'മോഹൻലാൽ ഏറ്റവും അധികം അഹങ്കാരത്തോട് കൂടിയാണ് ദേവദൂതനിൽ അഭിനയിച്ചതെന്ന കമന്റ് എന്നെ അതിശയിപ്പിച്ചു'
എത്രയൊക്കെ പുതിയ സിനിമകൾ റിലീസ് ചെയ്തുവെന്ന് പറഞ്ഞാലും അന്നും ഇന്നും റിപ്പീറ്റ് വാല്യു പഴയകാല സിനിമകൾക്കാണ്. അത് സിനിമാപ്രേമികളും പറയാറുള്ള കാര്യമാണ്. അക്കൂട്ടത്തിൽ സിനിമാമോഹികൾ റീ റിലീസ് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു കഴിഞ്ഞ ദിവസം റീ മാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്ത് ഇപ്പോഴും തിയേറ്ററുകൾ നിറഞ്ഞോടുന്ന ദേവദൂതൻ. സിനിമ ഫോർകെ റീ റിലീസ് ചെയ്തപ്പോൾ ആദ്യ ദിവസങ്ങളിൽ മാത്രമേ തിരക്ക് കാണൂവെന്ന് കരുതിയവരെപോലും അത്ഭുതപ്പെടുത്തികൊണ്ട് വർക്കിങ് ഡേയ്സിലും മെയിൻ സ്ക്രീൻസിൽ ഈവനിങ്ങ് ഷോസിന് ഗംഭീര ബുക്കിങാണ്.
മലയാളത്തിലെ കൾട്ട് ക്ലാസിക്ക് സിനിമകളിൽ ഒന്ന് തന്നെയാണ് ദേവദൂതൻ. കാലത്തെ അതിജീവിച്ച് ചരിത്രം സൃഷ്‍ടിച്ച ചിത്രമായിരിക്കുകയാണ് ദേവദൂതനെന്ന് നിസംശയം പറയാം.

ദേവദൂതൻ ആകെ കലക്ഷൻ 70 ലക്ഷത്തിലധികം ആഗോളതലത്തില്‍ കഴിഞ്ഞ ദിവസം വരെ നേടിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. റീ റിലീസ് ആകെ 56 തിയറ്ററുകളില്‍ ആയിരുന്നുവെങ്കിലും നിരവധി പ്രേക്ഷകരാണ് കാണാനെത്തിയത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് 100 തിയറ്ററുകളില്‍ ദേവദൂതൻ പ്രദര്‍ശിപ്പിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം ദേവദൂതൻ സിനിമ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്.
ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. വിദ്യാ സാഗര്‍ സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റാണ്. ഇപ്പോഴിതാ ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് വന്ന ഒരു കമന്റ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുകയാണ് രഘുനാഥ് പലേരി.
അടുത്തിടെ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ അതിശയിച്ചുപോയ കമന്റിനെ കുറിച്ച് രഘുനാഥ് പലേരി വെളിപ്പെടുത്തിയത്. മോഹൻലാൽ ഏറ്റവും അധികം അഹങ്കാരത്തോട് കൂടിയാണ് ദേവദൂതനിൽ അഭിനയിച്ചതെന്ന തരത്തിൽ ഒരു കമന്റ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നാണ് രഘുനാഥ് പലേരി പറഞ്ഞത്. ഒരു നിർമ്മാതാവിന് കൈയിൽ എപ്പോഴും പണമുണ്ടാവണം ഇല്ല എന്നുണ്ടെങ്കിൽ ശരിയായ രീതിയിൽ സിനിമ തീർക്കാൻ സാധിക്കില്ല.
ഈ സിനിമ വളരെ എഞ്ചോയ് ചെയ്താണ് സിബിയും ഞാനും തീർത്തത്. വളരെ സന്തോഷകരമായി തീർത്ത ഒരു സിനിമ. എന്നാൽ അമിത പ്രതീക്ഷകൾ ഒന്നും ഈ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. ഈ ചിത്രം കാണുവാൻ വേണ്ടി ഫ്ലൈറ്റ് പിടിച്ച് ആളുകൾ വരും എന്നൊന്നും ഞാൻ മനസിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഈ സിനിമ സാമ്പത്തിക വിജയം നേടാതിരുന്നപ്പോൾ എനിക്ക് വലിയ അത്ഭുതവും തോന്നിയില്ല.

ഈ അടുത്ത സമയത്ത് ഞാനൊരു കമന്റ് കണ്ടു ദേവദൂതൻ എന്ന സിനിമയിൽ വളരെ അഹങ്കാരിയായിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നതെന്ന്. അഹങ്കാരത്തോടെയാണ് ആ സിനിമയിൽ മോഹൻലാൽ അഭിനയിച്ചത് എന്നാണ് ഒരു വ്യക്തി കമന്റ് ചെയ്തിരിക്കുന്നത്. എനിക്ക് ആ കമന്റ് കണ്ടപ്പോൾ അതിശയമാണ് തോന്നിയത്.
ഞാൻ വീണ്ടും അതിനുശേഷം ആ സിനിമ ഒന്നുകൂടി കണ്ടു എവിടെയാണ് വിശാൽ കൃഷ്ണമൂർത്തിക്ക് അഹങ്കാരം എന്നും എന്താണ് അഹങ്കാരം എന്നും ഞാൻ അപ്പോൾ ചിന്തിച്ചു നോക്കി. എന്തിനാണ് അങ്ങനെ ഒരു കമന്റ് വന്നത് എന്ന് പോലും ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ ചിത്രം റീ റിലീസ് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന കാര്യമാണ്. അത് എന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നാണ് രഘുനാഥ് പലേരി പറഞ്ഞത്.


Click it and Unblock the Notifications











