13 പേര്‍ ശ്രമിച്ചിട്ടും നടന്നില്ല, പത്മരാജന്‍ അത് തന്റെ സിനിമയാക്കി; മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഉണ്ടായ കഥ

മലയാളത്തില്‍ ചരിത്രമായി മാറിയ ചിത്രമാണ് 1984ല്‍ പുറത്തിറങ്ങിയ ത്രീ ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. രഘുനാഥ് പലേരി എളുതി ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചിത്രം പ്രൊഡ്യൂസ് ചെയ്തത് ജിജോയുടെ അച്ഛനായ നവോദയ അപ്പച്ചനാണ്. ജിജോയുടെ പടയോട്ടം എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്.

13 എഴുത്തുകാര്‍ എഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥയാണ് താന്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന് എഴുതിയതെന്നാണ് രഘുനാഥ് പലേരി പറയുന്നത് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഘുനാഥ് പലേരി മൈ ഡിയര്‍ കുട്ടിച്ചാത്തനെ കുറിച്ച് മനസ് തുറന്നത്. പത്മരാജന്‍ അടക്കം ഈ സിനിമയ്ക്ക് തിരക്കഥ എഴുതാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും രഘുനാഥ് പലേരി പറഞ്ഞു.

raghunath

ത്രീ ഡയമന്‍ഷന്‍ ചിത്രമായ കുട്ടിച്ചാത്തന്‍ താന്‍ എഴുതുമ്പോഴേക്കും ടെക്‌നിക്കല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഒക്കെ അന്ന് പഠിച്ചിരുന്നു. പക്ഷെ ത്രീ ഡയമെന്‍ഷനില്‍ അങ്ങനെ ഒരു ചിത്രം പിറന്നതിന്റെ ക്രഡിറ്റ് തനിക്കല്ല. അത് ജിജോ എന്ന ഡയറക്ടര്‍ക്കാണ്. സിനിമ കുടുംബത്തില്‍ ജനിച്ചുവീണ ജിജോയ്ക്ക് അസാധ്യമായ അറിവുണ്ടെന്ന് രഘുനാഥ് പലേരി പറഞ്ഞു.

'എനിക്ക് ഫാന്റസിയും ഫിക്ഷനുമെല്ലാം ഇഷ്ടമാണ്. ജിജോയുമായി സൗഹൃദമുണ്ടാകുമ്പോഴും ഇതുമായി ബന്ധപ്പെട്ട ഡിസ്‌കഷന്‍ ഉണ്ടാകുമ്പോഴും ഇതിന്റെ കഥ എഴുതണമെന്ന് ജിജോ എന്നോട് പറഞ്ഞിരുന്നില്ല. ചില ഐഡിയ ജിജോ എന്നോട് പറയുമ്പോള്‍ എന്റെ മനസില്‍ വരുന്ന ചില കാര്യങ്ങള്‍ ഞാന്‍ ജിജോയോടും പറയുന്നുണ്ടായിരുന്നു,' രഘുനാഥ് പലേരി പറഞ്ഞു.

സ്ഥിരം ഫാന്റസികള്‍ പിടിക്കാതെ വ്യത്യസ്തത കൊണ്ടു വരണമെന്ന് ജിജോയോട് പറഞ്ഞിരുന്നു. പത്മരാജനെക്കൊണ്ട് സ്‌ക്രിപ്റ്റ് ചെയ്യിക്കാന്‍ പറഞ്ഞത് ഞാനായിരുന്നു. പത്മരാജന്‍ കുറച്ച് എന്തൊക്കെയോ എഴുതിയിരുന്നു. അത് പൂര്‍ണമാക്കിയിരുന്നില്ല. ജിജോയ്ക്ക് പക്ഷെ അതല്ലായിരുന്നു വേണ്ടത്. പത്മരാജന്‍ വേറെ ലെവല്‍ ആയിരിക്കും എഴുതുന്നത്. പക്ഷെ ജിജോക്ക് വേണ്ടത് ത്രി ഡി ആയിട്ട് വരേണ്ട ഒരു ചിത്രമാണ്.

