For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെക്കുറിച്ച് റഹ്മാന്‍! വിവാഹ സമയത്ത് ചില നിബന്ധനകളുണ്ടായിരുന്നു! എങ്കിലും സമ്മതിച്ചു!

  |

  ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു റഹ്മാന്‍. കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. 80 കളില്‍ സൂപ്പര്‍താരമായി നിറഞ്ഞുനില്‍ക്കുകയായിരുന്നു. ശക്തമായ പിന്തുണയായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. നായകനായി തിളങ്ങിയെങ്കിലും ഇടയ്ക്ക് വേണ്ടത്ര നല്ല വേഷങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് റഹ്മാന്‍ ഇപ്പോള്‍.

  വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു റഹ്മാന്‍ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചത്. രോഹിണിയെ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്നു താരം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചിരുന്നത്. സിനിമയിൽ വന്നു കുറച്ചു കാലങ്ങൾക്കുള്ളിൽ പ്രണയവും ബ്രെക്ക് ആപും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാർക്ക് വരുന്നത് എനിക്ക് 26 വയസായപ്പോഴാണ്.

  മീരയ്ക്ക് പെട്ടെന്ന് ദേഷ്യം വരും! ഈ സ്വഭാവവും ഇഷ്ടമില്ലെന്ന് വിഷ്ണു! വിവാഹ ശേഷമുള്ള അഭിമുഖം

  പല ആലോചനകളും വന്നെങ്കിലും ഞാൻ അതിനെല്ലാം നോ പറഞ്ഞു. ചെന്നൈയിൽ സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കണ്ടു. കെട്ടുന്നെങ്കിൽ ഇത് പോലെ ഒരു പെൺകുട്ടിയെ കെട്ടണം അന്ന് ഞാൻ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോൻ കേട്ടുവെന്ന് റഹ്മാന്‍ പറയുന്നു.

  Rahman
  Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

  സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിച്ചു പോയത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പാരമ്പരയിൽ പെട്ട സിൽക്ക് ബിസിനസുകാർ ആയിരുന്നു അവർ, കച്ചിൽ ആണ് കുടുംബം, സിനിമ ഒന്നും കാണാറില്ല. ചില നിബന്ധനങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ സമ്മതിച്ചു.

  മേഘ്‌ന രാജിനും ചിരഞ്ജീവിക്കുമൊപ്പം നസ്രിയ നസീം! ആ സന്തോഷനിമിഷങ്ങളുടെ ഓര്‍മ്മയാണ്! ഫോട്ടോ വൈറല്‍!

  ഭാര്യയില്ലാതെ ജീവിക്കാനാകില്ല എന്നു തോന്നിയ പല സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുൻപ് ഞാൻ സിനിമയില്ലാതെ നിൽക്കുകയാണ്. പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വയ്യാതെ പൂർണമായും ഞാൻ വീട്ടിൽ ഇരിക്കാൻ തുടങ്ങി. ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോൾ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാൻ വിഷമിച്ചിട്ടില്ലെന്നും റഹ്മാന്‍ പറയുന്നു.

  അലംകൃത എല്ലാം ശ്രദ്ധിച്ചിരുന്നു! പൃഥ്വിയുടേയും സുപ്രിയയുടേയും ചര്‍ച്ച കേട്ട മകളുടെ കുറിപ്പ് ഇങ്ങനെ

  Read more about: rahman റഹ്മാന്‍
  English summary
  Rahman reveals about his wife's support, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X