റഹ്മാന്‍ വീട്ടിലുണ്ടായാല്‍ ഇങ്ങനെയാണെന്ന് ഭാര്യയും മകളും! അപൂര്‍വ്വ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് അദ്ദേഹം. പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് റഹ്മാന്‍. കൂടെവിടെയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മമ്മൂട്ടിക്കും സുഹാസിനിക്കുമൊപ്പമുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സഹനടനുള്ള പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്നത് താരമായിരുന്നു.

കാണാമറയത്ത്, ചിലമ്പ്, തമ്മില്‍ തമ്മില്‍, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ഉയരങ്ങളില്‍, വാര്‍ത്ത, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, ഈ തണലില്‍ ഇത്തിരി നേരം, കണ്ടു കണ്ടറിഞ്ഞു തുടങ്ങി നിരവധി സിനിമകളായിരുന്നു താരത്തിന് ലഭിച്ചത്. മികച്ച കഥാപാത്രം മാത്രമല്ല എക്കാലത്തേയും മികച്ച ഗാനങ്ങള്‍ കൂടിയായിരുന്നു ഈ ചിത്രങ്ങളിലുണ്ടായിരുന്നത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും മാറിനിന്ന റഹ്മാന്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനാല്‍ ഏപ്രില്‍ 13 വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശങ്ങളുമുണ്ട്. ഷൂട്ടിംഗും റിലീസുമെല്ലാം നീട്ടിയതിനാല്‍ താരങ്ങളെല്ലാം വീടുകളിലാണ്. ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് പല താരങ്ങളും എത്തുന്നുണ്ട്.

Rahman

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായാണ് റഹ്മാന്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്്. ടെറസില്‍ തുണി വിരിക്കുന്നതിന്റെ ചിത്രങ്ങളാണ് റഹ്മാന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുന്നേറുന്ന ശൈലിയാണ് റഹ്മാന്റേത്. വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം എത്താറുമുണ്ട്.

മക്കള്‍ക്കും സിനിമയില്‍ താല്‍പര്യമുണ്ടെന്ന് റഹ്മാന്‍ നേരത്തെ പറഞ്ഞിരുന്നു. അഭിനയത്തില്‍ താല്‍പര്യമുണ്ട് ഇരുവര്‍ക്കും. എന്നാണ് താരപുത്രികളുടെ അരങ്ങേറ്റം എന്നുള്ള ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിരുന്നു. മകളാണ് തനിക്ക് ചിത്രങ്ങള്‍ എടുത്ത് തരാറുള്ളതെന്നും ഇത് എന്റെ ഫോട്ടോ കോപ്പിയാണോയെന്ന് പലരും ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ആരാധികയാണ് റുഷ്ദയെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

Read more about: rahman റഹ്മാന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X