'ഒരു പെണ്‍കുട്ടി മച്ചിന്റെ മുകളില്‍ നിന്ന് ഒരു പ്രതിമ കിട്ടുന്നതായിരുന്നു പത്മരാജന്റെ ആദ്യ ചിന്ത. അത് പക്ഷെ പത്മരാജന്‍ സിനിമയാക്കാതിരിക്കില്ല എന്ന് ഉറപ്പായിരുന്നു. അതാണ് ഞാന്‍ ഗന്ധര്‍വനായി വന്നത്. ഞാന്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എഴുതുന്നതിന് മുമ്പ് 13 പേര്‍ കുട്ടിച്ചാത്തന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതാനായി ശ്രമിച്ചിട്ടുണ്ട്,' രഘുനാഥ് പറഞ്ഞു.

ആരും അത് കാര്യമായി തുടങ്ങുകയോ എഴുതുകയോ ചെയ്തിട്ടില്ല. ജിജോ എന്നോട് അവസാനം എഴുതി തരുമോ എന്ന് ചോദിച്ചു. ഇല്ല എന്നാണ് ഞാന്‍ ആദ്യം പറഞ്ഞത്. അക്കാലത്ത് ഞാന്‍ കുറെ ചെറിയ ചെറിയ സ്‌ക്രിപ്റ്റ് എഴുതല്‍ പരിപാടികള്‍ ഉണ്ടായിരുന്നു. കുട്ടിച്ചാത്തന് 13 പേര്‍ എഴുതിയതില്‍ ഒരാള്‍ പത്മരാജനാണ്. അദ്ദേഹമാണ് എന്നെ സജസ്റ്റ് ചെയ്തത്.

ജിജോ ഇഷ്ടമായില്ലെങ്കില്‍ ഇല്ലെന്ന് പറയും. എല്ലാം ഓപണ്‍ ആയിട്ട് പറയും. എനിക്ക് ജിജോയെ ഇഷ്ടമാണ്. ജിജോയ്ക്ക് അക്കാലത്ത് ഈ സിനിമയുമായി മുന്നോട്ട് കൊണ്ടു പോകാനും കഴിഞ്ഞില്ല. അങ്ങനെയാണ് എന്നെ സമീപിക്കുന്നത്. അന്ന് ഞാന്‍ കണക്ക് കൂട്ടിയിട്ട് ജിജോയോട് ഇത്ര സമയം വരെ ഓരോ പണികള്‍ ഉണ്ടെന്നൊക്കെ പറഞ്ഞു. അത് കഴിഞ്ഞ് ഫ്രീ ആകുമോ എന്നാണ് ജിജോ അന്ന് എന്നോട് ചോദിച്ചത്. ഈ സമയവും കഴിയാനായി.

raghunath

അങ്ങനെ ഇരിക്കെ മറ്റൊരു ഡയറക്ടറും പ്രൊഡ്യൂസറും ഒരു സംവിധായകനും എന്നെ കാണാന്‍ വന്നു. ആ സമയത്ത് ജിജോയും പപ്പയും അനിയും എന്നെ കാണാന്‍ വന്നു. ആ സമയം മറ്റവര്‍ എഴുന്നേറ്റ് പോയി. ജിജോ എന്നോട് സമയം കഴിയാനായി എന്ന് പറഞ്ഞു. ഇത് എഴുതുന്ന 14-ാമത്തെ ആളാണ് ഞാന്‍.

അങ്ങനെ 14-ാമനായി പോകാന്‍ എനിക്ക് താത്പര്യമില്ല. എഴുതുന്നുണ്ടെങ്കില്‍ ഇത് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. നിങ്ങളാണ് ഇത് എഴുതുന്നത് എന്ന് ജിജോ അന്നേരം ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ഒരു കഥയുടെ ഒരു ഫ്രെയിം വര്‍ക്കുണ്ടാക്കി. അത് ജിജോക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഇതിലേക്ക് വരുന്നതെന്നും രഘുനാഥ് പലേരി പറഞ്ഞു.

More from Filmibeat

Read more about: raghunath paleri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X