റഹ്മാന് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ?, ബാബു ആന്റണിയേയും കോമാളിയാക്കി; ബാഡ് ബോയ്സിന് ഒടിടിയിൽ നെഗറ്റീവ്

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിക്കുകയും സോഷ്യൽമീഡിയയിൽ ഹൈപ്പ് ലഭിക്കുകയും ചെയ്ത സിനിമയാണ് ബാഡ് ബോയ്സ്. നല്ല സമയത്തിനുശേഷം ഒമർ ലുലു സംവിധാനം ചെയ്ത സിനിമയിൽ വൻതാര നിര അണിനിരന്നിരുന്നു. ഇതുവരെ ഒമർ ലുലു ചെയ്ത മറ്റ് സിനിമകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ബാഡ് ബോയ്സിന്റെ ബജറ്റും വലുതായിരുന്നു. പേര് പോലെ തന്നെ നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ ഒമർ ലുലു ചിത്രം പറഞ്ഞത്.

തന്റെ പതിവ് ചേരുവകൾക്കൊപ്പം ആക്ഷനും സ്പൂഫും ഒമർ ലുലു ബാഡ് ബോയ്സിൽ ചേർത്തിരുന്നു. നായകൻ മലയാളത്തിന്റെ സ്വന്തം റഹ്മാൻ ആയിരുന്നു. നടന്റെ സാന്നിധ്യം തന്നെയായിരുന്നു ബാഡ് ബോയ്സിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

Bad Boyz Movie Rahman

ഒമർ ലുലുവിന്റെ തന്റെ ശൈലി വിടാതെയാണ് ബാഡ് ബോയ്സും ഒരുക്കിയത്. ഒരു മാസ്സ് എന്റർടെയ്നർ എന്ന നിലയിൽ എത്തിയ സിനിമയ്ക്ക് തിയേറ്ററിൽ ശരാശരി പ്രകടനം കാഴ്ചവെക്കാനെ കഴിഞ്ഞു. സമ്മിശ്ര പ്രതികരണമാണ് തിയേറ്റർ വാച്ചിനുശേഷം പ്രേക്ഷകരും നൽകിയത്. ഇപ്പോഴിതാ സിനിമ ഒടിടിയിൽ സ്‍‌ട്രീമിങ് തുടങ്ങിയിരിക്കുകയാണ്.

ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നിവിടങ്ങളിൽ ചിത്രം കാണാം. ഏപ്രിൽ പതിനൊന്ന് മുതലാണ് സിനിമയുടെ സ്ട്രീമിങ് ഒടിടിയിൽ ആരംഭിച്ചത്. റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്ത സിനിമയിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേശ് പിഷാരടി, ഡ്രാക്കുള സുധീർ.

സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ, അജയ് വാസുദേവ്, ആരാധ്യ ആൻ തുടങ്ങി വൻ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. താരങ്ങൾക്ക് പുറമെ സോഷ്യൽ‌‍മീഡിയയിൽ സ്ഥിരം സാന്നിധ്യങ്ങളായ അലിൻ ജോസ് പെരേര, ആറാട്ട് അണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

കൊവിഡ് കാലം മുതലാണ് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രം സിനിമകളും സീരിസുകളും ഉണ്ടായി തുടങ്ങിയത്. പലരും തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് ആദ്യ ഷോ കഴിയുമ്പോൾ മിക്സഡ് റിവ്യുവാണ് ലഭിക്കുന്നതെങ്കിൽ ആ സിനിമ ഒടിടിയിൽ വരാൻ കാത്തിരിക്കും. ഒടിടി കൂടുതലായും ഉപയോ​ഗിക്കുന്നത് സിനിമയെ അതിയായി സ്നേഹിക്കുന്നവരും സിനിമ സ്വപ്നം കാണുന്നവരുമാകും.

Bad Boyz Movie Rahman

അതുകൊണ്ട് തന്നെ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ ലഭിച്ച സിനിമകൾ ഒടിയിയിൽ എത്തുമ്പോൾ വിമർശനം ഏറ്റുവാങ്ങാറുണ്ട്. ബാഡ് ബോയ്സിനും ഒടിടിയിൽ ഭാ​ഗ്യം തുണച്ചില്ല. വലിയ രീതിയിലുള്ള വിമർശനമാണ് സിനിമയ്ക്ക് ഒടിടി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. റഹ്മാൻ, ബാബു ആന്റണി പോലുള്ള മുൻനിര താരങ്ങളെ കോമളികളെപോലെ ചിത്രീകരിച്ചുവെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടത്.

റഹ്മാനെപ്പോലൊരു നടൻ ബാഡ് ബോയ്സിൽ നായക വേഷം ചെയ്യരുതായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. മലയാളം സിനിമ ഇന്റസ്ട്രിയിൽ നിന്നും ഫീൽഡ് ഔട്ടായവരെ വെച്ച് ചെയ്ത തട്ടിക്കൂട്ട് പടമാണ് ബാഡ് ബോയ്സ് എന്നും ചെറിയ തുകയിൽ നിലവാരമുള്ള ചിത്രങ്ങൾ എടുക്കുന്ന പുതിയ പിള്ളേർ മലയാളത്തിൽ ഉണ്ടെന്നുമെല്ലാമാണ് സിനിമയ്ക്ക് സോഷ്യൽ‌മീഡിയയിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ.

അതേസമയം മറ്റൊരു വിഭാ​ഗം ബാഡ് ബോയ്സ് മനസറിഞ്ഞ് ചിരിക്കാൻ സഹായിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. ഒമർ ലുലു ഇതുവരെ ആറ് സിനിമകളാണ് സംവിധാനം ചെയ്തത്. അവയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വലിയ രീതിയിൽ ചർച്ചയായിട്ടുള്ളവയുമാണ്.

More from Filmibeat

Read more about: ott rahman omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X