നദിയ മൊയ്തുവിനൊപ്പം റഹ്മാന്‍! അന്നും ഇന്നും ഒരുപോലെയെന്ന് ആരാധകര്‍! ചിത്രം വൈറലാവുന്നു!
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു റഹ്മാന്‍.തൊണ്ണൂറുകളില്‍ മലയാള സിനിമയെ അടക്കി ഭരിച്ചവരിലൊരാള്‍ കൂടിയായ താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ക്ഷുഭിത യൗവനത്തിന്റെ പ്രതിനിധിയായി അക്കാലത്ത് ആളുകള്‍ വിശേഷിപ്പിച്ചിരുന്ന താരങ്ങളിലൊരാള്‍ കൂടിയായിരുന്നു റഹ്മാന്‍. മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍രെ ഹിറ്റ് ഗാനങ്ങളും ചടുലമാര്‍ന്ന സ്റ്റെപ്പുകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറാറുള്ളത്. അടുത്തിടെ നടന്ന എയിറ്റീസ് റൂയൂണിയന്റെ യോഗത്തില്‍ റഹ്മാനും പങ്കെടുത്തിരുന്നു. തന്റെ നായികമാര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രങ്ങളും റഹ്മാന്‍ പങ്കുവെച്ചിരുന്നു. ശോഭന, സുഹാസിനി, മേനക, സരിത, സുമലത, രാധികാ ശരത്കുമാര്‍, അംബിക, അമല അക്കിനേനി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു ഇത്തവണ എയിറ്റീസ് റീയൂണിയന്‍ ആഘോഷം നടത്തിയത്.

നദിയ മൊയ്തുവിനൊപ്പമുള്ള ചിത്രവും അന്ന് റഹ്മാന്‍ പോസ്റ്റ് ചെയ്തിരുന്നു. 30 ഇയേര്‍സ് ചാലഞ്ചുമായി പുതിയ ഫോട്ടോയും അന്നത്തെ ഫോട്ടോയും ഒരുമിച്ച് പോസ്റ്റ് ചെയ്താണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം ഇരുവരേയും ഒരുമിച്ച് കാണാനായതിന്‍രെ സന്തോഷത്തിലായിരുന്നു ആരാധകര്‍. വീണ്ടും ഇതേ ജോഡിയെ സ്‌ക്രീനില്‍ കാണാന്‍ തോന്നുന്നുവെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.


Click it and Unblock the Notifications











