ചാടിയില്ലെങ്കില്‍ തള്ളിയിടുമെന്ന് ആഹ്ലാദ ഭീഷണി! മനസ് തുറന്ന് തിരക്കഥാകൃത്ത് രഘുനാഥ് പാലേരി

നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരിയുടെ മുഖം പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു വേഷം രഘു അവതരിപ്പിച്ചിരുന്നു. സിനിമയില്‍ വിനായകനൊപ്പം അഭിനയിച്ച ഒരു രംഗം ഷെയര്‍ ചെയ്ത് കൊണ്ട് സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍.

രഘുനാഥ് പാലേരിയുടെ കുറിപ്പ്

'ഷാനവാസ് ബാവക്കുട്ടിയെന്ന സിനിമാ മാന്ത്രികനാണ് എന്നെ തിരശ്ശീലയിലെ പ്രകാശത്തിലേക്ക് എന്തു കൊണ്ടോ സന്നിവേശിപ്പിച്ചത്. ഇങ്ങനൊരു അനുഭവം ഒരിക്കല്‍പോലും ആഗ്രഹിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഷാനവാസില്‍ നിന്നും മാറി നില്‍ക്കാന്‍ സാധിച്ചതുമില്ല. അവന്‍ രണ്ടും കല്‍പ്പിച്ചാണെന്ന് വ്യക്തമായതും, എടുത്തു ചാടട്ടെ എന്നാദ്യം ചോദിച്ചത് അന്‍വര്‍ റഷീദിനോടായിരുന്നു.

 raghunath-paleri

അതിശയത്തോടെ ചേര്‍ത്തു പിടിച്ച് ധൈര്യമായി ചാടാന്‍ പറഞ്ഞു അവന്‍. ചാടിയില്ലെങ്കില്‍ തള്ളിയിടുമെന്ന് ആഹ്ളാദ ഭീഷണിയും. പിന്നീട് സത്യന്‍ അന്തിക്കാടിനോടായി ചോദ്യം. മനസ്സ് തുറന്ന് ചിരിച്ചു സത്യന്‍. ആ ചിരിയില്‍ സര്‍വ്വ ശാസനയും സ്നേഹവും കണ്ട് ഞാനും ചിരിച്ചു.

അദ്രുമാനായി ഷര്‍ട്ടും മുണ്ടും ബെല്‍റ്റും ഇട്ട് ആദ്യ സംഭാഷണം ഉരുവിട്ട് അന്തംവിട്ടു നിന്നപ്പോള്‍ ഷാനവാസ് വന്ന് കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തത്തിന് ഒരു വല്ലാത്ത കുളിര്‍മ്മ ഉണ്ടായിരുന്നു. ആ തണുപ്പെന്നെ ഈ ജന്മം ഇനി വിട്ടു പോകില്ല. ജീവിതത്തിരശ്ശീലയില്‍ വീഴുന്ന പ്രകാശ നുറുങ്ങുകള്‍ക്ക് എന്തൊരു ചൈതന്യമാണ്'.

 raghunath-paleri

മോഹന്‍ലാലിനെ നായകനാക്കി ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് രഘുനാഥ് ആദ്യമായി സംവിധായകനാവുന്നത്. ഈ സിനിമ വലിയ വിജമായിരുന്നു. എങ്കിലും അദ്ദേഹം വേറെ സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല. പകരം ഒരുപാട് സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിരുന്നു.

മുഴുനീള കഥാപാത്രമായി വിനായകന്‍ എത്തിയ തൊട്ടപ്പനില്‍ കണ്ണ് കാണാന്‍ കഴിയാത്ത അദ്രുമാന്‍ എന്ന കഥാപാത്രത്തെയായിരുന്നു രഘുനാഥ് അവതരിപ്പിച്ചത്. റോഷന്‍ മാത്യൂ, ആണ് നായകന്‍. പ്രിയംവദ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വിത്സണ്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X