍ക്ക് പ്രണാമം നല്‍കിയിട്ട് എന്ത് കാര്യം. അവര്‍ യാത്രയാകുന്ന അനന്തതയുടെ അതിരിലെങ്ങോ നമുക്കും ഒരു കരസ്പര്‍ശം പതിക്കാനുള്ള ഇടമുണ്ടെന്ന് അറിയുന്നതല്ലേ കൂടുതല്‍ നല്ലത്. സ്വസ്തി,' രഘുനാഥ് കുറിപ്പ് അവസാനിപ്പിക്കുന്നു.

ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ സൂര്യകിരണിന് പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയത്തില്‍ ഉണ്ടായിരുന്നു എന്നാണ് പലരും പറയുന്നത്. താരത്തിന്റെ പ്രത്യേകതയും ഇതായിരുന്നു. എന്നാല്‍ അഭിനയത്തില്‍ നിന്നും മാറി സംവിധാനത്തില്‍ ചുവടുറപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 2003-ലാണ് ആദ്യമായി സംവിധാനത്തിലേക്ക് അദ്ദേഹം ചുവടുവെക്കുന്നത്.

തെലുങ്കില്‍ 'സത്യം' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്റെ 'അരസി' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിലാണ് മരണം സംഭവിച്ചത്.

More from Filmibeat

Read more about: raghunath paleri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X