അതോടെ അമല റഹ്മാനെ പതുക്കെ വിട്ടു, നാ​ഗാർജുനയെ വിവാഹം ചെയ്തു; പ്രണയത്തകർച്ചയെക്കുറിച്ച് ശാന്തിവിള ദിനേശ്

നടൻ റഹ്മാന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് പറച്ചിലുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റഹ്മാന് സിനിമാ ലോകത്ത് ഒരു പ്രണയബന്ധമുണ്ടായിരുന്നെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. 16ാം വയസിലാണ് റഹ്മാനെ തേടി ഒരു സിനിമാ അവസരം വരുന്നത്. അതും സാക്ഷാൽ പി പത്മരാജന്റെ കയ്യിൽ നിന്നും. റഷീൻ റഹ്മാൻ എന്നായിരുന്നു റഹ്മാന്റെ യഥാർത്ഥ പേര്. ആറടി രണ്ടിഞ്ചുള്ള പയ്യനെ പത്മരാജന് ഇഷ്ടമായി.

മലപ്പുറം സ്വദേശിയാണ്. കെഎം അബ്​ദുൾ റഹ്മാന്റെയും സാവിത്രി നായരുടെയും മകൻ. ഊ‌ട്ടിയിൽ റെക്സ് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്നു. ഈ സ്കൂൾ ജോസ് പ്രകാശിന്റെ മരുമകന്റെ സ്കൂളാണ്. കൂ‌ടെവിടെ എന്ന സിനിമ നിർമ്മിച്ചത് ജോസ് പ്രകാശിന്റെ അനുജൻ പ്രേം പ്രകാശാണല്ലോ. മകനിത്തരം ഒരു ഓഫർ വന്നപ്പോൾ സ്വാഭാവികമായും രക്ഷകർത്താക്കൾ സമ്മതിക്കും. അഭിനയ പ്രതിഭകളായ മമ്മൂട്ടിയോടും സുഹാസിനിയോടും ഒപ്പമുള്ള പ്രകടനം. പയ്യൻ കലക്കി.

Rahman And Amala

സിനിമ വമ്പൻ വിജയമായി. പിന്നെ റഹ്മാന്റെ ഒരു തേരോട്ടമായിരുന്നു എന്ന് പറയാം. ഐവി ശശിക്കായി പത്മരാജന്റെ കാണാമറയത്ത്, ഭരതന്റെ ചിലമ്പ് തു‌ടങ്ങി അന്നത്തെ താരമൂല്യമുള്ള സംവിധായകരുടെയൊക്കെ ചിത്രങ്ങളിൽ റഹ്മാന് അവസരങ്ങൾ കിട്ടി. റഹ്മാൻ വളരെ പ്രായം കുറഞ്ഞ ഒരു താരമായി ഉദിച്ചു. അക്കാലത്ത് രോഹിണിയായിരുന്നു റഹ്മാന്റെ ലക്കി ഹീറോയിൻ. പിന്നെ ശോഭന. പതിനാറിൽ തുടങ്ങിയ പയ്യനാകുമ്പോൾ കൂടെ എർത്തുകൾ മാത്രമാകുമ്പോൾ കാണാൻ സുന്ദരനാകുമ്പോൾ ഇരകൾ കൊത്തുക സ്വാഭാവികം.

രോഹിണിയുടെയും ശോഭനയുടെയും പേര് ചേർത്ത് വെച്ച് റഹ്മാന്റെ കണക്കിൽ ഒരുപാട് കഥകൾ അന്നത്തെ സിനിമാ വാരികകളിൽ വന്നു. പയ്യനായതിനാൽ റഹ്മാൻ അതിനൊന്നും ബലം കൊടുത്തില്ല. കെട്ടിയവന്റെയും കെട്ടാത്തവന്റെയും ഒക്കെ പേര് ചേർത്ത് വെച്ച് രോ​ഹിണിയുടെ പേരിൽ അക്കാലത്ത് പല കഥകളും വന്നിരുന്നു. അതിലൊന്നാണെന്ന് വായനക്കാർ കരുതി. ഇപ്പോൾ റഹ്മാൻ പറയുന്നത് എന്റെ ആദ്യ പ്രണയം അമലയോടായിരുന്നു എന്ന്.

Rahman And Amala

കണ്ണേ കനിയമുതേ എന്ന സിനിമയിലായിരുന്നു അമലയോടൊപ്പം റഹ്മാൻ ആദ്യമായി അഭിനയിച്ചത്. എവിടെ വെച്ചോ അമല റഹ്മാനേക്കാൾ പ്രശസ്തിയിലേക്ക് പോയപ്പോൾ പതുക്കെ റഹ്മാനെ വിട്ടു. തെലുങ്കിലെ വലിയ നടനായ നാ​ഗാർജുനയെ വിവാഹം ചെയ്തു. ഒരു വർഷം കഴിഞ്ഞ് എആർ റഹ്മാന്റെ ഭാര്യയുടെ സഹോദരി മെ​ഹറുന്നിസയെ റ​ഹ്മാൻ വിവാഹം ചെയ്തു. നല്ല വലിയ രണ്ട് പെൺകുട്ടികളുമായി. അമലയ്ക്കും മക്കളായി. ഇനി ആ കഥ പറയണോ എന്ന് റഹ്മാൻ ആലോചിക്കണമായിരുന്നു. പെൺകുട്ടികൾ തന്നെ കെട്ടുപ്രായമാകാറായെന്നും ശാന്തിവിള ദിനേശ് പറയുന്നു. അതേസമയം ശാന്തിവിള ദിനേശ് പറയുന്നത് പോലെ അമലയെക്കുറിച്ച് അടുത്തകാലത്തൊന്നും റഹ്മാൻ സംസാരിച്ചിട്ടില്ല.

More from Filmibeat

Read more about: rahman amala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X