ഇന്‍ഷുറന്‍സായി കോടികള്‍? അവന്റെ ഡ്രസാണ് മക്കള്‍ ഇടുന്നത്! നവാസില്ലാതെ രഹനയുടെ അവസ്ഥ: പിതാവ് പറയുന്നു
സിനിമയിലും വേദികളിലുമായി സജീവമായിരുന്നു കലാഭവന്‍ നവാസ്. പുതിയ സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. നാടക വേദികളിലും സജീവമായ അദ്ദേഹം അവസാനമായി എഴുതിയ നാടകം കാണാന്‍ കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. 22 വര്‍ഷമായി എന്റെ കൂടെയുണ്ടായിരുന്നു മരുമോന്‍. എനിക്ക് മകന്‍ തന്നെയാണ് അവന്‍. രഹനയുടെ വാപ്പ ഹസന്‍ നവാസിനെക്കുറിച്ച് വാചാലനാവുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എല്ലാ അര്‍ത്ഥത്തിലും നല്ലൊരാളായിരുന്നു. ഇതുവരെ ഒരാളെക്കുറിച്ചും കുറ്റം പറയുന്നത് കേട്ടിട്ടില്ല. അതുകൊണ്ട് ഇവരെയൊക്കെ കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. എന്റെ മകന്റെ കൂട്ടുകാരല്ലേ ഇവരൊക്കെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സംസാരത്തിനിടയില്‍ നവാസിന്റെയും രഹനയുടെയും മക്കളെയും അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചിരുന്നു. അവരിപ്പോള്‍ ഉള്ളില്‍ കരയുകയായിരിക്കും. എനിക്കറിയാം.

വിവാഹം കഴിഞ്ഞിട്ട് എന്നെ അവരുടെ കൂടെ നിര്‍ത്തി എന്നേ പറയാന്‍ പറ്റൂ. ഞാന്‍ മാറുന്നു എന്ന് പറഞ്ഞിട്ട് എന്നെയും ഭാര്യയേയും വിട്ടില്ല. ഇതൊക്കെ കൊണ്ടാവുമെന്ന് തോന്നുന്നു അവന്‍ ഞങ്ങളെ വിടാതെ അവരോടൊപ്പം തന്നെ കൂട്ടിയത്. വണ്‍ റ്റു ടോക്‌സിനോട് സംസാരിക്കവെയായിരുന്നു രഹനയുടെ ഉപ്പ മകനെക്കുറിച്ച് വാചാലനായത്. രണ്ട് പെണ്‍മക്കളാണ് എനിക്ക്. ആണ്‍പിള്ളേരില്ലല്ലോ എന്ന് ചിന്തിക്കാന്‍ ഇടം തന്നിട്ടില്ല പെണ്‍പിള്ളേര്‍.
എല്ലാം അറിഞ്ഞ് ചെയ്യുന്ന മരുമക്കളാണ് എന്റേത്. ഉപ്പ ഇവിടെ വേണം എന്നത് കൊണ്ടാവാം നവാസ് എന്നെ ഇവിടെ നിര്‍ത്തിയത്. അവന്‍ വന്ന ശേഷം ഞാന്‍ സ്വന്തമായി ഒരു ഡ്രസ് വാങ്ങിയിട്ടില്ല. എല്ലാം അവനാണ് വാങ്ങുന്നത്. വീട്ടിലെ എല്ലാ കാര്യങ്ങളും അവനായിരുന്നു ചെയ്തത്. എനിക്ക് ബൈപാസ് ചെയ്തിട്ടുണ്ട്. അതിന് പൈസ മുടക്കിയത് നവാസാണ്.
ഏറ്റവും നല്ല ആശുപത്രിയില്‍, എസി റൂമിലായിരുന്നു ഞാന്‍. എന്റെ കൂടെ എക്‌സര്‍സൈസിന് കൂടുമായിരുന്നു. ഭക്ഷണ നിയന്ത്രണം പാലിക്കണമെന്നൊക്കെ പറയാറുണ്ടായിരുന്നു. നവാസിന് ഒരു ആരോഗ്യപ്രശ്‌നവുമില്ലായിരുന്നു. നെഞ്ചില്‍ എന്തോ ഇടിപ്പ് വന്നു എന്ന് പറഞ്ഞ് വിളിച്ചിരുന്നു, അത് പെട്ടെന്ന് മാറി എന്ന് പറഞ്ഞതായും ഡോക്ടര്‍ പറഞ്ഞിരുന്നു. എട്ട് മണിക്ക് രഹനയെ വിളിച്ച് സംസാരിച്ചതാണ്. പിള്ളേര്‍ക്ക് നേരത്തെ ഫുഡ് കൊടുക്കണം എന്നൊക്കെ പറഞ്ഞിരുന്നു. പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അറിയുന്നത് വേറൊന്നാണ്. ജീവിക്കണമെന്ന് പോലും ഇല്ല ഇപ്പോള്‍. രഹനയെ ഒന്ന് പിക്കപ്പാക്കി എടുക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഭാര്യ ഭര്‍ത്താക്കന്‍മാരാവുമ്പോള്‍ എന്തെങ്കിലും വഴക്ക് കാണില്ലേ, അവര് തമ്മില്‍ അങ്ങനെയൊന്നുമില്ലായിരുന്നു. അവരും മക്കളും, ഞാനും ഭാര്യയും. അതായിരുന്നു ലോകം.
ആരും ഒന്നും പറയാതെ തന്നെ എല്ലാം ചെയ്യുന്ന ആളാണ്. അങ്ങനെയൊരു മോന് എന്താണ് ഇങ്ങനെയൊരു വിധി ദൈവം കൊടുത്തതെന്ന് അറിയില്ല. നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്നൊക്കെ പറയാറുണ്ട്. നമ്മളൊക്കെ ചീത്തയായി ഇവിടെ ജീവിക്കണം എന്നായിരുന്നു. ഇത്രയും വര്‍ഷം പണിയെടുത്തിട്ട് ചെറിയ വീട്ടില്‍ താമസിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. പുള്ളിക്ക് വലിയ വേറൊരു വീടുണ്ട്.
ചെറിയ വീടാണ് കൂടുതല്‍ ഇഷ്ടം. ഒരു രൂപ കടമില്ലാത്ത ആളാണ്. പ്രോഗ്രാമില്ലാത്ത സമയത്ത് പോലും പൈസയില്ലാത്ത പ്രശ്‌നമുണ്ടായിരുന്നില്ല. തനിക്ക് കിട്ടുന്നതില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ ഇഷ്ടപ്പെടാറുണ്ട്. നോട്ട് എന്ന് പറയുന്നത് കടലാസാണ്. അത് ചെലവാക്കാനാല്ലേ ഉപ്പാ എന്നൊക്കെ പറയും. മക്കളെയൊക്കെ സേഫാക്കിയിട്ടുണ്ട്. ആഡംബംരം അങ്ങനെ ചെയ്യില്ല. നവാസിന് അങ്ങനെയൊരു ഇന്‍ഷുറന്‍സൊന്നുമില്ലായിരുന്നു. 28 ലക്ഷം തന്നു എന്നൊക്കെ പറയുന്നതില്‍ വാസ്തവമില്ല. മക്കള്‍ അവന്റെ ഡ്രസുകള്‍ മാത്രമേ ഇടാറുള്ളൂ. അതിടുമ്പോള്‍ അവനെ കിട്ടുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്.


Click it and Unblock the Notifications











